എന്തൊരു ക്രൂരത: സ്ത്രികൾ മാത്രമുള്ള വീട്ടിലെ കാവൽനായയുടെ കാലുകൾ അടിച്ചൊടിച്ചു.


ആലപ്പുഴ: വളര്‍ത്തുനായയുടെ കാലുകള്‍ അടിച്ചൊടിച്ച്‌ ക്രൂരത. ആലപ്പുഴ കോടംതുരുത്തിലാണ് സ്ത്രീകള്‍ മാത്രമുള്ള വീട്ടിലെ കാവല്‍ നായയെ അജ്ഞാതര്‍ ആക്രമിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു. നടക്കാന്‍ പറ്റാത്തവിധം ബ്രൂണോ എന്ന നായയുടെ കാലുകള്‍ ഒടിഞ്ഞു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അറുപതുശതമാനം പൊട്ടലുണ്ടെന്ന് മനസിലായി. രണ്ടു കാലുകാലുകള്‍ക്കാണ് ഏറെ പരുക്ക്.

വീട്ടില്‍ ആള്‍ത്താമസമില്ലാത്ത നേരത്താണ് കൂട് പൊളിച്ച്‌ ചിലര്‍ നായയെ അടിച്ചതെന്ന് വീട്ടമ്മ പറയുന്നു. രണ്ടു പെണ്‍മക്കളോടൊപ്പം താമസിക്കുന്ന വീട്ടില്‍ സുരക്ഷയ്ക്കാണ് മാവുങ്കല്‍ത്തറ ലക്ഷ്മി ഭായി അഞ്ചുവര്‍ഷം മുന്‍പ് നായയെ വാങ്ങിയത്. ക്രൂരത ചെയ്തവരെക്കുറിച്ചുള്ള സംശയം ഉള്‍പ്പടെ പൊലീസില്‍ പരാതി നല്‍കി.
വീട് പുതുക്കി പണിയുന്നതിന്റെ ഭാഗമായി എരമല്ലൂരിലാണ് കുടുംബം ഇപ്പോള്‍ കഴിയുന്നത്. ഭക്ഷണം നല്‍കാനായി രാവിലയും വൈകീട്ടും വീട്ടിലെത്തും. ഇങ്ങനെ വന്നപ്പോഴാണ് നായയെ ആക്രമിച്ചതായി കണ്ടെത്തിയത്. ആലപ്പുഴയിലെ മൃഗാശുപത്രിയില്‍ എത്തിച്ച്‌ നായയുടെ കാലുകള്‍ക്ക് പ്ലാസ്റ്ററിട്ടു.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget