August 2020

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദായതോടെ ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കാരക്കോണം തട്ടിട്ടമ്ബലം സ്വദേശി അനു (28) ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. ജോലി ഇല്ലാത്തത് മാനസികമായി തളര്‍ത്തിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. പി.എസ്.സിയുടെ റദ്ദാക്കിയ എക്‌സൈസ് ലിസ്റ്റില്‍ 76-ാം റാങ്കുകാരനായിരുന്നു അനു.
സംസ്ഥാനത്തെ പിഎസ്‌സി നിയമനങ്ങള്‍ക്കെതിരെ ആരോപണം ഉയരുന്നതിനിടെയാണ് ഈ ആത്മഹത്യ. റാങ്ക് ലിസ്റ്റുകളുടെ സമയപരിധി അവസാനിക്കാറായിട്ടും പല പോസ്റ്റുകളിലും നിയമനം നടത്തിയിട്ടില്ല. 

`കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിപ്പിക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുമായി അണ്‍ലോക്ക് പദ്ധതിയുടെ നാലാം ഘട്ടം പ്രഖ്യാപിച്ചു. കേന്ദ്രഅഭ്യന്തര മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട മാ‍​ര്‍​ഗനി‍ര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. സംസ്ഥാനങ്ങളും വിവിധ മന്ത്രാലയങ്ങളുമായി നടത്തിയ വിപുലമായ ച‍ര്‍ച്ചകള്‍ക്ക് ഒടുവിലാണ് അണ്‍ലോക്ക് നാലാം ഘട്ടം പ്രഖ്യാപിക്കുന്നത്. സെപ്തംബ‍ര്‍ ഒന്ന് മുതല്‍ പല ദിവസങ്ങളിലായി പുതിയ നി‍‍ര്‍ദേശങ്ങള്‍ ​നടപ്പാക്കി തുടങ്ങും```


*അണ്‍ലോക്ക് നാലാം ഘട്ടത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍ -*


```▪️ സെപ്ംതബ‍ര്‍ ഏഴ് മുതല്‍ രാജ്യത്ത് മെട്രോ റെയില്‍ സ‍ര്‍വ്വീസിന് അനുമതി.

പ്രത്യേക കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു വേണം. സ‍ര്‍വ്വീസുകള്‍ നടത്താന്‍.


▪️ സാംസ്കാരിക-കായിക-വിനോദ-സാമൂഹിക- ആത്മീയ-രാഷ്ട്രീയ യോ​ഗങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും അനുമതി. പരമാവധി നൂറ് പേര്‍ക്ക് വരെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാം. പങ്കെടുക്കുന്ന എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പരിപാടിക്ക് പങ്കെടുക്കുന്നവ‍ര്‍ക്ക് തെ‍ര്‍മല്‍ പരിശോധന നി‍ര്‍ബന്ധം. ഹാന്‍ഡ് വാഷും സാനിറ്റൈസറും ഉപയോ​ഗിക്കണം.


▪️ സെപ്തംബ‍ര്‍ 21 മുതല്‍ ഓപ്പണ്‍ തീയേറ്ററുകള്‍ക്ക് അനുമതി. സിനിമാ തീയേറ്ററുകളും സ്വിമ്മിം​ഗ് പൂളുകളും അടഞ്ഞു കിടക്കും.


▪️ സ്കൂളുകളും കോളേജുകളും അടച്ചിട നടപടി സെപ്തംബ‍ര്‍ മുപ്പത് വരെ നീട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ളാസ് നടത്താന്‍ 50 ശതമാനം അധ്യാപകരെ വരാന്‍ അനുവദിക്കും. 9 മുതല്‍ 12 വരെ ക്ളാസിലുള്ളവര്‍ക്ക് അദ്ധ്യാപകരുടെ സഹായം തേടാന്‍ പുറത്തു പോകാം


▪️ ദേശീയ നൈപുണ്യ പരിശീലനകേന്ദ്രം, ഐടിഐകള്‍, ഹ്രസ്വകാല പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ തുറക്കാന്‍ അനുമതി.


 ▪️ ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിളെ പിജി-​ഗവേഷക വിദ്യാ‍ത്ഥികള്‍ക്ക് ലാബുകളിലും പരിശീലനകേന്ദ്രങ്ങളിലും പ്രവേശനം അനുവദിച്ചു. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തി വേണം ഇതിനു അനുമതി നല്‍കാന്‍.


▪️ സംസ്ഥാനങ്ങള്‍ക്ക് അകത്തെ യാത്രകള്‍ക്കും സംസ്ഥാനന്തര യാത്രകള്‍ക്കും ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ലെന്നും. ഇത്തരം യാത്രകള്‍ക്കായി പ്രത്യേക പെ‍ര്‍മിറ്റ് ഏ‍ര്‍പ്പെടുത്താന്‍ പാടില്ലെന്നും മാ‍ര്‍​ഗനി‍ര്‍ദേശത്തില്‍ പറയുന്നു. അതേസമയം 65 വയസിന് മുകളില്‍ പ്രായമുള്ളവ‍ര്‍ക്കും പത്ത് വയസിന് താഴെ പ്രായമുള്ളവ‍ര്‍ക്കുമുള്ള യാത്രാവിലക്ക് തുടരും.```

കോട്ടയം:  മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ നിയമനിര്‍മ്മാണം നടത്തുന്നതിന് ഗവണ്‍മെന്റിൻ്റെ നീക്കം  അപലപനീയമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത. ഇത്തരം പ്രവണതകള്‍ ഓർത്തഡോക്സ് സഭ അനുവദിച്ചു കൊടുത്താല്‍ രാജ്യത്ത് കോടതികളുടെ പ്രസക്തി തന്നെ ഇല്ലാതാകും.  പുതിയ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുകയും  ചെയ്യും.


നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ്  പളളികളില്‍ നിന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ വിശ്വാസികളെ  പുറത്താക്കിയവർ  ഇപ്പോള്‍ ഉപവാസങ്ങളും സമരങ്ങളും നടത്തി നിയമനിർമ്മാണത്തിന് ശ്രമിക്കുന്നത്.  ഓര്‍ത്തഡോക്‌സ് സഭ പളളികള്‍ പിടിച്ചെടുത്ത് വിശ്വാസികളെ പുറത്താക്കുന്നു എന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. പളളിയുടെ ഭരണം 1934-ലെ ഭരണഘടന പ്രകാരം നിര്‍വ്വഹിക്കപ്പെടണമെന്നല്ലാതെ ഇടവകാംഗങ്ങളെ പളളികളില്‍ നിന്ന് പുറത്താക്കിയിട്ടില്ല, പുറത്താക്കുകയുമില്ല.  പോലീസ് അധികാരികളാണ് പളളികളില്‍ നിന്നും വിശ്വാസികളെ നിക്കം ചെയ്യുന്നത്.

ഈ കാപട്യം പൊതുസമൂഹം തിരിച്ചറിയണം.

കോടതി വിധി നടപ്പാക്കാന്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ ബഹു. സര്‍ക്കാര്‍ കൈകൊളേളണ്ടതുണ്ട്. പളളികളില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കാന്‍ അനുവദിച്ചുകൂടാ. തങ്ങള്‍ക്കനുകൂലമായി സര്‍ക്കാര്‍ നിലകൊളളുമെന്നും ഏകപക്ഷീയമായി തീരുമാനം എടുക്കുമെന്നുളള  പ്രചരണങ്ങള്‍ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാനും സര്‍ക്കാരിന്റെ നിഷ്പക്ഷതയില്‍ സംശയം ജനിപ്പിക്കുവാനും ഉദ്ദേശിച്ചുളളവയാണെന്ന് ഏവരും തിരിച്ചറിയണം


 

മലപ്പുറം മഞ്ചേരിയിൽ രോഗികളായ  ഗര്‍ഭിണികളെ ആശുപത്രി മാറ്റി അധികൃതരുടെ അനാസ്ഥ. മെഡിക്കല്‍ കോളജില്‍ കഴിഞ്ഞിരുന്ന നാലുപേരെ ആദ്യം പെരിന്തല്‍മണ്ണയിലേക്ക് മാറ്റി. പെരിന്തല്‍മണ്ണയിലെത്തിയപ്പോള്‍ ചികില്‍സയില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. ഇപ്പോള്‍ മഞ്ചേരി മെഡി. കോളജി‍ല്‍ തിരികെ പ്രവേശിപ്പിക്കുന്നുമില്ല. പൂര്‍ണഗര്‍ഭിണി ഉള്‍പെടെ നാലുപേരും ആംബുലന്‍സില്‍ തുടരുന്നു. 
 ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലത്ത് വീട്ടമ്മമാരുടെ വാട്സ് ആപ്പ് ഹാക്ക് ചെയ്ത് അപമാനിക്കാൻ ശ്രമം. സിം കാർഡിന്റെ കാലാവധി നീട്ടാനെന്ന പേരിൽ വിളിച്ച് ഒടിപി വാങ്ങിച്ചെടുത്താണ് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത്. സൈബർ വിദഗ്ധരുടെ സഹായത്തോടെ ഒറ്റപ്പാലം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സ്വകാര്യ മൊബൈൽ ഫോൺ സേവനദാതാക്കളുടെ പേരിലാണ് തട്ടിപ്പ് നടത്തുന്നത്. സിം കാലാവധി അവസാനിക്കാറായെന്ന പേരിലും ആധാർ മൊബൽ നമ്പരുമമായി ബന്ധിപ്പിക്കണമെന്ന ആവശ്യം പറഞ്ഞുമാണ് ആദ്യം ഫോൺ വിളിക്കുക. ഒറ്റപ്പാലത്തെ തൃക്കങ്ങോട്, കടമ്പൂർ, പാലപ്പുറം എന്നീ പ്രദേശങ്ങളിലെ സ്ത്രീകളാണ് വഞ്ചിക്കപ്പെട്ടിരിക്കുന്നത്.

സേവനദാതാക്കളുടെ പേരിൽ വന്ന ഫോൺവിളിയിൽ ഇവരുടെ നമ്പറുകളിലേക്ക് വന്ന ഒറ്റത്തവണ പാസ്‍വേഡ് സംഘം ചോദിച്ചറിയും. പിന്നെ ആ നമ്പർ ഉപയോഗിച്ച് വാട്സ് ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്നു. ഒടിപി നൽകിയവരുടെ കോൺടാക്ട് ലിസ്റ്റിലുളളവർക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും പോയതായി പിന്നീടാണ് അറിയുക. സന്ദേശങ്ങൾ പ്രചരിച്ചതോടെയാണ് ആദ്യം തൃക്കങ്ങോട് സ്വദേശി പൊലീസിന് വിവരം നൽകുന്നത്.

തൊട്ടുപുറകേ കടമ്പൂരിലെ വീട്ടമ്മയും തട്ടിപ്പിന് ഇരയായതായി പൊലീസിന് വിവരം കിട്ടി. തുടർന്ന് സാമൂഹ്യ മാധ്യമങ്ങൾ വഴി ജാഗ്രത പാലിക്കണമെന്ന് ഒറ്റപ്പാലം പൊലീസ് സന്ദേശം നൽകുന്നതിനിടെ പാലപ്പുറത്ത വീട്ടമ്മയം സമാന പരാതി പൊലീസിനെ ബോധിപ്പിച്ചു. ഹൈദരാബാദിൽ നിന്നാണ് ഫോൺവിളികളെത്തിയതെന്നാണ് പൊലീസ് പറയുന്നു. സംഭാഷണം മലയാളത്തിലാണ്.

ആശ്ലീല ചിത്രങ്ങൾ അയച്ചതിലുപരി കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വഞ്ചിക്കപ്പെട്ട പലരും പ്രതികരിക്കാനോ പരാതി നൽകാനോ തയ്യാറായിട്ടുമില്ല. നിലവിലെ വിവരങ്ങൾ വച്ച് സൈബർ സെൽ സഹായത്തോടെയാണ് അന്വേഷണം.ശശി തരൂരിനെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. കത്ത് നല്‍കിയതിലെ വിയോജിപ്പാണ് രേഖപ്പെടുത്തിയതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. തരൂരിനെതിരായ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് പരാമര്‍ശത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ അടക്കം വ്യാപകവിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയിലെ യുവനേതാക്കളും വിമര്‍ശനവുമായി രംഗത്തെത്തി. 

തരൂരിനെ വ്യക്തിപരമായി ആക്ഷേപിക്കാനോ, അധിക്ഷേപിക്കാനോ, കഴിവുകള്‍ കുറച്ചുകാട്ടാനോ അല്ല ശ്രമിച്ചത്. പരാമര്‍ശത്തില്‍ വിഷമം ഉണ്ടായെങ്കില്‍ പാര്‍ട്ടി താല്‍പര്യം മുന്‍നിര്‍ത്തി ഖേദം പ്രകടിപ്പിക്കുന്നു. എന്നാല്‍ നിലവിലെ നേതൃത്വത്തിനെതിരെ ശശി തരൂര്‍ ഹൈക്കമാന്‍ഡിനയച്ച കത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നതായും കൊടുക്കുന്നില്‍ സുരേഷ് പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ശശി തരൂരിനെ പിന്തുണച്ച് യുഡി എഫ് കൺവീനർ ബെന്നി ബെഹനാൻ രംഗത്തെത്തിയിരുന്നു. കത്ത് നൽകിയതിന് ശേഷമുള്ള ഹൈക്കമാൻഡ് തീരുമാനം തരൂർ അംഗീകരിച്ചു. ഇതിന് ശേഷം വിമർശനം ഉന്നയിക്കുന്നത് ശരിയല്ലെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു. 

അതിനിടെ, കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യപ്രസ്താവന വിലക്കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എ.ഐ.സി.സി നിര്‍ദേശം പാലിക്കണമെന്ന് പറഞ്ഞ മുല്ലപ്പള്ളി പാര്‍ട്ടി വേദികളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും നിലപാടെടുത്തു. ദേശീയ നേതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കം കേരളത്തിലെ നേതാക്കളിലും വാക്പോരിന് വഴിയിട്ടതോടെയാണ് കെ.പി.സി.സി നടപടി. കോഴിക്കോട്: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഓണാഘോഷം സംഘടിച്ച മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെ 50 ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. നേരത്തെ കൊവിഡ് ചികിത്സാകേന്ദ്രമായിരുന്ന ഇവിടെ അടുത്തിടെയും പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയുമാണ് ഓണാഘോഷം സംഘടിപ്പിച്ചത്.

ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.


 കൊച്ചി: ചേരാനല്ലൂരില്‍ കണ്ടെയ്നര്‍ റോഡില്‍ കണ്ടെയ്‌നര്‍ ലോറിയും കാറും നാല് ബൈക്കുകളും കൂട്ടിയിച്ച് ഒരു മരണം. ബൈക്ക് യാത്രക്കാരനായ നോര്‍ത്ത് പറവൂര്‍ സ്വദേശി അമലാണ് മരിച്ചത്. ആറ് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് ചേരാനല്ലൂര്‍ സിഗ്‌നല്‍ ജംഗ്ഷനില്‍ അപകടം ഉണ്ടായത്.

കളമശേരി ഭാഗത്ത് നിന്ന് കണ്ടെയ്നര്‍ റോഡിലൂടെ വല്ലാര്‍പാടം ഭാഗത്തേക്ക് വരികയായിരുന്ന ലോറി സിഗ്‌നല്‍ തെറ്റിച്ച് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാലു ബൈക്കുകളിലും കാറിലും ഇടിച്ച ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.

ആറുപേരെ പരിക്കുകളോടെ സമീപത്തുള്ള ആസ്റ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറുടെ നിലയാണ് ഗുരുതരമായി തുടരുന്നത്.

 


തെലങ്കാനയിലെ ഒരു വിവാഹത്തിൽ ഉണ്ടായത് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ. വരനോടൊപ്പം വാഹനത്തിൽ പോവുകയായിരുന്ന വധുവിനെ വിളിച്ചിറക്കി വരന്റെ മുൻപിൽവച്ച് തന്നെ കാമുകൻ ചുംബിയ്ക്കുകയായിരുന്നു. ഇതോടെ രംഗം മോശമായി. ഹുസൂരാബാദിലാ സംഭവം നടന്നത്. ബന്ധുക്കൾ നിശ്ചയിച്ച വിവാഹത്തിന് യുവതി വഴങ്ങുകയായിരുന്നു.

 ഹുസുരാബാദ് സ്വദേശിനിയായ ദിവ്യയുമായി മന്ദാമരിയിൽ നിന്നുള്ള പ്രവീൺകുമാറിന്റെ വിവാഹം വീട്ടുകാരാണ് ഉറപ്പിച്ചത്. വിവാഹഘോഷയാത്രയിൽ വരനും വധുവും കാറിലിരുന്ന് മുന്നോട്ടു പോവുകയായിരുന്നു. ഈ സമയത്താണ് ദിവ്യയുടെ കാമുകൻ വംശി സ്ഥലത്തെത്തിയത്. ഘോഷയാത്രയിൽ കടന്നുകൂടിയ വംശം കാർ തടയുകയും ദിവ്യയെ വലിച്ചിറക്കിയശേഷം വരന്റെ മുന്നിൽവെച്ച് ചുംബിക്കുകയുമായിരുന്നു. മാത്രമല്ല, തന്നൊടൊപ്പം വരാൻ ദിവ്യയോട് ആവശ്യപ്പെടുകയും ചെയ്തു. 'ഇവൾ എന്റേതാണ്, നിങ്ങൾക്ക് എങ്ങനെ സ്വന്തമാകും' എന്ന് വരനോട് ചോദിച്ചുകൊണ്ടായിരുന്നു പരസ്യ ചുംബനം.

 വരൻ വംശിയെ തടയാൻ ശ്രമിച്ചുവെങ്കിലും ഉന്തിലും തല്ലിലും കലാശിച്ചു. കൂട്ടത്തല്ലിനൊടുവിൽ പൊലീസ് എത്തി. വരൻ യുവതിയുടെ കാമുകനെതിരെ പൊലീസിൽ പരാതി നൽകി. മദ്യപിച്ച് തന്നെയും വധുവിനെയും കൈയേറ്റം ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കാമുകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതുവരെ മൗനം പാലിച്ച ദിവ്യ, കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ മനസ്സുതുറന്നു. കാമുകനൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്ന് ദിവ്യ പൊലീസിനോട് പറഞ്ഞതോടെ വരനടക്കം അവിടെയുണ്ടായിരുന്നവരെല്ലാം ഞെട്ടി.

 


തിരുവനന്തപുരം: ഓണക്കാലത്ത് അളവ് തൂക്ക വെട്ടിപ്പുകൾ തടയാൻ ലീഗൽ മെട്രോളജി വകുപ്പ്. സംസ്ഥാന, ജില്ലാ തലങ്ങളിൽ കൺട്രോൾ റൂം ആരംഭിച്ച് മിന്നൽ പരിശോധനകൾ ശക്തമാക്കി. നാല് ദിവസങ്ങളിലായി നടത്തിയ മിന്നൽ പരിശോധനകളിൽ 775 ഷോപ്പുകളിൽ പരിശോധന നടത്തി. 104 പേർക്കെതിരെ കേസെടുത്തു. ഉപഭോക്താക്കൾക്ക് 1800 425 4835 എന്ന ടോൾ ഫ്രീ നമ്പരിലും സുതാര്യം മൊബൈൽ ആപ്ലിക്കേഷനിലും lmd.kerala.gov.in വെബ് സൈറ്റിലും പരാതി അറിയിക്കാം.

കൺട്രോൾ റൂം നമ്പറുകൾ

തിരുവനന്തപുരം 8281698011, 8281698020

കൊല്ലം 8281698021, 8281698028

പത്തനംതിട്ട 8281698029, 8281698035

ആലപ്പുഴ 8281698036, 8281698043

കോട്ടയം 8281698044, 8281698051

ഇടുക്കി 8281698052, 8281698057

എറണാകുളം 8281698058, 8281698067

തൃശൂർ 8281698075, 8281698084

പാലക്കാട് 8281698085 , 8281698092

മലപ്പുറം 8281698093, 8281698103

കോഴിക്കോട് 8281698104, 8281698115

വയനാട് 8281698116, 8281698120

കണ്ണൂർ 8281698121, 8281698127 

കാസർകോട്‌ 8281698128, 8281698132


 


തിരുവനന്തപുരം: സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമായിരിക്കണം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകള്‍ ഒത്തുകൂടുന്ന എല്ലാ ആഘോഷവും ഒഴിവാക്കണം. ബന്ധുവീടുകളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.സംസ്ഥാനത്ത് സമ്പര്‍ക്ക വ്യാപനം കൂടുതലാണ്. 96.6 ശതമാനം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം, രോഗികളുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധനവില്ല. സ്വാഭാവികമായ രോഗവ്യാപനം മാത്രമാണ് സംസ്ഥാനത്തുള്ളത്. ആരോഗ്യ സംവിധാനങ്ങള്‍ക്കപ്പുറം രോഗ വ്യാപനം ഉണ്ടാകാതെ നോക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  കുവൈത്ത്​ സിറ്റി: തിരുവനന്തപുരം വര്‍ക്കല സ്വദേശിയെ കുവൈത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല ചിലക്കൂര്‍ അയനിക്കല്‍ തൊടിയില്‍ ഷിബു (50) ആണ്​ മരിച്ചത്​. അബ്ബാസിയയിലെ താമസ സ്ഥലത്ത്​ ശുചിമുറിയിലാണ്​ മൃതദേഹം കണ്ടത്​. ഭാര്യ: സുഹറ. മക്കള്‍: സുഹൈബ്​, സുഹൈല്‍. പിതാവ്​: അയ്യൂബ്​. മാതാവ്​: സല്‍മ. അഞ്ച്​മാസമായി ജോലിയില്ലാതെ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന്​ സുഹൃത്തുക്കള്‍ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്​ സാമൂഹിക പ്രവര്‍ത്തകരായ അക്​ബര്‍ കുളത്തൂപ്പുഴ, അരുണ്‍ രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്നു

കേരളത്തില്‍ ഇന്ന് 2397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 408 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 379 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 234 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 225 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

6 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 20ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉദിനൂര്‍ സ്വദേശി വിജയകുമാര്‍ (55), ആഗസ്റ്റ് 21ന് മരണമടഞ്ഞ വയനാട് വാളാട് സ്വദേശി അബ്ദുള്ള (70), കോഴിക്കോട് ഈസ്റ്റ് ഹില്‍ സ്വദേശി കെ.എം. ഷാഹുല്‍ ഹമീദ് (69), ആഗസ്റ്റ് 26ന് മരണമടഞ്ഞ മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിനി ഇയ്യാതുട്ടി (65), ആഗസ്റ്റ് 25ന് മരണമടഞ്ഞ കണ്ണൂര്‍ കുഞ്ഞിപ്പള്ളി സ്വദേശി ആഷിക് (39), കൊല്ലം സ്വദേശി അനീഷ് (30) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 280 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 126 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 197 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 393 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 350 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 213 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 208 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 132 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിലെ 16, മലപ്പുറം ജില്ലയിലെ 11, കണ്ണൂര്‍ ജില്ലയിലെ 8, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 6 വീതവും, കാസര്‍ഗോഡ് ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 3 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2225 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 591 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 104 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 89 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 236 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 120 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 41 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 148 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 74 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 372 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 131 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 38 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 94 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 45 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 23,277 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,083 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,95,927 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,76,822 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,105 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2363 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,988 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 16,43,633 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,77,356 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ചേന്ദമംഗലം (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 1), കൂത്താട്ടുകുളം (സബ് വാര്‍ഡ് 16, 17), മലയാറ്റൂര്‍ നിലേശ്വരം (സബ് വാര്‍ഡ് 15), പള്ളിപ്പുറം (സബ് വാര്‍ഡ് 10, 14), ശ്രിമൂലനഗരം (സബ് വാര്‍ഡ് 8), ആലപ്പുഴ ജില്ലയിലെ ചെറിയനാട് (സബ് വാര്‍ഡ് 10, 11), കഞ്ഞിക്കുഴി (സബ് വാര്‍ഡ് 15), ഇടുക്കി ജില്ലിയെ ആലക്കോട് (സബ് വാര്‍ഡ് 5), മരിയപുരം (സബ് വാര്‍ഡ് 8, 9), തൃശൂര്‍ ജില്ലയിലെ അന്തിക്കാട് (12), കോഴിക്കോട് ജില്ലയിലെ കടലുണ്ടി (2, 11), വയനാട് ജില്ലയിലെ മീനങ്ങാടി (സബ് വാര്‍ഡ് 10, 13, 14, 15), മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് (1, 19, 20, 21, 22, 23), കാസര്‍ഗോഡ് ജില്ലയിലെ മൂളിയാര്‍ (14), പത്തനംതിട്ട ജില്ലയിലെ കുളനട (സബ് വാര്‍ഡ് 1, 16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

25 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തരൂര്‍ (5, 10, 15), കൊല്ലങ്കോട് (3), ചളവറ (11), കണ്ണമ്പ്ര (8), പട്ടിത്തറ (6), കോങ്ങാട് (2, 14), തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (4, 8, 12), വെമ്പായം (9, 21), കരകുളം (11), എളകമന്‍ (6), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (സബ് വാര്‍ഡ് 20), മുള്ളൂര്‍ക്കര (5, 10), നെന്മണിക്കര (5), മടക്കത്തറ (സബ് വാര്‍ഡ് 4), ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂര്‍ (8 (സബ് വാര്‍ഡ്), 9, 11 ), തണ്ണീര്‍മുക്കം (2), പതിയൂര്‍ (17), എറണാകുളം ജില്ലയിലെ കല്ലൂര്‍ക്കാട് (2), കൂവപ്പടി, പാമ്പാക്കുട (13), പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങല്‍ (സബ് വാര്‍ഡ് 2, 3, 10), പ്രമാടം (18), വയനാട് ജില്ലയിലെ പനമരം (23), മലപ്പുറം ജില്ലയിലെ വാളാഞ്ചേരി മുന്‍സിപ്പാലിറ്റി (8, 13, 14, 20, 30), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 589 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഈ പ്രാവശ്യത്തെ ഓണാഘോഷം പരിമിതമാക്കണമെന്നുംപൊതുസദ്യകളും ആളുകൾ കൂട്ടം കൂടുന്ന ആഘോഷങ്ങൾ ഒഴുവാക്കണമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതോടൊപ്പം വീടുകൾ സന്ദർശിക്കുന്നത് ഒഴുവാക്കണമെന്നും ഷോപ്പിങ്ങിന് ഒരു വീട്ടിൽ നിന്ന് ഒരാൾ മാത്രം പോകാൻ ശ്രെമിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

 

 കൊ​ച്ചി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ പു​തി​യ സ​ഹാ​യ മെ​ത്രാ​നാ​യി ഫാ. ​ജോ​ര്‍​ജ് കു​രി​ശും​മൂ​ട്ടി​ല്‍ നി​യ​മി​ത​നാ​യി. കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ല്‍ നി​ന്നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ഉ​ണ്ടാ​യ​ത്. മെ​ത്രാ​നെ നി​യ​മി​ച്ച വാ​ര്‍​ത്ത ഒ​രേ​സ​മ​യം വ​ത്തി​ക്കാ​നി​ലും മൗണ്ട് സെ​ന്‍റ് തോ​മ​സിലും കോ​ട്ട​യം അ​തി​രൂ​പ​താ ആ​സ്ഥാ​ന​ത്തും പ്ര​ഖ്യാ​പി​ച്ചു.

ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ അ​പ്രേം എ​ന്ന പേ​ര് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന ഫാ. ​ജോ​ര്‍​ജ് കു​രി​ശും​മൂ​ട്ടി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക തി​യ​തി പി​ന്നീ​ട് തീ​രു​മാ​നി​ക്കും. 2019 മു​ത​ല്‍ കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ ക്നാ​നാ​യ മ​ല​ങ്ക​ര സ​മൂ​ഹ​ത്തി​ന്‍റെ വി​കാ​രി ജ​ന​റ​ലാ​യി ശു​ശ്രു​ഷ ചെ​യ്തു​വ​രി​ക​യാ​ണ് ഫാ.​ജോ​ര്‍​ജ് കു​രി​ശും​മൂ​ട്ടി​ല്‍.

ക​റ്റോ​ട് സെ​ന്‍റ് മേ​രി​സ് മ​ല​ങ്ക​ര ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ കു​രി​ശും​മൂ​ട്ടി​ല്‍ പ​രേ​ത​രാ​യ അ​ല​ക്സാ​ണ്ട​ര്‍, അ​ച്ചാ​മ്മ ദ​മ്ബ​തി​ക​ളു​ടെ മൂ​ന്നാ​മ​ത്തെ പു​ത്ര​നാ​ണ് ഫാ. ​ജോ​ര്‍​ജ് കു​രി​ശും​മൂ​ട്ടി​ല്‍. റോ​യി (യു​കെ) റെ​ജി​ജോ​സ് തേ​ക്കും​കാ​ട്ടി​ല്‍, ബ്ലെ​സി ജോ​ണി എ​ല​ക്കാ​ട്ട്, ടോ​മി (ദോ​ഹ) ഡോ. ​എ​ബി, റെ​നി അ​നി മാ​ളി​യേ​ക്ക​ല്‍ എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ മ​ല​ങ്ക​ര സ​മൂ​ഹ​ത്തിന്‍റെ മു​ന്‍ വി​കാ​രി ജ​ന​റ​ല്‍ പ​രേ​ത​നാ​യ ഫാ. തോ​മ​സ് കു​രി​ശും​മൂ​ട്ടി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​തൃസ​ഹോ​ദ​ര​നാ​ണ്.

1961 ഓ​ഗ​സ്റ്റ് ഒ​മ്ബ​തി​ന് ജ​നി​ച്ച അ​ദ്ദേ​ഹം സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സം തി​രു​വ​ല്ല എ​സ്‌​സി​എ​സ് ഹൈ​സ്കൂ​ളി​ലും മൈ​ന​ര്‍ സെ​മി​നാ​രി പ​രി​ശീ​ല​നം എ​സ്‌എ​ച്ച്‌ മൗ​ണ്ട് സെ​ന്‍റ് സ്റ്റ​നി​സ്ലാ​വൂ​സ് മൈ​ന​ര്‍ സെ​മി​നാ​രി​യി​ലും ത​ത്വ​ശാ​സ്ത്ര​വും ദൈ​വ​ശാ​സ്ത്ര​വും മം​ഗ​ലാ​പു​രം സെ​ന്‍റ് ജോ​സ​ഫ്സ് സെ​മി​നാ​രി​യി​ലും പൂ​ര്‍​ത്തി​യാ​ക്കി. 1987 ഡി​സം​ബ​ര്‍ 28ന് ​കോ​ട്ട​യം ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ലി​ല്‍ വ​ച്ച്‌ മാ​ര്‍ കു​ന്നശേ​രി​ല്‍ പി​താ​വി​ന്‍റെ കൈ​വ​യ്പ് വ​ഴി പു​രോ​ഹി​ത​നാ​യി അ​ഭി​ഷി​ക്ത​നാ​യി.

തു​ട​ര്‍​ന്ന് അ​തി​രൂ​പ​താ മൈ​ന​ര്‍ സെ​മി​നാ​രി വൈ​സ് റെ​ക്ട​ര്‍, ബം​ഗ​ളൂ​രു ഗു​രു​കു​ലം വൈ​സ് റെ​ക്ട​ര്‍ എ​ന്നീ ചു​മ​ത​ല​ക​ളി​ലും തു​രു​ത്തി​ക്കാ​ട്, ഇ​ര​വി​പേ​രൂ​ര്‍, ചി​ങ്ങ​വ​നം, കു​റ്റൂ​ര്‍, ഓ​ത​റ, തെ​ങ്ങേ​ലി, റാ​ന്നി എ​ന്നീ പ​ള്ളി​ക​ളി​ല്‍ വി​കാ​രി​യാ​യും അ​തി​രൂ​പ​ത​യി​ലെ ഹാ​ദൂ​സ ക്രൈ​സ്ത​വ ക​ലാ​കേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു.

ലെ​ബ​നോ​നി​ലെ (കാ​സ്ലി​ക്) മാ​റോ​ണൈ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്നും ഐ​ക്ക​ണോ​ഗ്രാ​ഫി​യി​ല്‍ മാ​സ്റ്റ​ര്‍ ബി​രു​ദം നേ​ടി​യി​ട്ടു​ള്ള ഫാ. ​ജോ​ര്‍​ജ് കു​രി​ശും​മൂ​ട്ടി​ല്‍ കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സ്, വ​ട​വാ​തൂ​ര്‍ സെ​മി​നാ​രി, തി​രു​വ​ല്ല സെ​ന്‍റ് ജോ​ണ്‍​സ് ക​ത്തീ​ഡ്ര​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ ദേ​വാ​ല​യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ വ​ര​ച്ചി​ട്ടു​ള്ള ഐ​ക്ക​ണു​ക​ള്‍ പ്ര​ശ​സ്ത​മാ​ണ്.സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ സംശയമില്ലെന്ന് പൊലീസും. സെക്രട്ടേറിയറ്റിലെ  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സംശയകരമായതൊന്നുമില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. തീപിടിത്തം നടന്ന പ്രോട്ടോക്കോള്‍ ഓഫിസില്‍ എ.കൗശികന്‍റെ നേതൃത്വത്തിലുള്ള വകുപ്പുതല  അന്വഷണസംഘത്തിന്‍റെ ഫയല്‍ പരിശോധന  തുടരുകയാണ്.  

അതേസമയം, ഉദ്യോഗസ്ഥര്‍ മുഴുവന്‍ ക്വാറന്‍റീനില്‍ പോയ സമയത്തും തീപിടുത്തമുണ്ടായ ദിവസം പ്രോട്ടോക്കോള്‍ ഓഫിസില്‍ ഏതെങ്കിലും ഉദ്യോഗസ്ഥരെത്തിയോ എന്നതിലും അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു.

പ്രോട്ടോക്കോള്‍ ഓഫിസിലെ ആകെ ഫയലുകള്‍, പേപ്പര്‍ഫയലുകള്‍ ,ഇ.ഫയലുകള്‍ എത്ര, തുടങ്ങിയവയാണ് പ്രാഥമികമായി അന്വേഷണസംഘം കണക്കെടുത്തത്. രണ്ടു സിസിടിവി ക്യാമറകള്‍ പ്രോട്ടോക്കോള്‍ ഓഫിസില്‍ സ്ഥാപിച്ചു. സിസിടിവി ക്യാമറ പ്രോട്ടോക്കോള്‍ ഓഫിസിലേക്ക് പോകുന്ന ഇടനാഴിയില്‍ മാത്രമാണ് ഉണ്ടായിരുന്നത്. വകുപ്പ് തല സംഘത്തിന്‍റെ ആദ്യത്തെ ശുപാര്‍ശകളിലൊന്നാണ് സിസിടിവി ക്യാമറ വേണമെന്നുള്ളത്. അനുമതിയില്ലാതെ ആരും ഓഫിസിലേക്ക് പ്രവേശിക്കരുതെന്നുള്ള കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 

ഓണാവധി കഴിയുന്നതിനു മുന്‍പ് ഫയല്‍ പരിശോധനയടക്കം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. മുഴുവന്‍ ഉദ്യോഗസ്ഥരും ക്വാറന്‍റീനില്‍ പോയ സമയത്തും തീപിടുത്തമുണ്ടായപ്പോള്‍ ഓഫിസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കുറിച്ചും വിശദമായി പരിശോധിക്കുന്നുണ്ട്. കഴിഞ്ഞദിവസം പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരെക്കൂടി ചേര്‍ത്ത് അന്വേഷണസംഘം വിപുലീകരിച്ചിരുന്നു. ദുരന്തനിവാരണ കമ്മിഷണര്‍ എ.കൗശികന്‍റെ നേതൃത്വത്തിലാണ് വകുപ്പുതല അന്വേഷണ സംഘം പരിശോധനകള്‍ നടത്തുന്നത്.  
സ്വര്‍ണവില ശനിയാഴ്ച വീണ്ടുംകുറഞ്ഞു. പവന് ഒറ്റയടിക്ക് 240 രൂപകുറഞ്ഞ് 37,600 രൂപയായി. 4700 രൂപയാണ് ഗ്രാമിന്റെ വില. വര്‍ഷങ്ങളായി വിലനിര്‍ണയാധികാരമുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ വിലയാണിത്. 

അതേസമയം, തൃശ്ശൂരിലെ തീരദേശമേഖലകളില്‍ നിരക്കില്‍ വ്യത്യാസമുണ്ട്. ഗ്രാമിന് 4,600 രൂപ നിലവാരത്തിലാണ് ഇവിടങ്ങളിലെ വില്പന. ഇവിടത്തെ നിരക്കുപ്രകാരം പവന്‍വില 36,800 രൂപയാണ്. കേരളത്തിന് പുറത്താണെങ്കില്‍ ജിഎസ്ടി ഉള്‍പ്പടെ ഗ്രാമിന് 4,800 രൂപയാണ് ജുവലറികള്‍ ഈടാക്കുന്നത്. 

ആഗോള വിപണിയില്‍ ഔണ്‍സിന് 1,964 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 

ഔദ്യോഗിക വിലനിലാവാരം കണക്കിലെടുക്കുമ്പോള്‍  ഉയര്‍ന്ന നിലാവരമായ 42,000 രൂപയില്‍നിന്ന് സ്വര്‍ണവിലയില്‍ 18 ദിവസംകൊണ്ട് 4,400 രൂപയുടെ കുറവാണുണ്ടായത്.പോപ്പുലര്‍ ഫിനാന്‍സിനെതിരെ കൊല്ലത്തും വ്യാപക പരാതി. ഇരുന്നൂറോളം പരാതികളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ ഏറെയും ചാത്തന്നൂര്‍ ശാഖയെക്കുറിച്ചാണ്. അന്വേഷണത്തിന് ജില്ലാ ക്രൈംബ്രാ‍ഞ്ചിനെ എസ്പി ചുമതലപ്പെടുത്തി. 

അതേസമയം, പോപ്പുലർ ഫിനാൻസിൻ്റെ കോന്നി വകയാറിലെ ആസ്ഥാനത്ത് നിക്ഷേപകരുടെ പ്രതിഷേധം തുടരുകയാണ്. വിവിധ ജില്ലകളിൽ നിന്നെത്തിയ നിക്ഷേപകരാണ് പ്രതിഷേധിക്കുന്നത്. നിക്ഷേപിച്ച പണം തിരികെ കിട്ടണമെന്നാണ് ആവശ്യം. പരാതികളുടെ എണ്ണം ഇനിയും ഉയരുമെന്ന് അന്വേഷണ സംഘം പറഞ്ഞു. 2000 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നു എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഡൽഹിയിൽ പിടിയിലായ റോയ് ഡാനിയേലിൻ്റെ രണ്ടു മക്കളെ രാത്രിയോടെ പത്തനംതിട്ടയിൽ എത്തിക്കും. 

കല്‍പ്പറ്റ: വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ ആരോഗ്യ പ്രവർത്തകർക്ക്  രാഹുൽ ഗാന്ധിയുടെ ഓണസമ്മാനം. രണ്ടായിരത്തോളം വരുന്ന ആശാവർക്കർമാർക്കും പെയിൻ ആൻഡ് പാലിയേറ്റീവ് വനിതാ നഴ്സ്മാർക്കും ഓണസമ്മാനമായി സാരികള്‍ വിതരണം ചെയ്തു.

കൊവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് എം.പി ഫണ്ടിൽ നിന്ന് 2.7 കോടി രൂപ രാഹുൽ ഗാന്ധി അനുവദിച്ചിരുന്നു. ഇതിനു പുറമെ തെർമോസ്കാനറുകൾ, സാനിറ്റെെസറുകള്‍, പി.പി.പി കിറ്റുകൾ, മാസ്‌ക്കുകൾ, മണ്ഡലത്തിലെ മുഴുവൻ കമ്മ്യൂണിറ്റി കിച്ചണിലേക്കുമുള്ള ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തിരുന്നു. കൊവിഡ് കാലത്ത് ഓൺലൈൻ പഠന സൗകര്യമില്ലാത്ത മണ്ഡലത്തിലെ ആദിവാസി ഗ്രാമങ്ങളിൽ ഓൺലൈൻ പഠനത്തിന് വേണ്ടി 300 ടി.വികളും രാഹുൽ ഗാന്ധി എം.പി എത്തിച്ചു നൽകി. ഇതിന് പിന്നാലെയാണിപ്പോൾ ഓണക്കോടിയും എത്തിയത്.

മണ്ഡലത്തിലെ ആശാ വർക്കർമാർ, പെയിൻ ആൻഡ് പാലിയേറ്റീവ് വനിതാ നഴ്സുമാർ, റവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് ഓണാശംസകൾ നേർന്നുകൊണ്ട് രാഹുൽ ഗാന്ധി എം.പിയുടെ ആശംസകാർഡുകള്‍ നേരത്തെ എത്തിയിരുന്നു. പിന്നാലെയാണ് ഓണസമ്മാനവും എത്തിയത്. ഓണക്കോടിയുടെ വയനാട് പാർലമെന്‍റ്തല വിതരണോദ്ഘാടനം വണ്ടൂരിൽ ആശാവർക്കർമാർക്ക് നൽകി കൊണ്ട് എ.പി അനിൽകുമാർ എം.എൽ.എ നിർവ്വഹിച്ചു,സൂപ്രണ്ട് ഉൾപ്പെടെ ജീവനക്കാർക്കും തടവുകാർക്കും കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേരി സ്പെഷൽ സബ് ജയിൽ അടച്ചു. രോഗമില്ലാത്ത തടവുകാരെ പൊന്നാനി, പെരിന്തൽമണ്ണ സബ് ജയിലുകളിലേക്ക് മാറ്റി. 3 വനിതകളടക്കം 15 തടവുകാർക്കും 13 ജീവനക്കാർക്കുമാണ് രോഗം ബാധിച്ചത്. മലബാറിലെ വനിതാ തടവുകാരുടെ ക്വാറൻ്റീൻ ജയിൽ കൂടിയാണിത്.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു.ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തരും, ആലപ്പുഴയില്‍ രണ്ടു പേരുമാണ് മരിച്ചത്. ഇടുക്കിയില്‍  കോവിഡ് ചികിത്സയിൽ ആയിരുന്ന കാമാക്ഷി സ്വദേശി ദാമോദരൻ മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ട വാഴമുട്ടം സ്വദേശി കരുണാകരനും കോവിഡ് ബാധിച്ച് മരിച്ചു. 67 വയസായിരുന്നു.  എടത്വ സ്വദേശി ഒൗസേപ് വര്‍ഗീസ് കോട്ടയം മെഡി. കോളജിലാണ് മരിച്ചത്. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. അലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിലിരിക്കെയാണ് ചെങ്ങന്നൂര്‍  സ്വദേശി ജയ്മോന്‍ മരിച്ചത്. എണ്‍പത്തിനാലുകാരിയായ കീഴാറ്റൂര്‍ സ്വദേശിനി യശോദ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.


 വാഷിംങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക്. 24 മണിക്കൂറിനിടെ രണ്ടേമുക്കാൽ ലക്ഷത്തോളം പേർക്കാണ് കോവിഡ് ബാധിച്ചത്. വേൾഡോമീറ്റർ കണക്ക് പ്രകാരം ഇന്ത്യയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ. 24 മണിക്കൂറിനിടെ മുക്കാൽ ലക്ഷത്തിലേറെ പേർക്ക് ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലും ബ്രസീലിലും അരലക്ഷത്തോളം പേർക്കാണ് രോഗബാധ. ലോകത്ത് മരണം 8 ലക്ഷത്തി നാൽപ്പതിനായിരം പിന്നിട്ടു. 24 മണിക്കൂറിനിടെ 5,426 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 

അതേ സമയം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ​രി​പാ​ടി​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​നെ​തി​രെ വി​മ​ർ​ശ​നം. ട്രം​പ് സ്വീ​രി​ക്കു​ന്ന രീ​തി കാ​ണു​മ്പോള്‍ ആ​ദ്യം മു​ത​ൽ അ​ദ്ദേ​ഹം കോ​വി​ഡി​നെ ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് മ​ന​സിലാ​കു​ന്ന​തെ​ന്ന് ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ കു​റ്റ​പ്പെ​ടു​ത്തി.

ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല സെ​ന്‍റ​ർ ഫോ​ർ ഹെ​ൽ​ത്ത് സെ​ക്യൂ​രി​റ്റി​യി​ലെ പ​ക​ർ​ച്ച​വ്യാ​ധി വി​ദ​ഗ്ധ​ൻ അ​മേ​ഷ് അ​ഡാ​ൽ​ജ​യാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ത​ന്‍റെ പ്ര​സം​ഗ​ത്തി​ലു​ട​നീ​ളം കോ​വി​ഡ് വൈ​റ​സ് ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട ചൈ​ന​യെ കു​റ്റ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് പ്ര​സി​ഡ​ന്‍റ് ന​ട​ത്തി​യ​ത്. വൈ​റ​സി​നെ കൈ​കാ​ര്യം ചെ​യ്ത രീ​തി​യെ പ്ര​തി​രോ​ധി​ക്കാ​നാ​ണ് ട്രം​പ് ചൈ​ന​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്.


 തിരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍ പട്ടിക വന്നേക്കും. കേന്ദ്രം  സംസ്ഥാനങ്ങളുടെ നിലപാട് തേടും.  ലോക്സഭ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്ക് ബാധകമാക്കാനാണ് ആലോചന. നിലവില്‍ കേരളമടക്കം 10 സംസ്ഥാനങ്ങള്‍ ഉപയോഗിക്കുന്നത് സ്വന്തം വോട്ടര്‍ പട്ടികയാണ്.


 നയതന്ത്രബാഗേജ് വഴി വന്ന മതഗ്രന്ഥത്തിന്‍റെ സാംപിള്‍ വരുത്തി കസ്റ്റംസ് തൂക്കം പരിശോധിച്ചു. ഒരു മതഗ്രന്ഥം 576 ഗ്രാമെന്ന് കണ്ടെത്തല്‍. മുഴുവന്‍ പാക്കറ്റുകളും പരിശോധിക്കും. മതഗ്രന്ഥം എന്ന് രേഖപ്പെടുത്തി  250 പാക്കറ്റുകള്‍ ആണ് ആകെ വന്നത്. വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു.


 തിരുവനന്തപുരം:  പോലീസ് സ്റ്റേഷന്‍ പരിസരത്തെ വാഹനക്കൂനകള്‍ ഒഴിവാക്കും. കേസിന് ആവശ്യംവരാത്ത, പിടിച്ചെടുത്ത വാഹനങ്ങളെല്ലാം മൂന്നുമാസത്തിനുള്ളില്‍ ഒഴിവാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി. തുടരന്വേഷണത്തിന് ആവശ്യമില്ലെങ്കില്‍ നിയമനടപടി സ്വീകരിച്ച് വാഹനങ്ങള്‍ വിട്ടുനല്‍കണം.

പോലീസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന പല വാഹനങ്ങളും ആവശ്യത്തിനു രേഖകളില്ലാത്തതോ കേസുകള്‍ക്ക് ആവശ്യമില്ലാത്തതോ ആകാം. അത്തരം വാഹനങ്ങളെ പോലീസ് നിയമമനുസരിച്ച് ഒഴിവാക്കണം. വാഹന ഉടമയ്ക്ക് നോട്ടീസ് നല്‍കിയാകണം തുടര്‍നടപടി.

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ കണ്ടെടുക്കുമ്പോള്‍ ഒരുമാസത്തിനകം അവകാശികള്‍ എത്തിയില്ലെങ്കില്‍ എസ്.എച്ച്.ഒ. ലേലനടപടികള്‍ സ്വീകരിക്കണം. അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരിശോധിച്ചാലുടന്‍ നടപടി സ്വീകരിച്ച് വിട്ടുനല്‍കണം. അപകടത്തില്‍ ഉപയോഗിക്കാനാകാത്തതരത്തില്‍ തകര്‍ന്ന വാഹനമാണെങ്കില്‍ അവയെ ആക്രിയായി കണക്കാക്കി നടപടി സ്വീകരിക്കണം.

കള്ളക്കടത്ത്, മണല്‍ക്കടത്ത് വാഹനങ്ങള്‍ ഒഴിവാക്കാനുള്ള നിയമപരമായ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. മറ്റു വകുപ്പുകള്‍ പിടിച്ചെടുത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുന്ന വാഹനങ്ങള്‍ വേണ്ട നടപടികള്‍ സ്വീകരിച്ചശേഷം അഞ്ചു ദിവസത്തിനുള്ളില്‍ അതത് വകുപ്പുകള്‍ക്കുതന്നെ കൈമാറണം.

ഇതിനായി എല്ലാ പോലീസ് ജില്ലകളിലും അഡീഷണല്‍ എസ്.പി.മാരെയോ ഡി.സി.പി.മാരെയോ നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചു. ഇവരെ സഹായിക്കാന്‍ അതത് പോലീസ് സ്റ്റേഷനുകളില്‍നിന്ന് ഓരോ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത വാഹനങ്ങളുടെ കാര്യത്തില്‍ ക്രൈംബ്രാഞ്ച് ഡയറക്ടര്‍ തീരുമാനമെടുക്കും.


 ന്യൂഡല്‍ഹി: ജിഎസ്ടി നടപ്പാക്കിയതു വഴി സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാന നഷ്ടം നികത്തുമെന്ന വ്യവസ്ഥ കോവിഡ് പ്രതിസന്ധിക്കിടയില്‍ പാലിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കു വേണമെങ്കില്‍ കൂടുതല്‍ കടമെടുക്കാമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.

സാമ്പത്തിക പ്രയാസത്തിനിടയില്‍ ജിഎസ്ടി കുടിശിക ഏറ്റവും പെട്ടെന്ന് അനുവദിച്ചു കിട്ടണമെന്ന് സംസ്ഥാനങ്ങള്‍ വാദിക്കുന്നതിനിടയിലാണ് വ്യാഴാഴ്ച നടന്ന ജിഎസ്ടി കൗണ്‍സിലില്‍ ധനമന്ത്രിയുടെ പുതിയ നിര്‍ദേശം. പണഞെരുക്കത്തിനിടയില്‍ കൂടുതല്‍ ബാധ്യത കയറ്റിവെക്കുന്ന നിര്‍ദേശമാണിതെന്നും കേന്ദ്രം തീരുമാനം അടിച്ചേല്‍പിക്കുകയാണെന്നും പ്രതിപക്ഷ സംസ്ഥാനങ്ങള്‍ കുറ്റപ്പെടുത്തി.

സാധാരണ സാഹചര്യങ്ങളിലാണ് ജിഎസ്ടി നഷ്ടപരിഹാരതുക നല്‍കാന്‍ കേന്ദ്രത്തിന് ബാധ്യതയെന്ന വാദമാണ് ധനമന്ത്രി ഉയര്‍ത്തിയത്. കോവിഡിന്റെ അസാധാരണ സാഹചര്യത്തില്‍ നിയമവ്യവസ്ഥകള്‍ അതേപടി പാലിക്കാന്‍ പറ്റില്ലെന്ന വാദമാണ് കേന്ദ്ര സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പെട്ട യോഗത്തില്‍ കേന്ദ്രം നടത്തിയത്.

2.35 ലക്ഷം കോടിയുടെ വരുമാന നഷ്ടമാണ് കോവിഡ് പ്രതിസന്ധി മൂലം സംസ്ഥാനങ്ങള്‍ക്ക് നടപ്പുവര്‍ഷം ഉണ്ടാകാന്‍ പോകുന്നതെന്നാണ് കണക്ക്. ഇതില്‍ ജിഎസ്ടി നടത്തിപ്പു വഴി നഷ്ടം 97,000 കോടി മാത്രമാണ്. നികുതി നിരക്കുകള്‍ കൂട്ടാനാവില്ല. നഷ്ടപരിഹാരതുക കേന്ദ്ര ഖജനാവില്‍ നിന്ന് എടുത്തു നല്‍കാനോ വായ്പ എടുത്തു സംസ്ഥാനങ്ങള്‍ക്കു നല്‍കാനോ സാധിക്കില്ല. ഇക്കാര്യത്തില്‍ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശവും യോഗത്തില്‍ മന്ത്രി എടുത്തുകാട്ടി.

ജിഎസ്ടി നടപ്പാക്കുന്നതു വഴിയുള്ള നഷ്ടം അഞ്ചുവര്‍ഷത്തേക്ക് നികത്തിക്കൊടുക്കാമെന്നു മാത്രമാണ് കേന്ദ്രത്തിന്റെ വാക്ക്. കോവിഡ് വഴിയുള്ള സാമ്പത്തിക പ്രതിസന്ധി മൂലമുള്ള പണ ഞെരുക്കം മറ്റൊരു വിഷയമാണെന്ന് ധനമന്ത്രി വാദിച്ചു. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വായ്പയെടുക്കാം. ജിഎസ്ടി സെസില്‍ നിന്ന് അഞ്ചുവര്‍ഷത്തിനു ശേഷം തിരിച്ചടച്ചാല്‍ മതി. ഒന്നുകില്‍ ജിഎസ്ടി ഇനത്തിലുള്ള 97,000 രൂപ വായ്പയെടുക്കാം. അല്ലെങ്കില്‍ മൊത്തം വരുമാന നഷ്ടമായ 2.35 ലക്ഷം കടമെടുക്കാം. ഇക്കാര്യത്തില്‍ ഒരാഴ്ചക്കകം തീരുമാനം അറിയിക്കണം. രണ്ടില്‍ ഏതു തീരുമാനം അംഗീകരിച്ചാലും ജിഎസ്ടി സെസ്, ജിഎസ്ടി അഞ്ചുവര്‍ഷം പിന്നിട്ട ശേഷവും തുടരുമെന്നാണ് അര്‍ഥമെന്ന് പ്രതിപക്ഷ സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ജിഎസ്ടി കുടിശിക നല്‍കാന്‍ വേണ്ട തുക കേന്ദ്രം വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.


 തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള ക്വാറന്‍റീന്‍ ചട്ടങ്ങളില്‍ മാറ്റം. ഏഴ് ദിവസത്തില്‍ താഴെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ക്വാറന്‍റീന്‍ വേണ്ടെന്നാണ് പുതിയ ഉത്തരവ്. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ക്വാറന്‍റീനില്‍ കഴിയണം.

യാത്രകഴിഞ്ഞ് തിരികെ എത്തുന്നവര്‍ ആളുകളുമായി നേരിട്ടുള്ള ബന്ധം കുറയ്ക്കുന്നതിനായി ഓണ്‍ലൈന്‍ ആയി മാത്രം യോഗങ്ങള്‍ ചേരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തും ആയിരിക്കണം ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രകളെന്നും ഉത്തരവില്‍ പറയുന്നുണ്ട്.


റിയാദ് : ബഖാലകളിൽ സൗദിവത്ക്കരണം കൊണ്ട് വരുന്നതിനെക്കുറിച്ച് പുതിയ പഠനം നടക്കുന്നതായി സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിലെ വാണിജ്യ മേഖല സ്വകാര്യവത്ക്കരണ ഡയറക്ടർ അബ്ദുൽ സലാം അൽ തുവൈജിരി അറിയിച്ചു.

മറ്റു സർക്കാർ ഏജൻസികളുടെ സഹായത്തോടെ സൗദിവത്ക്കരണം വേഗത്തിൽ നടപ്പിലാക്കുന്നതിനുള്ള പഠനമാണ് നടക്കുന്നതെന്ന് തുവൈജിരി സൂചിപ്പിച്ചു.

രാജ്യത്തെ റീട്ടെയിൽ മേഖല ഉടച്ച് വാർക്കുന്നതിൻ്റെയും ബിനാമി ബിസിനസ് അവസാനിപ്പിക്കുന്നതിൻ്റെയും ഭാഗമായാണു ബഖാല സൗദിവത്ക്കരണത്തെക്കുറിച്ചും പഠിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിനാമി ബിസിനസുകാർക്ക് അവരുടെ പദവി ശരിയാക്കുന്നതിനായി വാണിജ്യ മന്ത്രാലയം 180 ദിവസത്തെ കാലാവധി അനുവദിച്ചിട്ടുണ്ട്. നിരവധി സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശികൾക്ക് ജോലി നൽകുന്നതിനു സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും തുവൈജിരി പറഞ്ഞു.

ബഖാലകളിൽ സൗദിവത്ക്കരണം നിർബന്ധമായാൽ മലയാളികളടക്കമുള്ള നിരവധി പ്രവാസികളെ അത് ദോഷകരമായി ബാധിക്കുമെന്ന് തീർച്ചയാണ്. 

 

തിരുവനന്തപുരം:  സഭാതർക്കം കലുഷിതമായ അവസരത്തിൽ മുഖ്യമന്ത്രിയെ സന്ദർശിിച്ച് ഓർത്തഡോക്സ് വിഭാഗംം , കഴിഞ്ഞ രണ്ട് ആഴ്ചകളിലായി മുൻകാലങ്ങളലെ അപേക്ഷിിച്ച് യാക്കോബായ സഭയുടെ  സമര രീതികൾ മാറിയതോടെ സർക്കാർ പ്രതിരോധത്തിലായി.  ചർച്ച് ആക്ടിനാായി ബർ യൂഹാനോോൻ  റമ്പാൻ്റെ നിരാഹാര സമരം 10 ദിവസം പിന്നിട്ടു.  നിയമ നിർമ്മാണം ആവശ്യപ്പെട്ട്  രണ്ട് മെത്രാപ്പോ്പോലീത്തമാർ സത്യാഗ്രഹ ത്തിലും, ലോക് ഡൗൺ ഇളവുകൾ ലഭിക്കുന്ന്നതോടെ സമരം പൂർണ്ണണ തോതിലെക്ക് എത്തുമ്പോൾ    ഓഡിനൻസ് പാസാക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുവാൻ സർക്കാരിന് കഴിയില്ല. ചർച്ചകൾക്കായി അടിയന്തിര യോഗം പരുമലയിൽ വിളിച്ചിിരിക്കുകയാണ് ഓർത്തഡോക്സ്  സഭ


കന്യാകുമാരിയിൽ നിന്നുള്ള കോൺഗ്രസ് എംപി എച്ച്. വസന്ത കുമാർ(70) കോവിഡ് ബാധിച്ചു മരിച്ചു. വസന്ത് ആൻഡ് കമ്പനി സ്ഥാപകനായ വസന്ത് തമിഴ്നാട്ടിലെ പ്രമുഖ വ്യവസായിയുമായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് മരണം.

തമിഴ്നാട് കോൺഗ്രസ് ഘടകം വർക്കിങ്ങ് പ്രസിഡൻ്റാണ്. രണ്ട് തവണ നംഗുന്നേരിയിൽ നിന്ന് തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് പൊൻ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്.ആലപ്പുഴ തുറവൂർ ആശുപത്രിയിൽ കോവിഡ് ഉപകരണങ്ങൾ ഇറക്കാൻ അമിതകൂലി ചോദിച്ച ചുമട്ടുതൊഴിലാളികൾക്കെതിരെ നടപടി. സിഐടിയു യൂണിറ്റ് കണ്‍വീനറെ സസ്പെന്‍ഡ് ചെയ്തു. എ.വിജയനെയാണ് സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സമൂഹത്തോട് തൊഴിലാളികള്‍ കാട്ടേണ്ട ഉത്തരവാദിത്തം മറന്നെന്ന്  സിഐടിയു ജില്ലാ കമ്മിറ്റി വിലയിരുത്തി. 

തുറവൂരിലെ സംഭവങ്ങൾ സംഘടനയ്ക്ക് നാണക്കേട് ഉണ്ടാക്കിയതായി സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ മനോരമ ന്യൂസിനോട് പറഞ്ഞു. ബയോ സേഫ്റ്റി കാബിനറ്റ് ഇറക്കാൻ പാതിനാറായിരം രൂപ ചുമട്ടുകൂലി ആവശ്യപ്പെട്ടതോടെ ഡോക്ടർമാരും ജീവനക്കാരുമാണ് ഇന്നലെ മെഷീൻ ഇറക്കിയത്

കോവിഡ് പരിശോധനകൾക്ക് ആവശ്യമായ ബയോ സേഫ്റ്റി ക്യാബിനറ്റ് എന്ന ഉപകരണം ലോറിയിൽ നിന്ന് ഇറക്കി ആശുപത്രിയുടെ മുകൾ നിലയിൽ എത്തിക്കാൻ ചുമട്ടു തൊഴിലാളികൾ 16,000 രൂപ ചോദിക്കുകയായിരുന്നു. ഒമ്പതിനായിരം വരെ നൽകാൻ തയ്യാറായി. ഒത്തുതീർപ്പ് ഇല്ലാതെ വന്നതോടെ താലൂക് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഉപകരണം ഇറക്കി. ചുമട്ടു തൊഴിലാളികൾ നോക്കിനിന്നു. ഇത് ശരിയായില്ല എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പക്ഷം 

വാർത്തകളുടെ അടിസ്ഥാനത്തിൽ തുറവൂരിലെ ചുമട്ടുതൊഴിലാളികളിൽ നിന്ന് സിഐടിയു ഏരിയ നേതൃത്വം വിശദീകരണം തേടി. ഏകദേശതുക മാത്രമാണ് പറഞ്ഞതെന്നും പിന്നീട് സംസാരങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്നുമാണ് തൊഴിലാളികളുടെ വിശദീകരണം. ക്രയിൻ ഉപയോഗിച്ച് മാത്രമേ 250 കിലോഗ്രാം ഭാരമുള്ള ഉപകരണം ഉയർത്താനാകു എന്നതിനാലാണ് പതിനായിരം രൂപ അധികം ചോദിച്ചതെന്നും തൊഴിലാളികൾ പറഞ്ഞു. 


 തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം പ്രമാണിച്ച് എല്ലാ റേഷന്‍ കടകളും ഓഗസ്റ്റ് 30ന് (ഞായര്‍) പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.ഇതിന് പകരമായി സെപ്റ്റംബര്‍ ഒന്നിന് റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം സെപ്റ്റംബര്‍ അഞ്ചു വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.


തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് ഓണത്തിന് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പൂക്കള്‍ എത്തിക്കാന്‍ അനുമതി. പൂക്കള്‍ കൊണ്ടു വരരുതെന്ന നേരത്തെയുള്ള സര്‍ക്കാര്‍ ഉത്തരവ് തിരുത്തിയാണ് ചീഫ് സെക്രട്ടറിയുടെ പുതിയ ഉത്തരവ്.

 മറ്റു സംസ്ഥാനങ്ങളിലെ കച്ചവടക്കാര്‍ക്കും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പൂക്കള്‍ വില്‍ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. പൂ കൊണ്ടു വരുന്ന കുട്ടയും മറ്റും ഉപയോഗത്തിന് ശേഷം നശിപ്പിക്കണം. ഇടകലര്‍ന്ന് കച്ചവടം നടത്തരുത്. ശാരീരിക അകലമടക്കമുള്ള നിയന്ത്രണം പാലിക്കണം. പരമാവധി കാഷ്ലെസ് സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നേരത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പൂക്കള്‍ കൊണ്ടുവരുന്നതിന് വിലക്കിയിരുന്നത്. എന്നാല്‍ പച്ചക്കറിയും മറ്റും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുമ്പോള്‍ പൂക്കള്‍ക്ക് മാത്രം എന്തിനാണ് വിലക്കെന്ന ആക്ഷേപമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.

ഓണക്കാലത്ത് കോവിഡുമായി ബന്ധപ്പെട്ട ചുമതല നിര്‍വഹിക്കുന്നതിനായി 20000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്റ്റേഷനുകളിലേതടക്കം സാധാരണയുള്ള ജോലികള്‍ക്കായി 10000 ഉദ്യോഗസ്ഥരേയും നിയോഗിച്ചു. ജനങ്ങള്‍ വീട്ടിലിരുന്ന് തന്നെ ഓണം ആഘോഷിക്കുന്നുവെന്ന് പൊലീസ് ഉറപ്പ് വരുത്തും. ഓണക്കാലത്തെ നിയന്ത്രണം നടപ്പിലാക്കാന്‍ ജനമൈത്രി പൊലീസും രംഗത്തിറങ്ങും. 


മുംബൈ: സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി കാമുകി റിയ ചക്രബര്‍ത്തി. സുശാന്ത് സ്ഥിരമായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റിയ പറഞ്ഞു. താന്‍ തടഞ്ഞിരുന്നെങ്കെലും സുശാന്ത് അനുസരിച്ചില്ലെന്നാണ് വെളിപ്പെടുത്തല്‍.

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റിയയുടെ തുറന്ന് പറച്ചില്‍. സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡ ലഹരിമരുന്ന് ചോദിച്ച് റിയയ്ക്ക് അയച്ച വാട്സ് ആപ്പ് സന്ദേശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുളുള്ള മറുപടി ആയാണ് സുശാന്തിന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് റിയ വെളിപ്പെടുത്തിയത്. സുശാന്ത് സ്ഥിരമായി ഹാഷിഷ് ഉപയോഗിച്ചിരുന്നതായി മുന്‍ അംഗരക്ഷകനും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ലഹരിമരുന്ന് ഇടപാടുകാരന്‍ ഗൗരവ് ആര്യയുമായി താന്‍ നടത്തിയതെന്ന പേരില്‍ പുറത്ത് വന്ന ചാറ്റുകള്‍ റിയ നിഷേധിച്ചു.

താന്‍ ഒരിക്കലും ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ല. സുശാന്തുമായി പിരിയാനുള്ള കാരണങ്ങളും അഭിമുഖത്തിലുണ്ട്. അവസാന ദിവസങ്ങളില്‍ സുശാന്തിന് കടുത്ത വിഷാദ രോഗമുണ്ടായെന്നും അത് തന്നെയും ബാധിച്ചെന്നും റിയ പറഞ്ഞു. ഫ്ലാറ്റില്‍ മനശാസ്ത്രഞ്ജനെ വിളിച്ച് വരുത്തി കൗണ്‍സിലിംഗിന് വിധേയയാകാനുള്ള ശ്രമം സുശാന്ത് തടഞ്ഞു. മാത്രമല്ല സഹോദരി വരുന്നുണ്ടെന്നും തന്നോട് ഫ്ലാറ്റ് വിട്ട് പോവനും ജൂണ്‍ 8ന് സുശാന്ത് ആവശ്യപ്പെട്ടു.

സുശാന്തിന്റെ ഈ പെരുമാറ്റം വേദനിപ്പിച്ചെന്ന് റിയ പറഞ്ഞു. എല്ലാത്തില്‍ നിന്നും ഇടവേളയെടുത്ത് കൂര്‍ഗിലേക്ക് താമസം മാറ്റാനായിരുന്നു സുശാന്തിന്റെ തീരുമാനം. ജൂണ്‍ 9 ന് സുശാന്തിനെ വാട്സ് ആപ്പില്‍ ബ്ലോക്ക് ചെയ്തെന്നും റിയ പറഞ്ഞു. സുശാന്തിനെ സാമ്പത്തിക നേട്ടത്തിനുപയോഗിച്ചെന്ന ആരോപണങ്ങളെല്ലാം റിയ നിഷേധിച്ചു. സഹ ഉടമകളായ മൂന്ന് കമ്പനികളില്‍ ഒന്നില്‍ നിന്നും വരുമാനം ഇല്ല. സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും പണമൊന്നും തന്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്നും റിയ പറഞ്ഞു 

 സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 207 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 127 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി മുഹമ്മദ് ഫാത്തിമ (70), തിരുവനന്തപുരം കരുമം സ്വദേശി മാടസ്വാമി ചെട്ടിയാര്‍ (80), മലപ്പുറം കടന്നമണ്ണ സ്വദേശിനി മാധവി (77), മലപ്പുറം തിരൂരങ്ങാടി സ്വദേശി അബൂബക്കര്‍ ഖാജി (80), ആഗസ്റ്റ് 23ന് മരണമടഞ്ഞ തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിനി രാജമ്മ (85), ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശി കൃഷ്ണന്‍കുട്ടി (69), ആഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂര്‍ മയ്യില്‍ സ്വദേശി പി.വി. യൂസഫ് (54), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 274 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 156 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 497 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 279 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 179 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 178 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 144 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 120 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 22, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 6 വീതവും, എറണാകുളം ജില്ലയിലെ 5, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 4 വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ 2 വീതവും, കാസര്‍ഗോഡ് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2097 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 544 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 93 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 49 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 150 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 82 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 155 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 110 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 93 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 345 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 106 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 134 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 193 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 23,111 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 45,858 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,94,431 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,75,306 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,125 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2541 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,860 സാമ്പിളുകളാണ് പരിശോധിച്ചത്.  

ന്യൂഡല്‍ഹി: ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളില്‍ ഭക്ഷണം വിളമ്പാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ശുചിത്വം പാലിച്ചിരിക്കണം. ഫൈ്‌ളറ്റ് യാത്രയുടെ ദൈര്‍ഘ്യം അനുസരിച്ച് അന്താരാഷ്ട്ര ഫൈ്റ്റുകളിലും അന്താരാഷ്ട്ര ഫൈ്‌ളറ്റുകളിലും മുന്‍കൂട്ടി പാക്ക് ചെയ്ത ഭക്ഷണം വിളമ്പാം. ഓരോ തവണയും ഭക്ഷണം വിളമ്പുമ്പോള്‍ ക്യാബിന്‍ ക്രൂ പുതിയ ഗ്ലൗസുകള്‍ ധരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഭക്ഷണം വിളമ്പുന്ന ട്രേ സെറ്റുകള്‍ ഡിസ്‌പോസിബിള്‍ ആയിരിക്കണം. ടെലിവിഷന്‍ സ്‌ക്രീനുകള്‍ അടക്കം യാത്രക്കാര്‍ക്ക് അനുവദിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ടെലിവിഷന്‍ സ്‌ക്രീനുകള്‍ അണുവിമുക്തമാക്കയിരിക്കണം. കൂടാതെ ഹെഡ്‌സെറ്റുകള്‍ അണുവിമുക്തമാക്കിയതോ ഡിസ്‌പോസിബിളോ ആയിരിക്കണം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് 24 മുതല്‍ യാത്രാ വിമാനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ല.ലാവലിന്‍ കേസില്‍ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ. വെര്‍ച്വല്‍ കോടതിയില്‍ കേസിലെ വാദം കേള്‍ക്കരുതെന്നും പതിവ് കോടതി തുറന്ന ശേഷം കേസ് പരിഗണിക്കണമെന്നും കേസിലെ പ്രതിയായ ആര്‍ ശിവദാസന്‍ നായര്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെടുന്നു. തിങ്കളാഴ്ച ജസ്റ്റിസ് യു.യു ലളിതിന്‍റെ നേതൃത്വത്തിലുളള പുതിയ ബെഞ്ച് കേസ് പരിഗണനിക്കാനിരിക്കെയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. വിശദമായ വാദം കേള്‍ക്കേണ്ട കേസാണിത്. അതിനാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം കോടതികളില്‍ അഭിഭാഷകര്‍ക്ക് നേരിട്ട് ഹാജരായി വാദിക്കാന്‍ കഴിയുന്നതുവരെ കേസ് മാറ്റിവയ്ക്കണമെന്ന് അപേക്ഷയില്‍ പറയുന്നു. 
പാര്‍ട്ടിയില്‍ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് കത്തെഴുതിയവര്‍ക്കെതിെര ദിഗ്്വിജയ്സിങ്. പരാതി പറഞ്ഞവര്‍ക്ക് പുതിയ പേര് നിര്‍ദേശിക്കാന്‍ കഴിയാത്തതെന്തെന്ന് ദിഗ്്വിജയ്സിങ് ചോദിക്കുന്നു. രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷനാകണമെന്നും ദിഗ്്്വിജയ് സിങ് ആവശ്യപ്പെട്ടു.

പാര്‍ലമെന്‍റ് സമിതികളില്‍ അഴിച്ചുപണി

കത്ത് വിവാദത്തിന് പിന്നാലെ പാര്‍ലമെന്‍റ് സമിതികളില്‍ അഴിച്ചുപണിയുമായി കോണ്‍ഗ്രസ്. ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരെ സമിതികളില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മനീഷ് തിവാരി, ശശി തരൂര്‍ എന്നിവരെ തഴഞ്ഞ് ഗൗരവ് ഗൊഗോയിയെ ലോക്സഭാ കക്ഷി ഉപനേതാവാക്കി. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലെന്ന് വിവാദ കത്തില്‍ ഒപ്പുവച്ച കപില്‍ സിബല്‍ തുറന്നടിച്ചു.

മുഴുവന്‍ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ടുള്ള കത്തില്‍ നിലപാട് പരസ്യമാക്കി നേതാക്കള്‍ രംഗത്തുവരുന്നതിന് പിന്നാലെയാണ് പാര്‍ലമെന്‍റില്‍ പാര്‍ട്ടി നീക്കങ്ങള്‍ക്ക് കരുത്ത് പകരാന്‍ പത്തംഗ സമിതിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിയോഗിച്ചത്. തിരുത്തല്‍ വാദത്തിന് നേതൃത്വം നല്‍കിയ ഗുലാംനബി ആസാദിനെയും ആനന്ദ് ശര്‍മയേയും  ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സോണിയ വിശ്വസ്തര്‍ക്കാണ് സമിതിയില്‍ മേല്‍ക്കൈ. അഹമ്മദ് പട്ടേല്‍, ജയ്റാം രമേശ്, കെ.സി വേണുഗോപാല്‍ എന്നിവരും രാജ്യസഭാ സമിതിയില്‍ ഇടംപിടിച്ചു. മുതിര്‍ന്ന നേതാക്കളായ മനീഷ് തിവാരിയേയും ശശി തരൂരിനേയും തഴഞ്ഞാണ് ഗൗരവ് ഗോഗോയിയെ ലോക്സഭാ കക്ഷി ഉപനേതാവാക്കിയത്. 

രവനീത് ബിട്ടുവാണ് ലോക്സഭാ ചീഫ് വിപ്പ്. നെഹ്റു കുടുംബ വിശ്വസ്തനായ ജയറാം രമേശിനെ രാജ്യസഭാ ചീഫ് വിപ്പായും നിയോഗിച്ചു. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് നല്‍കിയ വിവാദ കത്തില്‍ വിശദീകരണവുമായി കപില്‍ സിബല്‍ വീണ്ടും രംഗത്തുവന്നു. പാര്‍ട്ടിയില്‍ 24 മണിക്കൂറും പ്രവര്‍ത്തനനിരതനായ അധ്യക്ഷന്‍ അനിവാര്യമാണ്. പാര്‍ട്ടിയെ പുനഃരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കത്ത് എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പ് ഉണ്ടായില്ലെങ്കില്‍ അടുത്ത 50 വര്‍ഷവും കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്ന് ഗുലാംനബി ആസാദ് ആവര്‍ത്തിച്ചു
 

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങളാണ്​ ആബെയുടെ രാജിക്ക് വഴിവെച്ചത്. തുടർ ചികിത്സ സംബന്ധിച്ച കാര്യങ്ങൾ വിദഗ്ധരുമായുള്ള ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ആബെ വ്യക്തമാക്കി.

വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങള്‍ ആബെയെ വലയ്ക്കുന്നുണ്ട്. ഈ മാസം തന്നെ തുടര്‍ച്ചയായ രണ്ടാഴ്ച അദ്ദേഹം ടോക്കിയോ ആശുപത്രി സന്ദര്‍ശിക്കുകയും ചെയ്തു. 2021 സെപ്തംബറിലാണ് ആബെയുടെ ഭരണ കാലാവധി അവസാനിക്കുന്നത്. രണ്ടാം തവണയാണ് ആബെ ജപ്പാന്‍റെ പ്രധാനമന്ത്രിയാകുന്നത്.

2006ലാണ് അദ്ദേഹം ആദ്യം പ്രധാനമന്ത്രിയാകുന്നത്. ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ മൂലം 2007ലും ആബെ രാജി വച്ചിരുന്നു.2012ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഷിന്‍സോ ആബേ ജാപ്പനീസ് പ്രധാനമന്ത്രി പദത്തില്‍ ഏറ്റവും കാലം തുടര്‍ന്നയാള്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.

 


തിരുവനന്തപുരം: കോൺഗ്രസിലെ 23 തലമുതിർന്ന നേതാക്കൾ സ്ഥിരം നേതൃത്വം ആവശ്യപ്പെട്ട് അധ്യക്ഷ സോണിയാഗാന്ധിക്ക് എഴുതിയ കത്ത് വിവാദത്തിന് പിന്നാലെ തർക്കമൊഴിയാതെ കേരളത്തിലെ കോൺഗ്രസും. കത്തെഴുതിയതിന്റെ പേരിൽ ശശിതരൂർ എം.പിക്കെതിരെ ചില നേതാക്കൾ പരസ്യമായി രംഗത്ത് വന്നതിന് പിന്നാലെ തരൂരിനെ പിന്തുണച്ചും നേതാക്കൾ എത്തിയതോടെ തരൂർ വിഷയം കോൺഗ്രസിൽ പരസ്യ പോരിന് വഴിവെച്ചു.

 കഴിഞ്ഞ ദിവസം തരൂരിനെതിരെ കെ.മുരളീധരൻ എം.പി തുടങ്ങിവച്ച വിമർശനം ഏറ്റെടുത്ത് മറ്റ് നേതാക്കളും എത്തിയതോടെയാണ് തരൂരിന് പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം പരസ്യമായി രംഗത്തെത്തിയത്.

ദേശീയ തലത്തിൽ എ.കെ ആന്റണിയെടുത്തിരിക്കുന്ന നിലപാടിന് ഒപ്പമാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വമെന്നും അതിന്റെ പേരിൽ ശശി തരൂരിനെ ദുർബലപ്പെടുത്താനുള്ള നീക്കം നിർഭാഗ്യകരമാണെന്നും ചൂണ്ടിക്കാട്ടി പി.ടി തോമസ് എം.എൽ.എ രംഗത്തെത്തി. പരസ്യ പ്രസ്താവന പാടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്റെ നിർദേശം അവഗണിച്ചാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ തരൂരിനെ പിന്തുണച്ച് കൊണ്ട് പി.ടി തോമസ് എത്തിയിരിക്കുന്നത്. തരൂരിനെ പോലുള്ള വിശ്വ പൗരനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ മഹത്വം വെച്ചായിരിക്കണമെന്നും പി.ടി തോമസ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പോസ്റ്റിനെ പിന്തുണച്ച് നിരവധി പേരാണ് കമന്റുകളുമായി വരുന്നത്. തരൂർ വിവാദം കഴിഞ്ഞതാണെന്നും അതിനെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നുമായിരുന്നു രാവിലെ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കിയത്.

 തരൂരിന്റെ ഗൂഢാലോചനയിലാണ് കത്തെഴുത്ത് വിവാദമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം കെ.മുരളീധരൻ എം.പിയായിരുന്നു തരൂരിനെതിരേയുള്ള ആദ്യ പരസ്യ വെടിപൊട്ടിച്ച് രംഗത്ത് വന്നത്. അദ്ദേഹം വിശ്വപൗരനും ഞങ്ങളെല്ലാം സാധാരണ പൗരനുമാണെന്നും ആയതിനാൽ അച്ചടക്ക നടപടി ആവശ്യപ്പെടുന്നില്ലെന്നായിരുന്നു മുരളീധരൻ വാർത്താസമ്മേളനത്തിൽ പരിഹസിച്ചത്.

കോൺഗ്രസിനെ നശിപ്പിക്കാൻ മോദി ശ്രമിക്കുമ്പോൾ പാർട്ടി നേതൃത്വത്തിന് പിന്തുണ നൽകുന്നതിന് പകരം മുതിർന്ന നേതാക്കളുൾപ്പെടെ കത്ത് നൽകിയത് അനവസരത്തിലാണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടിയിരുന്നു.

ശശി തരൂർ ഗസ്റ്റ് ആർട്ടിസ്റ്റാണെന്നും രാഷ്ട്രീയ പക്വത ഇല്ലാത്തയാളെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ന് കോൺഗ്രസ് എം.പിയായ കൊടിക്കുന്നിൽ സുരേഷ് രംഗത്തെത്തിയത്. വിശ്വപൗരനാണെങ്കിലും പാർട്ടിക്കുള്ളിൽ നിന്ന് പ്രവർത്തിക്കണമെന്നും വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തരൂരിനെ പിന്തുണച്ച് കൊണ്ട് പി.ടി തോമസ് അടക്കമുള്ളവർ എത്തിയിരിക്കുന്നത്. കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ് അടക്കമുള്ളവരും ശശി തരൂരിന്റെ ഫോട്ടോയിട്ടാണ് ഇന്ന് ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.

 എയർപോർട്ട് വിഷയത്തിലും മറ്റും തരൂരിന് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടാകാമെന്നും എം.പി എന്ന നിലയിൽ അത് പാർട്ടിയുമായി ചർച്ച ചെയ്തുകൊണ്ട് നിലപാട് രൂപീകരിക്കാൻ മുൻകൈ എടുക്കണമെന്ന് ശബരീനാഥൻ എം.എൽ.എ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങൾ നടത്തുമ്പോൾ, അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും ശബരീനാഥൻ പറയുന്നു.

മുതിർന്ന നേതാക്കളെ കൂട്ട് പിടിച്ച് യുവനേതാക്കളും താഴേക്കിടയിലുള്ള പ്രവർത്തകരുമെല്ലാം തരൂർ വിഷയത്തിൽ പരസ്യ പ്രസ്താവനയുമായി എത്തിയതോടെ കെ.പി.സി.സിയും പ്രതിസന്ധിയിലായിരിക്കുകയാണ്. സ്വർണക്കടത്ത്, ലൈഫ് വിഷയത്തിലടക്കം പ്രതിപക്ഷം ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോവുമ്പോൾ ഇതിൽ നിന്നെല്ലാം ശ്രദ്ധ തിരിച്ച് വിടാനുള്ള ആയുധമായി മറുപക്ഷവും വിഷയം ഏറ്റെടുത്തിട്ടുണ്ട്.

 malayalam news

 

കട്ടപ്പന ∙ ഹോസ്റ്റൽ മുറിയിൽ ജന്മം നൽകിയ ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൂലമറ്റം വടക്കേടത്ത് അമലു ജോർജിനെ റിമാൻഡ് ചെയ്തു. തൃശൂരിലെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്കു മാറ്റിയ യുവതിയെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കും. രോഗം ഇല്ലെന്നു സ്ഥിരീകരിച്ചാൽ കാക്കനാട് ജയിലിലേക്കു മാറ്റും. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി.

 എന്നാൽ കുട്ടിയുടെ അച്ഛനെ തിരിച്ചറിയാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. കൂടെ ജോലി ചെയ്യുന്നയാളാണ് അച്ഛൻ എന്നാണ് യുവതി നൽകിയ മൊഴി എന്നാണ് സൂചന. ഇക്കാര്യത്തിൽ സ്ഥിരീകരണം വരുത്താനാണ് പൊലീസിന്റെ ശ്രമം. കട്ടപ്പന സി.െഎ. വിശാൽ ജോൺസൺ, എസ്‌.െഎ. സന്തോഷ് സജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

 അവിവാഹിതയായ യുവതി കട്ടപ്പനയിൽ വനിതാ ഹോസ്റ്റലിലെ മുറിയിലാണ് പ്രസവിച്ചത്. ഹോസ്റ്റൽ അധികൃതരും അന്തേവാസികളും മുറിയിലെത്തുമ്പോൾ കുഞ്ഞ് മരിച്ചനിലയിലായിരുന്നു. പ്രസവിച്ചപ്പോൾ കുഞ്ഞ് മരിച്ച നിലയിലായിരുന്നെന്ന് യുവതി പൊലീസിൽ മൊഴിയും നൽകി. അസ്വാഭാവികത തോന്നിയ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഞായറാഴ്ച നടന്ന പോസ്റ്റ്മോർട്ടത്തിൽ, കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നും തലയിൽ പരിക്കുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ആരോഗ്യനില മോശമായതിനെത്തുടർന്ന് യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച ആശുപത്രിവിട്ട യുവതിയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 

ബാ​ങ്കി​ൽ കാ​ഷ്യ​റാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു അ​വി​വാ​ഹി​ത​യാ​യ യു​വ​തി. ഇ​തേ ബാ​ങ്കി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​നി​ൽ നി​ന്നാ​ണ് യു​വ​തി ഗ​ർ​ഭി​ണി​യാ​യ​ത്.

ഇ​വ​ർ ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ മൂ​ന്നു മാ​സം ക​ഴി​ഞ്ഞാ​ണ് താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് യു​വ​തി തി​രി​ച്ച​റി​ഞ്ഞ​ത്. അ​ബോ​ർ​ഷ​ൻ ചെ​യ്യാ​നു​ള്ള സാ​ധ്യ​ത മ​ങ്ങി​യ​തോ​ടെ ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം വീ​ട്ടു​കാ​രി​ൽ നി​ന്നും സ​ഹ പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും മ​റ​ച്ചു വ​ച്ചു.

ഹോ​സ്റ്റ​ലി​ൽ ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന മൂ​ത്ത സ​ഹോ​ദ​രി​യോ​ടും ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ 21ന് ​പു​ല​ർ​ച്ചെ പ്ര​സ​വ വേ​ദ​ന എ​ടു​ത്ത​തോ​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രി​യെ പു​റ​ത്തേ​ക്ക് പ​റ​ഞ്ഞു വി​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഹോ​സ്റ്റ​ലി​ലെ കു​ളി​മു​റി​യി​ൽ യു​വ​തി പ്ര​സ​വി​ച്ചു.

 

കു​ഞ്ഞ് പു​റ​ത്തു വ​ന്ന​തോ​ടെ പൊ​ക്കി​ൾ കൊ​ടി അ​റു​ത്തു​മാ​റ്റി തു​ണി​യി​ൽ പൊ​തി​ഞ്ഞ് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി.

പ്ര​സ​വ സ​മ​യ​ത്ത് കു​ഞ്ഞി​ന് ജീ​വ​നി​ല്ലാ​യി​രു​ന്നെ​ന്നാ​ണ് യു​വ​തി​യു​ടെ ആ​ദ്യ മൊ​ഴി. എ​ന്നാ​ൽ ഇ​ത് തെ​റ്റാ​ണെ​ന്ന് പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ൽ തെ​ളി​ഞ്ഞി​രു​ന്നു . ഈ ​റി​പ്പോ​ർ​ട്ടാ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. യു​വ​തി ഗ​ർ​ഭി​ണി​യാ​ണെ​ന്ന് വി​വ​രം കാ​മു​ക​നും അ​റി​യാ​മാ​യി​രു​ന്നു. 


തിരുവനന്തപുരം : മോഷണം പോയ ബൈക്ക് ഒൻപത് ദിവസങ്ങൾക്ക് ശേഷം അതേ സ്ഥലത്ത് തിരിച്ചു കൊണ്ടു വച്ച നിലയിൽ. തിരുവനന്തപുരം മലയിൻകീഴ് പഞ്ചായത്തിലെ കരിപ്പൂര് നിന്നും മോഷണം പോയ ബൈക്കാണ് ഒൻപത് ദിവസങ്ങൾക്ക് ശേഷം അതേ സ്ഥലത്ത് തന്നെ വീണ്ടും പ്രത്യക്ഷപ്പെട്ടത്.

ഓഗസ്റ്റ് 19ന് ഉച്ചയോടെയാണ് വിളവൂർക്കൽ പൊറ്റയിൽ വൈഗയിൽ രഞ്ജിത്ത് കുമാറിന്റെ ബൈക്ക് കാണാതായത്. പേയാട് മലയിൻകീഴ് റോഡിൽ കരിപ്പൂർ ജംഗ്ഷന് സമീപത്ത് നിന്നും രഞ്ജിത്ത് നിർമിക്കുന്ന കെട്ടിടത്തിന് മുന്നിൽ നിന്നുമാണ് പാർക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷണം പോയത്.

എന്നാൽ ബൈക്ക് കൊണ്ട് വച്ച സമയത്ത് വാഹനത്തിന്റെ രണ്ടു നമ്പർ പ്ലേറ്റുകളും ഇളക്കി മാറ്റിയ നിലയിലാണ്. ഇതിന് പുറമെ ഒരുപാടു ദൂരം വാഹനം ഓടിച്ച ലക്ഷണം ഉള്ളതായി യുവാവ് പറഞ്ഞു

യുവാവിന്റെ പരാതിയിൽ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് മലയിൻകീഴ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഇന്നലെ രാവിലെ ഇതേ സ്ഥലത്തു ബൈക്ക് പ്രത്യക്ഷപ്പെട്ടത്.

എന്നാൽ ബൈക്ക് ആരാണ് കൊണ്ടു വച്ചത് എന്നതിൽ സൂചനയില്ല. പൊലീസ് എത്തി പരിശോധന നടത്തി. 

ചെങ്ങന്നൂർ: ഭർത്താവ് പുറത്തു പോയ തക്കം നോക്കി വീടിനുള്ളിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ കൊടുംക്രൂരനായ കുറ്റവാളി ചീങ്കണ്ണി സുരേഷ് പിടിയിൽ.

ആലപ്പുഴ ചെങ്ങന്നൂരിലാണ് ചിങ്കണ്ണി സുരേഷ് എന്ന കൊടും ക്രമിനൽ വീടിനുള്ളിൽ കയറി യുവതിയെ, ഇവരുടെ ഭർത്താവില്ലാത്ത സമയത്ത് ആക്രമണം നടത്തിയത്.പിരളശേരി കല്ലുമഠത്തിൽ ചീങ്കണ്ണി സുരേഷ് എന്നറിയപ്പെടുന്ന സുരേഷ് ആണ് പിടിയിലായത് . കഴിഞ്ഞദിവസം വൈകിട്ടോടുകൂടിയാണ് സംഭവം.

വീട്ടിൽ തനിച്ചായിരുന്ന 48 കാരിയായ വീട്ടമ്മയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഭർത്താവ് വീട്ടിലുണ്ടോ എന്ന് അന്വേഷിച്ചാണ് പ്രതിയായ സുരേഷ് എത്തിയത്. വീട്ടമ്മ തനിച്ചാണെന്ന് വ്യക്തമായതോടെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

വീട്ടമ്മയുടെ വസ്ത്രങ്ങളും ഇയാൾ വലിച്ചുകീറി. പുറത്തുപോയിരുന്ന ഭർത്താവ് തിരികെ എത്തിയതോടെ പ്രതി ഓടി രക്ഷപെട്ടു. അവശയായ വീട്ടമ്മ ആശുപത്രിയിൽ ചികിൽസതേടിയശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു.

ചെങ്ങന്നൂർ എസ്ഐ വി .ബിജുവിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ആറൻമുളയിൽ ഒരു പീഡനശ്രമകേസിലും ചെങ്ങന്നൂരിൽ അടിപിടികേസിലും സുരേഷ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കോവിഡ് പരിശോധനയ്ക്കുശേഷം പ്രതിയെ റിമാൻഡ് ചെയ്തു നിരീക്ഷണകേന്ദ്രത്തിലാക്കി.ന്യൂഡൽഹി: ഭാര്യയെ വിസര്‍ജ്യം നിറഞ്ഞ മുറിയില്‍ ചങ്ങലയില്‍ പൂട്ടിയിട്ട് ഭര്‍ത്താവിന്റെ കൊടുംക്രൂരത. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക് പൂരിലാണ് മനുഷ്യമനസാക്ഷിക്ക് നിരക്കാത്ത ദാരുണ സംഭവം അരങ്ങേറിയത്. 32 വയസുള്ള ഭാര്യയെയാണ് ഭര്‍ത്താവ് ഇരുട്ടുനിറഞ്ഞ മുറിയില്‍ ചങ്ങലയില്‍ പൂട്ടിയിട്ടത്.

സംഭവം അറിഞ്ഞു ഡല്‍ഹി വുമണ്‍സ് പാനല്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ദാരുണമായ സംഭവം പുറംലോകം അറിയുന്നത്. കഴിഞ്ഞ ആറുമാസമായി ഇവരെ ചങ്ങലയില്‍ പൂട്ടിയിട്ടിരിക്കുകയാണ്. ഡസിഡബ്ല്യു ടീം അംഗങ്ങള്‍ എത്തുമ്പോള്‍ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ് വിസര്‍ജ്യത്തിലാണ് ഇവര്‍ കിടന്നിരുന്നത്.

ഭര്‍ത്താവ് ഇവരെ നിരന്തരം പീഡിപ്പിക്കുമായിരുന്നു. 11 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. മൂന്നു കുട്ടികളുണ്ട്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതിയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. ഭര്‍ത്താവിനെതിരെ കേസെടുത്തിട്ടുണ്ട്.
വിവാദമായ പാലത്തായി പോക്സോ കേസിൽ ബിജെപി നേതാവായി പ്രതിയെ രക്ഷിക്കാൻ സർക്കാർ തന്നെ കൂട്ടുനിന്നെന്ന ആരോപണവുമായി യൂത്ത് ലീഗ് രംഗത്ത്. പോക്സോ കേസ് ഒഴിവാക്കിയത് സ്വമേധയാ അല്ലെന്നും സർക്കാറിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമമോപദേശപ്രകാരമാണെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ടെന്ന് പി.കെ ഫിറോസ് വ്യക്തമാക്കുന്നു.  ഇരയായ പെൺകുട്ടി കള്ളം പറയുന്ന ആളാണെന്നും മതിഭ്രമം ഉള്ള വ്യക്തിയാണെന്നും റിപ്പോർട്ടിൽ പറയുന്നതായും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പ് വായിക്കാം: 

പാലത്തായിയിലെ പീഢനക്കേസിൽ പ്രതിയെ സഹായിക്കാൻ സർക്കാർ കൂട്ടു നിൽക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പോക്സോ കേസ് ഒഴിവാക്കിയത് സ്വമേധയാ അല്ലെന്നും സർക്കാറിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമമോപദേശപ്രകാരമാണെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയത്. കൂടാതെ ഇരയായ പെൺകുട്ടി കള്ളം പറയുന്ന ആളാണെന്നും ഹലൂസിനേഷൻ(മതിഭ്രമം) ഉള്ള വ്യക്തിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നത് വിചാരണയിൽ പ്രതിയെ സഹായിക്കാൻ കാരണമാകാവുന്നതാണ്.

അതേ സമയം പെൺകുട്ടി ശാരീരികമായി പീഢിപ്പിക്കപ്പെട്ടു എന്ന മെഡിക്കൽ റിപ്പോർട്ടോ പെൺകുട്ടിക്കനുകൂലമായി സഹപാഠികൾ നൽകിയ മൊഴിയോ കോടതിയിൽ സമർപ്പിച്ചിട്ടുമില്ല. കുട്ടികൾക്കെതിരായ അതിക്രമത്തിൽ സ്ഥലമോ സമയമോ പറയുന്നതിൽ കൃത്യതയില്ലെങ്കിൽ പോലും കുട്ടികളുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന നിരവധി കോടതി വിധികളുള്ള ഒരു നാട്ടിലാണ് അക്കാരണം പറഞ്ഞ് പോക്സാ ചാർജ് പോലും ചുമത്താതെ പ്രതിയെ ഈ സർക്കാർ സഹായിക്കുന്നത്.

ശിശുക്ഷേമ മന്ത്രിയുടെ നാട്ടിലെ ഒരു പെൺകുട്ടിയുടെ ഗതിയിതാണെങ്കിൽ മറ്റുള്ളവരുടെ ഗതിയെന്താവും?
യാത്രാ ദുരിതമൊഴിയാതെ മൂന്നാര്‍-ഉദുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാത. റോഡിന്റെ  സംരക്ഷണ ഭിത്തി തകര്‍ന്നും, മണ്ണിടിഞ്ഞ് വീണും ഗതാഗത തടസം രൂക്ഷമാണ്.  പെട്ടിമുടിയില്‍ രക്ഷാദൗത്യത്തിനെത്തിയ വാഹനങ്ങള്‍ ഈ വഴിയിലൂടെ ഏറെ പണിപ്പെട്ടാണ് ദുരന്തസ്ഥലത്ത് എത്തിയത്.

കനത്ത മഴയില്‍ മൂന്നാറിലേയ്ക്കും മറയൂരിലേയ്ക്കുമുള്ള വഴിനീളെ മണ്ണിടിച്ചിലുണ്ടായിരുന്നു. റോഡ് ഇടിഞ്ഞു താണും. മൂന്നാര്‍ –ഉടുമലപ്പേട്ട അന്തര്‍സംസ്ഥാന പാതയിലൂടെയുളള ഗതാഗതം പ്രതിസന്ധിയിലായി. മൂന്നാറില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കന്നിമല മുതല്‍ അഞ്ചാംമൈല്‍ വരെയുള്ള പാതയില്‍  മൂന്നിടങ്ങളിലാണ്  മണ്ണിടിഞ്ഞ് റോഡ് തകര്‍ന്നത്.  ഒരു വാഹനത്തിന് മാത്രം കടന്നു പോകാവുന്ന സ്ഥിതിയാണ് പലയിടത്തും. മഴ മാറിയെങ്കിലും റോഡ് നന്നാക്കാന്‍ നടപടിയില്ല.

ഇരവികുളം ദേശിയോദ്യാനം വീണ്ടും തുറന്നതോടെ നിരവധി സഞ്ചാരികളും ഇതുവഴി കടന്നുപോകുന്നു. റോഡ് തകര്‍ന്ന ഭാഗങ്ങളില്‍ സുരക്ഷാഭിത്തി നിര്‍മിച്ച്  അപകടസാധ്യത ഒഴിവാക്കേണ്ടതുണ്ട്. മഴയത്ത് പെയ്തൊഴി‍ഞ്ഞ വയനാട്ടിലെ പലയിടത്തും കൃഷി നടത്താന്‍ വെള്ളമില്ല. പുഴയില്‍ നിന്നും മറ്റും വെള്ളം പമ്പ് ചെയ്താണ് നെല്‍ക്കൃഷി പുരോഗമിക്കുന്നത്

വയനാട്ടില്‍ കൃഷിക്ക് വെള്ളമില്ല. മഴയില്‍ വെള്ളം സംഭരിക്കാനായില്ല. പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നു. മഴവെള്ളമാണ് പാടത്ത് കെട്ടിക്കിടക്കുന്നതെന്ന് തെറ്റിദ്ധരിക്കേണ്ട. മോട്ടോര്‍ ഉപയോഗിച്ച് സമീപത്തെ പുഴയില്‍ നിന്നും അടിച്ചുകയറ്റിയതാണ്. വരദൂര്‍ ചീങാടി പാടത്തു നിന്നാണ് ഇൗ കാഴ്ചകള്‍. ഇടവിട്ട് പെയ്തിരുന്ന മഴയ്ക്ക് പകരം നാലുദിവസം പെരുമഴയാണ് ഇവിടെ പെയ്തത്. വയലുകള്‍ക്ക് വെള്ളം സംഭരിക്കാനായില്ല.

വിതച്ച വിത്തുകള്‍ കഴിഞ്ഞ രണ്ടുവര്‍ഷവും ഒലിച്ചുപോയിരുന്നു. ഇത്തവണ അല്‍പം വൈകിയാണ് കൃഷി തുടങ്ങിയത്. നഞ്ചക്കൃഷി എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് കര്‍ഷകര്‍ക്ക് നിശ്ചയമില്ല.ആലപ്പുഴ തുറവൂർ ആശുപത്രിയിൽ കോവിഡ് ഉപകരണങ്ങൾ ഇറക്കാൻ അമിതകൂലി ചോദിച്ച ചുമട്ടുതൊഴിലാളികൾക്കെതിരെ സംഘടനതലത്തിൽ നടപടിയുണ്ടാവും. തുറവൂരിലെ സംഭവങ്ങൾ സംഘടനയ്ക്ക് നാണക്കേട് ഉണ്ടാക്കിയതായി  സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ മനോരമ ന്യൂസിനോട് പറഞ്ഞു. ബയോ സേഫ്റ്റി കാബിനറ്റ് ഇറക്കാൻ പാതിനാറായിരം രൂപ ചുമട്ടുകൂലി ആവശ്യപ്പെട്ടതോടെ ഡോക്ടർമാരും ജീവനക്കാരുമാണ് ഇന്നലെ മെഷീൻ ഇറക്കിയത്.  

ഈ ദൃശ്യങ്ങളാണ് സിഐടിയുവിന് നാണക്കേട് ഉണ്ടാക്കിയത്. കോവിഡ് പരിശോധനകൾക്ക് ആവശ്യമായ ബയോ സേഫ്റ്റി ക്യാബിനറ്റ് എന്ന ഉപകരണം ലോറിയിൽ നിന്ന് ഇറക്കി ആശുപത്രിയുടെ മുകൾ നിലയിൽ എത്തിക്കാൻ ചുമട്ടു തൊഴിലാളികൾ 16,000 രൂപ ചോദിച്ചു. ഒമ്പതിനായിരം വരെ നൽകാൻ തയ്യാറായി. ഒത്തുതീർപ്പ് ഇല്ലാതെ വന്നതോടെ താലൂക് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഉപകരണം ഇറക്കി. ചുമട്ടു തൊഴിലാളികൾ നോക്കിനിന്നു. ഇത് ശരിയായില്ല എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പക്ഷം 

വാർത്തകളുടെ അടിസ്ഥാനത്തിൽ തുറവൂരിലെ ചുമട്ടുതൊഴിലാളികളിൽ നിന്ന് സിഐടിയു ഏരിയ നേതൃത്വം വിശദീകരണം തേടി. ഏകദേശതുക മാത്രമാണ് പറഞ്ഞതെന്നും പിന്നീട് സംസാരങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്നുമാണ് തൊഴിലാളികളുടെ വിശദീകരണം. ക്രയിൻ ഉപയോഗിച്ച് മാത്രമേ 250 കിലോഗ്രാം ഭാരമുള്ള ഉപകരണം ഉയർത്താനാകു എന്നതിനാലാണ് പതിനായിരം രൂപ അധികം ചോദിച്ചതെന്നും തൊഴിലാളികൾ പറഞ്ഞു. കോവിഡ് പരിശോധനകൾക്കുള്ള ഉപകരണം ഇറക്കുന്നതിൽ പോലും നിരുത്തരവാദിത്തം കാണിച്ചതിന്റെ പേരിൽ തൊഴിലാളികൾക്കെതിരെ  മാതൃകാപരമായ നടപടിയാവും സംഘടന കൈക്കൊള്ളുക ആരോഗ്യ ഐഡിക്കായി പൗരന്മാരുടെ ജാതിയും മതവും രാഷ്ട്രീയ ആഭിമുഖ്യവും തേടാനൊരുങ്ങി കേന്ദ്രം. വ്യക്തിയുടെ ലൈംഗിക താല്‍പര്യം, സാമ്പത്തിക നില തുടങ്ങിയ വിവരങ്ങളും ശേഖരിക്കും. ആരോഗ്യ ഐഡിയുടെ ഡേറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട കരട് നയം കേന്ദ്രം പുറത്തിറക്കി. ആരോഗ്യ ഐ.ഡിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. 

ആരോഗ്യമേഖലയിലെ വിപ്ളവമെന്ന് പറഞ്ഞ് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ആരോഗ്യഐഡി ആണ് വിവാദത്തിലായിരിക്കുന്നത്. ഐഡിക്കായി വ്യക്തിയില്‍ നിന്ന് തേടുന്ന സുപ്രധാന വിവരങ്ങളുടെ കൂട്ടത്തില്‍ ജാതിയും മതവും രാഷ്ട്രീയ ആഭിമുഖ്യവും ലൈംഗിക താല്‍പര്യങ്ങളും ഉള്‍പ്പെടുമെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. 

ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും തേടും. ഒരാളുടെ രോഗവിവരങ്ങള്‍, പരിശോധന, കഴിക്കുന്ന മരുന്നുകള്‍, ലാബ് റിപ്പോര്‍ട്ടുകളും എന്നിവയും ഡേറ്റാബേസിലുണ്ടാകും. വിവാദ വ്യവസ്ഥകളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.േവണുഗോപാല്‍ പറഞ്ഞു. അതേസമയം, ആരോഗ്യഐ.ഡിയിലേക്ക് ജാതി ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.

പദ്ധതിയില്‍ ടെലി മെഡിസിന്‍, ഇ ഫാര്‍മസി തുടങ്ങിയവ സ്വകാര്യമേഖലയ്‍ക്ക് കൈമാറാനുള്ള നീക്കത്തെയും പ്രതിപക്ഷം എതിര്‍ക്കുന്നു. ആരോഗ്യഐ.ഡിയുടെ ഡേറ്റാ സുരക്ഷ സംബന്ധിച്ച് കരട് നയം ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പുറത്തിറക്കി. സെപ്റ്റംബര്‍ മൂന്നുവരെ പൊതുജനങ്ങള്‍ക്ക് ഇതില്‍ അഭിപ്രായം അറിയിക്കാം. ആരോഗ്യ ഐ.ഡിക്കായി നല്‍കുന്ന വിവരങ്ങളുടെ നിയന്ത്രണാധികാരം വ്യക്തികളായിരിക്കുമെന്ന് കരട് നയത്തില്‍ പറയുന്നു. ഡോക്ടര്‍മാര്‍ക്കടക്കം ഇത് പരിശോധിക്കണമെങ്കില്‍ വ്യക്തിയുടെ അനുമതി വേണ്ടിവരും. 

 


പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ കോന്നി വകയാറിലുള്ള ആസ്ഥാനത്ത് ജപ്തിനടപടികള്‍ ആരംഭിച്ചു. നിക്ഷേപകര്‍ക്ക് നിക്ഷേപകര്‍ക്ക് ഈട് നല്‍കണമെന്നുകാട്ടി പത്തനംതിട്ട സബ്കോടതി സ്ഥാപനത്തില്‍ നോട്ടീസ് പതിച്ചു. അതേസമയം ഡല്‍ഹി വിമാനത്താവളംവഴി കടക്കാന്‍ ശ്രമിക്കവെ പോപ്പുലര്‍ ഫിനാന്‍സ് ഉടമയുടെ രണ്ടുമക്കള്‍ പിടിയായി. റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരാണ് പിടിയിലായത്. റിനു  സ്ഥാപനത്തിന്റെ സിഇഒയാണ്. റിയ ഡയറക്ടർ ബോർഡ് അംഗമാണ്. ഇവര്‍ക്കെതിരെ ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 

രാവിലെ പത്തിനാണ് കോന്നി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തിയത്. തൊട്ടുപിന്നാലെ കോടതിയില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി നോട്ടീസ് പതിച്ചു. വിവിധ ജില്ലകളില്‍ നിന്ന് പ്രതിഷേധവുമായി നിക്ഷേപകരും സ്ഥാപനത്തിനുമുന്നില്‍ നിരന്നു.

പണം നഷ്ടമായവര്‍ പ്രത്യക്ഷസമരത്തിനിറങ്ങി. നാളെ ഓഫീസിനുമുന്നില്‍ നിക്ഷേപകര്‍ മാര്‍ച്ചും ധര്‍ണയും നടത്തും. സാമ്പത്തിക തട്ടിപ്പുകേസ് അടൂര്‍ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘംമാണ് അന്വേഷിക്കുന്നത്. 2000കോടിയിലേറെരൂപയുടെ തട്ടിപ്പുനടത്തി എന്നാണ് പ്രാഥമീക കണ്ടെത്തല്‍. വിവിധ സ്റ്റേഷനുകളിലായി 300ല്‍പ്പരം പരാതികളാണ് ലഭിച്ചിരിക്കുന്നത്.


MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget