പണമില്ലാതെ ​ലൈവിൽ സഹായമഭ്യർത്ഥിച്ച് അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി പൊട്ടിക്കരഞ്ഞ മകൾ;വർഷയുടെ വെബ്സീരിസ് ട്രെയ്ലർ

വർഷ എന്ന പെൺകുട്ടി കേരളത്തിന്റെ നൊമ്പരമായിട്ട് അധിക ദിവസമായിട്ടില്ല. ആ അമ്മയേയും മകളെയും കൈവിടാതെ കൂടെ നിർത്തിയ സമൂഹം അവൾക്ക് നൽകിയ ആശ്വാസവും പരിഗണനയും ചെറുതൊന്നുമല്ല. സ്വന്തം കരൾ പകുത്തു നൽകുമ്പോഴും ആ അമ്മയുടെ ജീവൻ നിലനിർത്താൻ ശ്രമങ്ങൾ നടത്തുമ്പോഴും അവൾ കരുതലായി കൂടെ കണ്ടത് നല്ലവരായ കുറേ ആളുകളുടെ കൈത്താങ്ങ് തന്നെയാണ്. 

ഒന്നുമില്ലായ്മയിൽ നിന്നും പ്രതീക്ഷയോടെ  കടന്ന് വരുന്ന ചെറിയ കലാകാരി കൂടിയാണ് വർഷ എന്ന കണ്ണൂരുകാരി പെൺകുട്ടി. ഇപ്പോഴിതാ വർഷ അഭിനയിച്ച ‘തീ’ എന്ന വെബ് സീരിസിന്റ ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നു.

തീവ്രമായ പ്രതികാരത്തിന്റെയും മനസ്സാക്ഷിയെ ഞെട്ടിക്കുന്ന അറപ്പുളവാക്കുന്ന കൊലപാതകത്തിന്റെയും  കഥപറയുന്ന പുതിയ വെബ് സീരിസ് ആണ് തീ...(feel the flame). " പ്രണയത്തിനും വയലൻസിനും പ്രാമുഖ്യം നൽകുന്ന സീരിസ് സസ്പൻസ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്നു.  ഹ്രസ്വചിത്രങ്ങളിലൂടെ നവധാരയിലേക്കു കടന്ന് വരുന്ന അനേകായിരം ചെറുപ്പക്കാരുടെ തുടർച്ചയിൽ നിന്നും വരുന്ന നവാഗതനായ ഉണ്ണി ഉദയൻ ആണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജോക്കർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ചോക്ലേറ്റ് മീഡിയയിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്.

വർഷയും രണ്ട് പെൺകുട്ടികളുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം അമ്മയ്‌ക്കൊപ്പം ഹോസ്പിറ്റലിൽ വിശ്രമത്തിലാണ് വർഷ ഇപ്പോൾ.
Ετικέτες

Post a comment

വർഷക്ക് സുമനസ്സുകളുടെ സഹായം കൈമാറിയത് ആ കുടുംബത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്നതിനാണ്. അത് ഷെയർ ചെയ്യാൻ പറയാൻ കഴിയില്ല. മറ്റുള്ളവരുടെ ആവശ്യം പറഞ്ഞു വേറെ വീഡിയോ ചെയ്യാമല്ലോ!

വർഷക്ക് സുമനസ്സുകളുടെ സഹായം കൈമാറിയത് ആ കുടുംബത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്നതിനാണ്. അത് ഷെയർ ചെയ്യാൻ പറയാൻ കഴിയില്ല. മറ്റുള്ളവരുടെ ആവശ്യം പറഞ്ഞു വേറെ വീഡിയോ ചെയ്യാമല്ലോ!

അതാണ് ശരി വേണെമെങ്കിൽ ചികിത്സയ്ക്കേഷം ബാക്കി വരുന്നതുക ചാരിറ്റി യായി ആ വശ്യമുള്ള രോഗികൾക്ക് അവർ തെന്നെ നല്കെട്ടെ

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget