കരിപ്പൂരിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കോവിഡ്

 കരിപ്പൂരിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കോവിഡ്
കരിപ്പൂർ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊണ്ടോട്ടി നഗരസഭാ പരിധിയിലെ 10 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. നെടിയിരുപ്പില്‍ ആറ് പേര്‍ക്കും കൊണ്ടോട്ടിയില്‍ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
വിമാന അപകടം നടക്കുമ്പോള്‍ കൊണ്ടോട്ടി കണ്ടെയിന്‍മെന്‍റ് സോണ്‍ ആയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് പിന്നാലെ തന്നെ എല്ലാവരും ക്വാറന്‍റൈനില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

വിമാന അപകടം നടക്കുമ്പോള്‍ കൊണ്ടോട്ടി കണ്ടെയിന്‍മെന്‍റ് സോണ്‍ ആയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് പിന്നാലെ തന്നെ എല്ലാവരും ക്വാറന്‍റൈനില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മലപ്പുറം കലക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ കൊണ്ടോട്ടിയില്‍ ക്യാമ്പ് ചെയ്ത് പരിശോധന നടത്തുന്നുണ്ട്.
കോവിഡ് മഹാമാരിയും മഴയും വകവെയ്ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ മലപ്പുറത്തെ ജനതയുടെ മനുഷ്യത്വം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പരിക്കേറ്റവരെ സ്വന്തം വാഹനങ്ങളിലാണ് ആശുപത്രികളിലെത്തിച്ചത്. രക്തം നല്‍കാനും ആശുപത്രികളില്‍ നിരവധി പേരെത്തി.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget