കൊച്ചി: അങ്കമാലിയിൽ 54 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് പിന്നാലെ എറണാകുളത്ത് ആറ് മാസം മാത്രം പ്രാ...
കൊച്ചി: അങ്കമാലിയിൽ 54 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് പിന്നാലെ എറണാകുളത്ത് ആറ് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന് നേരെ മറ്റൊരു പിതാവിന്റെ ക്രൂരത കൂടി. ചോറ്റാനിക്കര തിരുവാങ്കുളം ഏറമ്പാക്കത്താണ് സംഭവം. ദേഹത്ത് പൊള്ളലും അടിയുമേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്.
പിതാവ് ആനന്ദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മദ്യലഹരിയിലാണ് ഇയാൾ കുഞ്ഞിനെ ഉപദ്രവിക്കുന്നത്. അങ്കമാലിയിൽ നടന്നതിനു സമാനമായി , ആനന്ദും കുഞ്ഞിനെ വലിച്ചെറിയാറുണ്ടെന്നു ഭാര്യ മൊഴി നൽകിയിട്ടുണ്ട്. പരിസരവാസികൾ അറിയിച്ചതിനെ തുടർന്നു ചൈൽഡ് ലൈൻ പ്രവർത്തകരാണ് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി കുഞ്ഞിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശിശുക്ഷേമ സമിതിയും അന്വേഷണമാരംഭിച്ചു. ആനന്ദൻ കൂലിപ്പണിക്കാരനാണ്. മദ്യപിച്ച് എത്തുമ്പോഴാണു കുഞ്ഞിനെ ഉപദ്രവിക്കാറുള്ളതെന്നു ഭാര്യ പറയുന്നു. ഹിൽപാലസ് സിഐ രാജ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം
COMMENTS