നീലേശ്വരത്ത് പതിനാറുകാരിയെ പിതാവും മൂന്ന് യുവാക്കളും ചേര്‍ന്ന് പീഡിപ്പിച്ചു


കാസര്‍കോട് നീലേശ്വരത്ത് പതിനാറുകാരിയെ പിതാവും സമീപവാസികളായ മൂന്ന് യുവാക്കളും ചേര്‍ന്ന് പീഡിപ്പിച്ചു. തൈക്കടപ്പുറം സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ പിതാവുള്‍പ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുവര്‍ഷത്തോളമായി പെണ്‍കുട്ടി നിരന്തരമായി പീഡനത്തിനരയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പെണ്‍കുട്ടി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിന് വിധേയയായതോടെയാണ് വിവരം പുറത്തറിയുന്നത്. പതിനാറുകാരിയുടെ പിതാവ് നേരത്തെയും പോക്സോ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. നീലേശ്വരം സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget