കോവിഡ് : ഡിസ്ചാർജ് നിബന്ധന പിൻവലിച്ചു


തിരുവനന്തപുരം :പ്രകടമായ രോഗ ലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് രോഗികളെ രണ്ടു തവണ തുടർച്ചയായി നെഗറ്റീവ് ഫലം വന്നാൽ ഡിസ്ചാർജ് ചെയ്താൽ മതിയെന്ന് നിബന്ധന സംസ്ഥാന സർക്കാർ പിൻവലിച്ചു.   ആദ്യ ടെസ്റ്റ് പോസിറ്റീവ് ആയി , പത്തു ദിവസം പിന്നിടുമ്പോൾ രോഗ ലക്ഷണങ്ങൾ ഇല്ലാതിരിക്കുകയും ,നെഗറ്റീവ് ആകുകയും ചെയ്താൽ ഡിസ്ചാർജ് ആകാം. 
ചെറിയ ലക്ഷണങ്ങൾ കാണിച്ച കോവിഡ് രോഗികളെയും രോഗ ലക്ഷണം ഇല്ലെങ്കിൽ പത്താം ദിവസം ടെസ്റ്റ് ചെയാം .   രോഗ ലക്ഷണങ്ങൾ ആദ്യം പ്രകടമായതിനു പതിനാലു ദിവസം കഴിഞ്ഞ ഈ വിഭാഗത്തിലുള്ളവരെ ഡിസ്ചാർജ് ചെയ്യാവു .    ഡിസ്ചാർജ് ചെയ്യുന്നതിന് മൂന്നു ദിവസം മുൻപെങ്കിലും രോഗ ലക്ഷണങ്ങൾ കാണിക്കാൻ പാടില്ല . പോസിറ്റീവ് ആയ ഒന്നിടവിട്ട ദിവസങ്ങളിൽ പരിശോധിച്ച നെഗറ്റീവ് റിസൾട്ട് ആകുമ്പോൾ ഡിസ്ചാർജ് ചെയ്യണം .

ആദ്യ ടെസ്റ്റ് നടത്തി പതിനാലു ദിവസം പൂർത്തിയാകുമ്പോൾ വീണ്ടും ടെസ്റ്റ് നടത്താം . ടെസ്റ്റ് ചെയുമ്പോൾ രോഗ ലക്ഷണം ഉണ്ടാകാൻ പാടില്ല .   ഡിസ്ചാർജ് ചെയ്യുന്നവർ യാത്ര ചെയ്യുന്നതിനും ബന്ധുക്കളെ കാണുന്നതിനും വിവാഹങ്ങളിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കുന്നതിനും  വിലക്ക് ഉണ്ട് .      ലോക ആരോഗ്യ സംഘടനയുടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും മാർഗ നിർദേശം അനുസരിച്ചു ആണിത്

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget