തിരുവനന്തപുരം: കാർഗോ സ്വർണക്കടത്ത് കേസിൽ വകുപ്പുതല അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത്. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം ഡിജി...
തിരുവനന്തപുരം: കാർഗോ സ്വർണക്കടത്ത് കേസിൽ വകുപ്പുതല അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത്. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കത്ത് നൽകി. ചില ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്വപ്നയുമായി ബന്ധമുണ്ടെന്ന പ്രചാരണം നടക്കുന്നുണ്ടെന്നും ആരോപണം മുതിർന്ന ഉദ്യോഗസ്ഥരെ ഇരുട്ടിൽ നിർത്തുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഐജിയുടെ കത്ത്.
ശ്രീജിത്തിന്റെ ആവശ്യം ചീഫ് സെക്രട്ടറിയുമായി ചർച്ച് ചെയ്ത് തുടർനടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു
COMMENTS