ഓട്ടോ ഡ്രൈവർക്ക് വിട്ട് മാറാത്ത വയറുവേദന; ഡോക്ടർ വയറിനകത്ത് കത്രിക മറന്നു വെച്ചു


വയറിനുള്ളില്‍ അസ്വസ്ഥതകളുമായാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി ജോസഫ് ഡോക്ടറെ കണ്ടത്. തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ മേയിലായിരുന്നു ശസ്ത്രക്രിയ. ഈ ശസ്ത്രക്രിയ കഴിഞ്ഞിട്ടും വയറിനുള്ളിലെ അസ്വസ്ഥതകള്‍ തുടര്‍ന്നു. വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ടു. മരുന്നു കഴിച്ചിട്ടും വേദന കുറവില്ല. വയറിനകത്ത് പഴുപ്പുള്ളതായി ഡോക്ടര്‍ കണ്ടെത്തി. വിശദമായി സ്കാന്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. സ്കാന്‍ ചെയ്ത ഡോക്ടര്‍ ഒരു സംശയം പങ്കുവച്ചു. വയറിനകത്ത് എന്തോ കുടുങ്ങിയിട്ടുണ്ട്. ഇനി വല്ല കത്രികയായിരിക്കുമോ?... കുടുംബാംഗങ്ങള്‍ വിശദമായി ചോദിച്ചപ്പോള്‍ ഡോക്ടര്‍ കൂടുതലൊന്നും പറയാന്‍ തയാറായില്ല. 
സംശയം തോന്നിയ കുടുംബാംഗങ്ങള്‍ നേരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. അവിടെ ഡോക്ടറെ കണ്ടു. വിശദമായ സ്കാനിങ് നടത്തി. ശസ്ത്രക്രിയ ഉപകരണങ്ങളിലൊന്നായ കത്രിക വയറിനകത്ത് കിടക്കുന്നു. ഉടനെതന്നെ, ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. ഈ കത്രികയും ചികില്‍സ രേഖകളുമായി കുടുംബാംഗങ്ങള്‍ വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി. ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ കണ്ടു. സ്വകാര്യ ആശുപത്രിയിലെ ചികില്‍സാ ചെലവ് തരാമെന്നായിരുന്നു മറുപടി. തെറ്റുപറ്റിയ കാര്യം അപ്പോഴും സമ്മതിച്ചില്ല. തൃപ്തികരമായ മറുപടി കിട്ടാതെ വന്നതോടെ പൊലീസിന് പരാതി നല്‍കി. ചികില്‍സാ പിഴവ് വരുത്തിയെന്ന കാര്യം തെളിയിക്കാനുള്ള എല്ലാ രേഖകളും കുടുംബം പൊലീസിനു കൈമാറി. 

പൊലീസാകട്ടെ, അന്വേഷണം തുടങ്ങി. പൊലീസിന്റെ അന്വേഷണം തുടരുന്നതിനാല്‍ ഡോക്ടര്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല. ശസ്ത്രക്രിയ്ക്കിടെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ആര്‍ക്കെങ്കിലും അബദ്ധം പിണഞ്ഞിരിക്കാമെന്ന് പറഞ്ഞ് തടിയൂരാനാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ ശ്രമം. ഡോക്ടര്‍ക്കെതിരെ നിയമനടപടി അല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഓട്ടോ ഡ്രൈവറുടെ കുടുംബം

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget