10 വര്‍ഷത്തിനിടെ 5000 തവണ പീഡിപ്പിക്കപ്പെട്ടു; പിന്നില്‍ സമൂഹത്തിലെ ഉന്നതര്‍, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

 ഹൈദരാബാദ്: പത്തു വര്‍ഷത്തിനിടെ ലൈംഗികമായി പീഡിപ്പിച്ചത് അയ്യായിരത്തിലേറെ തവണ; പിന്നില്‍ പ്രവര്‍ത്തിച്ചത് സമൂഹത്തിലെ ഉന്നതര്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍. ഒരു പരാതിയുടെ ഞെട്ടലില്‍നിന്ന് ഇപ്പോഴും മോചിതരായിട്ടില്ല പഞ്ചഗുട്ട പൊലീസ്. 25 വയസ്സുള്ള യുവതിയാണ് കഴിഞ്ഞ ദിവസം ഞെട്ടിപ്പിക്കുന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ഹൈദരാബാദ് സ്വദേശിയായ ഇവര്‍ പറഞ്ഞതെല്ലാം അസാധാരണ സംഭവങ്ങള്‍. പരാതിയില്‍ കഴമ്ബുണ്ടെന്നു വ്യക്തമായതോടെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

42 പേജുകളുള്ള പരാതിയില്‍ 143 പേര്‍ക്കെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിദേശത്തു നിന്നുള്ളവര്‍ ഉള്‍പ്പെടെ തന്നെ പീഡിപ്പിച്ചതായാണ് യുവതി പറയുന്നത്. 2009ല്‍ താന്‍ വിവാഹിതയായെന്നും എന്നാല്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ തന്നെ നിരവധി തവണ പീഡിപ്പിച്ചെന്നുമാണ് യുവതി പരാതിയില്‍ ആദ്യം തന്നെ ചൂണ്ടിക്കാട്ടുന്നത്. തുടര്‍ന്ന് 2010ല്‍ വിവാഹമോചനം നേടുകയും തുടര്‍ പഠനത്തിനായി ഒരു കോളേജില്‍ അഡ്മിഷന്‍ നേടുകയും ചെയ്തു.

എന്നാല്‍, അവിടെ നിന്നും യുവതിക്ക് സമാനമായ അനുഭവങ്ങള്‍ തന്നെയാണ് ഉണ്ടായത്. 100ലധികം ആളുകള്‍ വിവിധയിടങ്ങളില്‍ നിന്നായി തന്നെ 5,000ത്തോളം തവണ പീഡിപ്പിച്ചെന്ന് യുവതി ആരോപിച്ചു. ഇതിനിടെ നിരവധി തവണ ഗര്‍ഭഛിദ്രത്തിന് വിധേയയായി. നിരവധി തവണ തന്നെ ഉപയോഗിച്ച്‌ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. നഗ്നയാക്കി നൃത്തം ചെയ്യിച്ചു, സിഗരറ്റ് ഉപയോഗിച്ച്‌ പൊള്ളലേല്‍പ്പിച്ചെന്നും യുവതി പരാതിപ്പെട്ടു.തന്നെ പീഡിപ്പിച്ചവര്‍ ഉള്‍പ്പെടുന്ന വലിയ ഒരു സെക്‌സ് റാക്കറ്റ് തന്നെ ഉണ്ടെന്നാണ് യുവതി പറയുന്നത്. തന്നേപ്പോലെ തന്നെ നിരവധി പെണ്‍കുട്ടികള്‍ ഇത്തരം ക്രൂരതയ്ക്ക് ഇരയാക്കപ്പെടുന്നുണ്ട്. എന്നാല്‍ ഭയം കാരണമാണ് ഇത്രയും കാലമായിട്ടും താന്‍ ഇക്കാര്യങ്ങളൊന്നും പുറത്ത് പറയാഞ്ഞത് എന്നും യുവതി പറഞ്ഞു. സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നിരവധി ആളുകളുടെ പേരുകളാണ് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഇതിനു പുറമെ ജ്വല്ലറി ഉടമകള്‍, ചലച്ചിത്ര ലോകത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരുടെ പേരും പരാതിയില്‍ പറയുന്നുണ്ട്. ബംഗളൂരുവില്‍ നിന്നും അമേരിക്കയില്‍ നിന്നും ഉള്ളവരുടെ പേര് പോലും പരാതിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പോലീസ് അറിയിച്ചു. പരിശോധന ഫലം വന്ന ശേഷമേ ആരോപണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരിക്കാനാകൂ എന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376(2), 509, 354, 354(എ), 354(ബി), 354(സി) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

malayalam news

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget