മുഖ്യമന്ത്രിയുടെ പിണറായിലെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. പൊലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. അതേസമയം, സ്വര്‍ണക്കടത്ത് കേസി...
മുഖ്യമന്ത്രിയുടെ പിണറായിലെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. പൊലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃ സംസ്ഥാനമൊട്ടാകെ ഇന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് പലയിടത്തും അക്രമാസക്തമായി.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷ ഭരിതമായി. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. .
COMMENTS