രോഗവ്യാപനം തടയാന്‍ കര്‍മ്മസേന; കോവിഡ് ബ്രിഗേഡ് രൂപീകരിക്കും


തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ശാക്തീകരിക്കുന്നതിനായി കോവിഡ് ബ്രിഗേഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് പുറമെ സന്നദ്ധപ്രവർത്തകരേക്കൂടി ഉൾപ്പെടുത്തിയാകും കോവിഡ് ബ്രിഗേഡ രൂപീകരിക്കുക. ഇതിൽ കരാർ ജീവനക്കാരുമുണ്ടാകും. ഇവർക്കെല്ലാം ആരോഗ്യ ഇൻഷുറൻസിന്റെ പരിരക്ഷയുണ്ടാകും.


കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൂടുതൽ ആളുകളുടെ സേവനം ആവശ്യമുണ്ട്. ഇതിനായി സംയോജിതമായ കർമ്മ പദ്ധതിയാണ് തയ്യാറാക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ആരോഗ്യവകുപ്പിലെ ജീവനക്കാർക്ക് പുറമെ നാഷണൽ ഹെൽത്ത് മിഷനിൽ ഉൾപ്പെടെ കൂടുതൽ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. ഇവർക്കെല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കും. ഇവർക്കാവശ്യമായ ഇൻസന്റീവും നൽകും. നാഷണൽ ഹെൽത്ത് മിഷനിലെ ജീവനക്കാർക്ക് കാലാനുസൃതമായ വരുമാനം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കും. താത്കാലികമായി എടുക്കുന്ന ജീവനക്കാർക്കും ഇന്നത്തെ കാലത്തിനനുസൃതമായുള്ള വരുമാനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യപ്രവർത്തകർക്കും ആവശ്യമായ താമസ സൗകര്യം തദ്ദേശഭരണ സ്ഥാപനങ്ങൾ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ കേന്ദ്രീകരിച്ചാകും കോവിഡ് ബ്രിഗേഡിന്റെ പ്രവർത്തനം. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സന്നദ്ധരായി മുന്നോട്ടുവരുന്ന വിദ്യാർഥികൾക്ക് അനുമോദന സർട്ടിഫിക്കറ്റ് നൽകും. കോവിഡ് ബ്രിഗേഡ് പ്രവർത്തനങ്ങൾക്ക് എല്ലാ നല്ലമനസുള്ള പ്രവർത്തന സജ്ജരായ മുഴുവൻ ആളുകളും സന്നദ്ധരായി മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget