കോട്ടയം പൂഞ്ഞാറിൽ വീട് കയറി ആക്രമിച്ചു; യുവാവിന് ഗുരുതരമായി പരിക്കേറ്റു.


    


കോട്ടയം:
പൂഞ്ഞാർ, തെക്കേക്കരയില് പട്ടികജാതി കുടുംബത്തിന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം.കാഞ്ഞിരത്തിങ്കല്‍ മോഹനന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.അസഭ്യവര്‍ഷവുമായി വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയ അക്രമി സംഘം വിടിന്റെ ജനല്‍ചില്ലുകളു. പൈപ്പ് ലൈനുകളും അടിച്ചു തകര്‍ത്തു.

അക്രമികളെത്തിയ സമയത്ത് മോഹനന്റെ ഭാര്യ വിട്ടില്‍ തനിച്ചായിരുന്നു.ബഹളം കേട്ട് ഓടി എത്തിയ മകനെ ഗുണ്ടാസംഘം ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിയ്ക്കുകയും റബര്‍ കത്തി കൊണ്ട് കുത്തി പരിക്ക് ഏല്‍പ്പിയ്ക്കുകയും ചെയ്തതായി പരാതിയുണ്ട്.

സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ അക്രമിസംഘം വന്ന വാഹനം സ്വയം തല്ലിതകര്‍ത്ത് പരിസരത്ത് ഭികര അന്തരീക്ഷം സൃഷ്ടിച്ചതായും പരാതിയില്‍ പറയുന്നു. മുമ്പും ഇതേ സംഘം മോഹനന്റെ വീട്ടില്‍ അതിക്രമിച്ച് കയറി അസഭ്യം പറയുകയും, കൊലവിളി നടത്തുകയു ചെയ്തിട്ടുണ്ട് പോലീസില്‍ പരാതി നല്‍കി എങ്കിലും യാതൊരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല.
പരിക്കേറ്റ കുടുംബങ്ങള്‍ കാത്തിരപ്പള്ളി കുന്നേല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.

 


ലക്ഷണമില്ലാത്ത കോവിഡ് ബാധയെങ്ങനെ തിരിച്ചറിയാം 

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget