വ്യാപന വേഗമേറി; ആശങ്കയിൽ ലോകം


ജനീവ: അമെരിക്കയിലും ഏഷ്യയിലും ആഫ്രിക്കയിലും കൊവിഡ് വ്യാപനത്തിനു വേഗമേറിയിരിക്കുന്നു. യൂറോപ്പിലും ആശ്വസിക്കാൻ വകയായിട്ടില്ല. സാമൂഹിക അകലം പാലിക്കുന്നതടക്കം മാർഗനിർദേശങ്ങൾ അവഗണിക്കുമ്പോൾ യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് ശക്തമായി തിരിച്ചുവരുമെന്ന സൂചനകളാണു കാണിക്കുന്നത്. 
 ആഫ്രിക്കയിൽ അതിവേഗമാണു വൈറസ് പടരുന്നതെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. മുൻ കരുതലുകൾ ഉപേക്ഷിക്കരുതെന്ന് ജനങ്ങൾക്കു നിർദേശം നൽകുന്നുണ്ട് ബന്ധപ്പെട്ട അധികാരികളും ആരോഗ്യ വിദഗ്ധരും. ഇത് കൊവിഡ് വ്യാപനത്തിന്‍റെ അതിനിർണായക ഘട്ടമെന്നു വിലയിരുത്തൽ. നൈറ്റ് ക്ലബുകളും റസ്റ്ററന്‍റുകളും പൊതുജനങ്ങൾ കൂടുന്ന മറ്റു സ്ഥലങ്ങളും പുതിയ കൊവിഡ് കേസുകൾക്ക് കാരണമാകുന്നുവെന്ന് ടോക്കിയോയും ഹോങ്കോങ്ങും കണ്ടെത്തിയിട്ടുണ്ട്. വീണ്ടും നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നാണ് ആവശ്യം ഉയരുന്നത്. കേസുകൾ ഉയരുന്നതിനാൽ സെർബിയൻ തലസ്ഥാനം ബെൽഗ്രേഡിൽ ജനങ്ങൾ ഒന്നിച്ചുകൂടുന്നതു നിരോധിച്ചിരിക്കുകയാണ്. രണ്ടു ദിവസമായി ഇവിടെ ലോക് ഡൗണിനെതിരേ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ രോഗബാധയുള്ള മൂന്നു രാജ്യങ്ങളിലും അതിവേഗം പുതിയ രോഗികളുടെ എണ്ണം വർധിക്കുന്നു. അമെരിക്കയിൽ ദിവസം അറുപതിനായിരത്തോളമായിട്ടുണ്ട് പുതിയ കേസുകൾ. ബ്രസീലിൽ 45,000ന് അടുത്താണ് കഴിഞ്ഞദിവസം കണ്ടെത്തിയ പുതിയ രോഗികൾ. ഇന്ത്യയിൽ പ്രതിദിന വർധന 25,000ന് അടുത്തെത്തിയിരിക്കുന്നു. 
ലോകത്തെ മൊത്തം കൊവിഡ് ബാധിതർ ഒന്നേകാൽ കോടിയിലേക്ക് അടുക്കുകയാണ്. മരണസംഖ്യ അഞ്ചര ലക്ഷം പിന്നിട്ടു. ഇതിൽ 32 ലക്ഷത്തിലേറെ രോഗബാധിതരും 1.35 ലക്ഷത്തിലേറെ മരണവും അമെരിക്കയിലാണ്. അതിനർഥം അമെരിക്കയിലെ നൂറിൽ ഒരാൾക്ക് കൊവിഡ് ബാധിച്ചിരിക്കുന്നു എന്നാണ്. ഇതു പരിശോധനയിൽ തെളിഞ്ഞതു മാത്രമാണ്. ബ്രസീലിൽ 17.59 ലക്ഷം പിന്നിട്ടു വൈറസ്ബാധിതർ. 69,000 കടന്നിട്ടുണ്ട് മരണസംഖ്യ.  

ഏറ്റവും മോശമായ അവസ്ഥയിലേക്കാണ് ആഫ്രിക്കൻ രാജ്യങ്ങൾ പോകുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഓരോ ദിവസവും പുതിയ രോഗികളുടെ എണ്ണം കൂടുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളിലെ രോഗബാധിതർ അഞ്ചു ലക്ഷം പിന്നിട്ടിട്ടുണ്ട്. മരണം 12,000 കടന്നു. ഇത് പരിശോധനയിൽ കണ്ടെത്തിയവരുടെ കണക്കാണ്. ഏറ്റവും കുറവ് പരിശോധന നടക്കുന്നത് ആഫ്രിക്കയിലാണ്. അതുകൊണ്ടു തന്നെ ഔദ്യോഗിക കണക്കിന്‍റെ പലയിരട്ടിയാകാം യഥാർഥത്തിൽ ആഫ്രിക്കയിലുള്ള വൈറസ് ബാധിതർ

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget