തിരുവനന്തപുരത്ത് 5 വലിയ ക്ലസ്റ്ററുകള്‍, സമീപമേഖലകളിലേക്ക് രോഗം പടരുന്ന സാഹചര്യം തിരുവനന്തപുരം: ജില്ലയിൽ രോഗവ്യാപനം കുറയുന്ന പ്രവണത കാണുന്നില...
തിരുവനന്തപുരത്ത് 5 വലിയ ക്ലസ്റ്ററുകള്‍, സമീപമേഖലകളിലേക്ക് രോഗം പടരുന്ന സാഹചര്യം
തിരുവനന്തപുരം: ജില്ലയിൽ രോഗവ്യാപനം കുറയുന്ന പ്രവണത കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ജില്ലയിൽ പൂന്തുറ, പുല്ലുവിള, പുതുക്കുറുച്ചി, അഞ്ചുതെങ്ങ്, ബീമാപ്പള്ളി, എന്നിങ്ങനെ അഞ്ച് ലാർജ് ക്ലസ്റ്ററുകളാണ് നിലവിലുള്ളതെന്നും ഇവിടങ്ങളിൽ രോഗം കുറയുന്ന പ്രവണത കാണുന്നില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതുകൂടാതെ പുല്ലുവിള, പുതുക്കുറുച്ചി, അഞ്ചുതെങ്ങ് ക്ലസ്റ്ററുകളുടെ സമീപമേഖലകളിലേക്ക് രോഗം പടരുന്ന സാഹചര്യം നിലവിലുണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. പുല്ലുവിളയിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 671 കോവിഡ് പരിശോധനകൾ നടത്തിയതിൽ 288 കേസുകൾ പോസിറ്റീവാണ്. അതായത് 42.92% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് - മുഖ്യമന്ത്രി വ്യക്തമാക്കി.
ജില്ലയിൽ കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ 17 എഫ്.എൽ.ടി.സി.കളിലായി 2103 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ടെന്നും 18 എഫ്.എൽ.ടി.സി.കൾ ഉടൻ സജ്ജമാകുമെന്നും ഇവിടെ 1817 കിടക്കകൾ ഉണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
COMMENTS