മണ്ണാർക്കാട് ഒന്പത് വിവാഹം കഴിച്ച വരൻ പിടിയിൽ കൂട്ടിന് അമ്മാവനും


മണ്ണാർക്കാട്: വിവാഹവാഗ്ദാനവുമായി വീടുകളിലെത്തി ആഭരണങ്ങൾ തട്ടിയെടുത്ത് മുങ്ങുന്നത് പതിവാക്കിയ രണ്ടുപേർ പോലീസിന്റെ പിടിയിലായി. മലപ്പുറം കുറ്റിപ്പുറം നടുവട്ടം പാഴൂർ പകരനല്ലൂർ പാപ്പിനിശ്ശേരിവീട്ടിൽ അബ്ദുൾനാസർ (നാസർ-40), മലപ്പുറം കരുവാരക്കുണ്ട് വെള്ളയൂർ തുവ്വൂർ ആമപുയിൽ പാളടവീട്ടിൽ ഇസ്ഹാക്ക് (ചേക്കു-60) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവർ യാത്രചെയ്യാനുപയോഗിച്ച കാറും മണ്ണാർക്കാട് പോലീസ് പിടിച്ചെടുത്തു. അബ്ദുൾനാസർ ഇതുവരെ ഒമ്പത് വിവാഹം കഴിച്ചിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു.

മണ്ണാർക്കാട് കൈതച്ചിറയിലെ 33-കാരിയുടെ പരാതിയിലാണ് ഇരുവരെയും പോലീസ് പെരിന്തൽമണ്ണയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവരുടെ വീടുകളാണ് ഇരുവരും ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ മാർച്ച് 23-നാണ് പ്രതികൾ കൈതച്ചിറയിലെ യുവതിയുടെ വീട്ടിലെത്തിയത്. അബ്ദുൾനാസർ വരനും ഇസ്ഹാഖ് അമ്മാവനുമാണെന്നാണ് പരിചയപ്പെടുത്തിയത്.

തുടർന്ന്, വിവാഹം ഉറപ്പിച്ചു. മേയ് 23-ന് ഇസ്ഹാഖ് വീണ്ടും കൈതച്ചിറലെ വീട്ടിലെത്തി. കല്യാണത്തിന് പഴയസ്വർണം പണിക്കുറവോ പണിക്കൂലിയോ ഇല്ലാതെ മാറ്റിനൽകാമെന്നും തങ്ങൾക്ക് സ്വന്തമായി ആഭരണശാലയും പർദ്ദക്കടയുമെല്ലാമുണ്ടെന്നും യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു.

യുവതിയുടെ കൈവശമുള്ള രണ്ടരപ്പവൻ സ്വർണാഭരണം വാങ്ങി സ്ഥലംവിട്ടു. ഇത് സ്വകാര്യസ്ഥാപനത്തിൽ പണയംവെച്ചു. ആഭരണം തിരികെ കിട്ടാതായതോടെയാണ് പരാതിയുയർന്നത്. അബ്ദുൾനാസറിനെതിരേ വിവിധ സ്റ്റേഷൻപരിധികളിൽ സമാനരീതിയിലുള്ള കേസുണ്ട്. നിലവിൽ ഇയാൾക്ക് മൂന്ന് ഭാര്യമാരും മക്കളുമുണ്ടെന്നും പോലീസ് പറഞ്ഞു.

മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കോട്ടോപ്പാടം സ്വദേശിനിയെയും ഇത്തരത്തിൽ വിവാഹം കഴിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

  കേസുകൾ മലപ്പുറം ജില്ലയിൽ

മലപ്പുറം ജില്ലയിലെ കാളികാവ്, പൂക്കോട്ടുംപാടം, നിലമ്പൂർ, മങ്കട എന്നീ സ്റ്റേഷൻപരിധികളിലെല്ലാം ഇരുവർക്കുമെതിരേ കേസുണ്ട്. ഒന്നരവർഷംമുമ്പ് സമാനരീതിയിലുള്ള കേസിലുൾപ്പെട്ട ഇരുവരും ഈയടുത്താണ് ജയിലിൽനിന്നിറങ്ങിയത്. ഇത്തരത്തിൽ നടത്തുന്ന വിവാഹ തട്ടിപ്പുകളിലൂടെ കിട്ടുന്ന പണമുപയോഗിച്ച് ആഡംബരജീവിതം നയിക്കയായിരുന്നു പ്രതികളിരുവരുമെന്ന് പോലീസ് പറഞ്ഞു. ഇൻസ്പെക്ടർ എൻ.കെ. സജീവ്, എസ്.ഐ. ടി.കെ. രാമചന്ദ്രൻ, എ.എസ്.ഐ. മാരായ വിജയമണി, മധുസൂദനൻ, സീനിയർ സി.പി.ഒ.മാരായ സജി, ഷാഫി, സി.പി.ഒ.മാരായ റമീസ്, ഷൗക്കത്ത് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.

 

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget