നിലവില്‍, ഭയപ്പെടേണ്ട സാഹചര്യം തന്നെ; തിരുവനന്തപുരം അഗ്നിപർവ്വതത്തിന് മുകളിലാണ് ഉള്ളതെന്ന് കടകംപള്ളി സുരേന്ദ്രന്‍


കൂടുതൽ ആന്റിജൻ ടെസ്റ്റ് നടത്തുമെന്നും പൂന്തുറ കേന്ദ്രീകരിച്ച് 200 പിസിആര്‍ ടെസ്റ്റ് നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ കോവിഡ് രോഗികള്‍ക്കായി കൂടുതൽ ആശുപത്രികൾ കണ്ടെത്തിയിട്ടുണ്ട്. പാളയം കമേർഷ്യൽ ഏരിയ മുഴുവൻ കണ്ടെയ്ൻമെന്റ് സോൺ ആക്കി. മുഴുവൻ ഓൺലൈൻ ഫുഡ് ഡെലിവെറി ബോയ്സിനെയും ആന്റിജൻ ടെസ്റ്റിന് വിധേയമാക്കുമെന്നും ഓൺലൈൻ ഡെലിവറി ബോയ്സ് കൂട്ടം കൂടി നിൽക്കരുതെന്നും മന്ത്രി എടുത്ത് പറഞ്ഞു.
നിലവില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും ഉണ്ടെങ്കില്‍ അക്കാര്യം ആദ്യം അറിയുക സര്‍ക്കാരാണെന്നും, അക്കാര്യം മറച്ചുവെക്കേണ്ട കാര്യം സർക്കാരിനില്ലെന്നും നിലവില്‍ ഭയപ്പെടേണ്ട സാഹചര്യം തന്നെയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം നഗരത്തില്‍ 20 ദിവസത്തിനിടെ 22 സമ്പര്‍ക്ക കേസുകളാണ് ഉണ്ടായത്. ഇതില്‍ 13 ഉം ഉറവിടമില്ലാത്തത്. സമൂഹത്തിലെ വ്യത്യസ്ത മേഖലയിലുള്ളവര്‍ക്ക് കോവിഡ് വന്നതോടെ സമൂഹ വ്യാപന ഭീതിയിലാണ് തിരുവനന്തപുരം നഗരം.
നിലവില്‍ കോര്‍പ്പറേഷനിലെ 9 വാര്‍ഡുകള്‍ പൂര്‍ണമായും 4 വാര്‍ഡുകളെ പ്രത്യേക മേഖലകളെയും കണ്ടയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. പൂന്തുറ പ്രദേശത്തിനായി കോര്‍പറേഷന്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും ആരോഗ്യ സ്ക്വാഡും രൂപീകരിച്ചു. നഗരത്തിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരത്തില്‍ കാഷ് ഓണ്‍ ഡെലിവറി നിര്‍ത്തലാക്കി. ഭക്ഷണം കൊണ്ടുവരുന്നവര്‍ വീടിന് പുറത്ത് ഭക്ഷണം വെച്ചു പോകണം. കണ്ടെയ്‍മെന്‍റ്സോണില്‍ ഓണ്‍ലൈന്‍ ഭക്ഷണം വിതരണം പൂര്‍ണമായി വിലക്കി
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget