തിരുവനന്തപുരം: ബലിക്കല്ലില്‍ കയറി നിന്ന് മാറാലയടിച്ച ക്ഷേത്ര ജീവനക്കാരന് സസ്പെന്ഷന് നല്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ജീവനക്കാരന്റെ ...
തിരുവനന്തപുരം: ബലിക്കല്ലില്‍ കയറി നിന്ന് മാറാലയടിച്ച ക്ഷേത്ര ജീവനക്കാരന് സസ്പെന്ഷന് നല്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ജീവനക്കാരന്റെ മാറാലയടി വലിയ ഒച്ചപ്പാട് സൃഷ്ടിച്ചതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് നടപടി. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ വടക്കന്‍ പറവൂര്‍ ഗ്രൂപ്പിലെ പെരുവാരം സബ്ഗ്രൂപ്പില്‍പ്പെട്ട മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് ജീവനക്കാരന് ക്ഷേത്ര വലിയ ബലിക്കല്ലില്‍ കയറി നിന്ന് മാറാല അടിച്ചത്.
മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാരായ്മ കഴകം ജീവനക്കാരനായ എസ്.പ്രകാശ് ക്ഷേത്ര വലിയ ബലിക്കല്ലില്‍ കയറിയത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇദ്ദേഹം ആചാരലംഘനം നടത്തിയെന്ന് ആരോപിച്ച് സമൂഹ മാദ്ധ്യമങ്ങളിലടക്കം വിശ്വാസികള്‍ രംഗത്തെത്തിയിരുന്നു.
സംഭവം വിവാദമായതോടെ പ്രകാശിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത് ദേവസ്വം കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പ്രകാശ് 2003 മുതല്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ കാരായ്മ ജീവനക്കാരനായി ജോലിനോക്കിവരികയാണ്.
COMMENTS