മലപ്പുറം ജില്ലയിൽ ഞായറാഴ്ച്ച സമ്പൂർണ്ണ ലോക്ക് ഡൗൺ; അഞ്ചുതെങ്ങിൽ 11 പേർക്ക് കോവിഡ് സ്ഥിരികരിച്ചു

 

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍. കോവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. പെട്രോള്‍ പമ്പ്, ആശുപത്രികള്‍, മെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും. വിവാഹം, മരണാനന്തരചടങ്ങുകള്‍ എന്നിവയേയും ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കി.

വിവാഹ– മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ 20 പേർക്ക് മാത്രം അനുമതി.  വിമാനാപകട രക്ഷാപ്രവർത്തനത്തിനിറങ്ങിയവർക്ക് പ്രാദേശിക തലത്തിൽ പ്രത്യേക കേന്ദ്രങ്ങളിൽ കോവിഡ് പരിശോധന നടത്തും. കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാം. ഹോട്ടലുകളിലും തട്ടുകടകളിലും പാഴ്സൽ രാത്രി 9 വരെ നൽകാം.  ദുരന്ത നിവാരണ സമിതി യോഗത്തിലാണ് തീരുമാനം.

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ 11 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. തലസ്ഥാനത്ത് ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനും കോവിഡ്.

സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം അഞ്ചായി.  കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികില്‍സയില്‍ ആയിരുന്ന മലപ്പുറം പുകയൂർ സ്വദേശി കുട്ടിഅപ്പു, കോഴിക്കോട് പൊക്കുന്ന് സ്വദേശിനി ബിച്ചു എന്നിവര്‍ ഉച്ചയ്ക്കാണ് മരിച്ചത്. പെരിന്തല്‍മണ്ണ കുന്നപ്പള്ളി മൊയ്തുപ്പയും മരിച്ചു. വയനാട്, എറണാകുളം ജില്ലകളിലാണ്  മറ്റു രണ്ടുമരണങ്ങള്‍. തിരുവനന്തപുരത്ത് ആശങ്കയുയർത്തി സെൻട്രൽ ജയിലിലെ തടവുകാരന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരവും മലപ്പുറവും ഉൾപ്പെടെ അഞ്ചു ജില്ലകളിൽ കൂടുതൽ ജാഗ്രത വേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.  

കാരക്കാമല സ്വദേശി എറുമ്പയിൽ മൊയ്തുവാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ മരിച്ചത്. 65 വയസായിരുന്നു. വൃക്ക, കരൾ രോഗിയായിരുന്ന ഇദ്ദേഹത്തിന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെയാണ് രോഗം പകർന്നത്. കൊച്ചി മെഡിക്കൽ കോളജിൽ ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുള ഞാൻ എം ഡി ദേവസിയാണ് മരിച്ചത്. 75 വയസായിരുന്നു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ പ്രായമായ തടവുകാരെ പാർപ്പിക്കുന്ന ഏഴാം ബ്ലോക്കിലെ 71 വയസുള്ള തടവുകാരനാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്തത് 1000 ഓളം തടവുകാരുള്ള ജയിലിൽ ആശങ്ക കൂട്ടുന്നുണ്ട്. നാളെ കൂടുതൽ പേരിൽ പരിശോധന നടത്തും.

രോഗവ്യാപനത്തിൽ ഏറ്റവും നിർണായകം എന്നു കരുതപ്പെടുന്ന ഈ മാസത്തിൽ പല ജില്ലകളിലും രോഗികളുടെ എണ്ണമുയരുന്നതായും 70 ശതമാനത്തിലേറെ കിടക്കകൾ നിറഞ്ഞതായും ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു. മഴയും പകർച്ചവ്യാധികളും കൂടിയാൽ കാര്യങ്ങൾ കൈവിട്ടു പോകും. രോഗ ബാധിതരുടെ എണ്ണം കൂടുതലുള്ള തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ അടിയന്തിരമായി കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും പരിശോധന കൂട്ടണമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. 

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget