അമ്പലത്തറ: നാടൻതോക്കുകളുമായി നായാട്ടിനിറങ്ങിയ രണ്ടുപേർ പിടിയിൽ.ഒരാൾ തോക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ഇവരിൽനിന്ന് മൂന്ന് നാടൻതോക്കുകൾ പിട...
അമ്പലത്തറ: നാടൻതോക്കുകളുമായി നായാട്ടിനിറങ്ങിയ രണ്ടുപേർ പിടിയിൽ.ഒരാൾ തോക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ഇവരിൽനിന്ന് മൂന്ന് നാടൻതോക്കുകൾ പിടികൂടി. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് കോടോം-ബേളൂർ, മടിക്കൈ പഞ്ചായത്തുകളുടെ അതിർത്തിയായ പുളിയനടുക്കത്തുനിന്ന് സംഘം പിടിയിലായത്. അരയങ്ങാനം സ്വദേശി കുഞ്ഞിരാമൻ (72), കാഞ്ഞിരപൊയിൽ സ്വദേശി രാജൻ (50) എന്നിവരാണ് അറസ്റ്റിലായത്.ഇവരെ കോടതിയിൽ ഹാജരാക്കി. അമ്പലത്തറ ഐ.പി. ടി. ദാമോദരൻ, എസ്.ഐ. പി.പി. മധു, എ.എസ്.ഐ. രാജൻ പോലീസുകാരായ പ്രകാശൻ, നാരായണൻ, ബാബു എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.
COMMENTS