വിന്ന മോൾക്ക് വിജയിക്കണം ; നിങ്ങൾ സഹായിക്കുമോ

പാ​റി​പ്പ​റ​ന്ന് ന​ട​ക്കേ​ണ്ട പ്രാ​യ​മാ​ണ് വി​ന്ന​മോ​ളു​ടേ​ത്. പ​ക്ഷേ, അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ രോ​ഗം അ​വ​ളു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് മേ​ൽ ക​രി​നി​ഴ​ലാ​യി. നി​റ​ങ്ങ​ളു​ടെ ലോ​ക​ത്തേ​ക്ക് തി​രി​ച്ചെ​ത്താ​ൻ അ​വ​ൾ​ക്ക് അ​തി​യാ​യ മോ​ഹ​മു​ണ്ട്. അ​തി​ന് സു​മ​ന​സു​ക​ളാ​യ നി​ങ്ങ​ളോ​രോ​രു​ത്ത​രും മ​ന​സ​റി​ഞ്ഞ് സ​ഹാ​യി​ക്ക​ണം.

പാ​ലാ മൂ​ന്നി​ല​വ് സ്വ​ദേ​ശി ജോ​ണ്‍​സ​ന്‍റെ മ​ക​ളാ​ണ് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ വി​ന്ന. ചെ​റി​യ രീ​തി​യി​ൽ ശാ​രീ​രി​ക വേ​ദ​ന കു​ട്ടി​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ​യാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ ന​ട​ത്തി​യെ​ങ്കി​ലും വേ​ദ​ന​യ്ക്ക് കു​റ​വു​ണ്ടാ​യി​ല്ല. എ​ക്സ്​റേ പ​രി​ശോ​ധ​ന​യി​ൽ ന​ട്ടെ​ല്ലി​ന്‍റെ ഡി​സ്കി​ന് വ​ള​വു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി.

പി​ന്നീ​ട് രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ൽ അ​സ്ഥിക​ൾ കൊ​ള്ളു​ന്ന രോ​ഗ​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ കണ്ടെത്തി. ഇ​ത് കു​ഞ്ഞി​ന് ക​ടു​ത്ത വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു​ണ്ട്. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി അ​ഞ്ച് ല​ക്ഷം രൂ​പ കു​ടും​ബം ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്.

ജോ​ണ്‍​സ​ണ്‍ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​ണ്. കു​ടും​ബ​ത്തി​ന്‍റെ നി​ത്യ​ചെ​ല​വി​ന് ബു​ദ്ധി​മു​ട്ടു​ന്ന ജോ​ണ്‍​സ​ണ്‍ മ​ക​ളു​ടെ ചി​കി​ത്സ​യ്ക്ക് വേ​ണ്ട പ​ണം എ​വി​ടെ​നി​ന്ന് ക​ണ്ടെ​ത്തു​മെ​ന്ന വി​ഷ​മ​ത്തി​ലാ​ണ്.

വേ​ദ​ന​കൊ​ണ്ട് ബു​ദ്ധി​മു​ട്ടു​ന്ന കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ കു​ടും​ബ​ത്തി​ന് താ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ല. മ​റ്റ് മാ​ർ​ഗ​മൊ​ന്നും ഇ​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് കു​ടും​ബം സു​മ​ന​സു​ക​ളാ​യ നി​ങ്ങ​ൾ ഓ​രോ​രു​ത്ത​രു​ടെ​യും മു​ന്നി​ൽ കൈ​നീ​ട്ടു​ന്ന​ത്.

വിന്നമോൾക്കുള്ള സ​ഹാ​യം Deepika Charitable Turst നു South India Bank ​ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം. അ​ക്കൗ​ണ്ട് ന​ന്പ​ർ 00370730 00003036 IFSC Code SIBL 0000037 ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം charity@deepika.com ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് (91) 93495 99068.
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget