നവജാത ശിശുവിന്റെ മൃതദേഹവുമായി തിരുവനന്തപുരം എസ് .എ. ടി ആശുപത്രിയിൽ നിന്ന് ചവറയിലേക്ക് വന്ന ആംബുലൻസും ലോറിയും ബൈപ്പാസിൽ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു


കൊല്ലം: നവജാത ശിശുവിന്റെ മൃതദേഹവുമായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ നിന്ന് ചവറയിലേക്ക് വന്ന ആംബുലന്‍സും ലോറിയും ബൈപ്പാസില്‍ കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി പത്തേമുക്കാലോടെ കല്ലുംതാഴത്തായിരുന്നു അപകടം.

മേവറത്ത് നിന്ന് ബൈപ്പാസിലൂടെ വന്ന ആംബുലന്‍സും കരിക്കോട് ഭാഗത്ത് നിന്ന് ലോഡുമായി വന്ന ലോറിയും സിഗ്നല്‍ മുറിച്ച്‌ കടക്കുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ ആംബുലന്‍സ് സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ച്‌ ചരിഞ്ഞാണ് നിന്നത്.നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ആംബുലന്‍സ് ഉയര്‍ത്തിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പൊലീസും നാട്ടുകാരും ചേര്‍ന്ന് ആംബുലന്‍സിനുള്ളില്‍ പരിശോധിച്ചപ്പോഴാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ ട്രേയില്‍ കണ്ടത്.


കുഞ്ഞിന് പരിക്കേറ്റതാണെന്ന ധാരണയില്‍ ഉടന്‍ പൊലീസ് വാഹനത്തില്‍ ബൈപ്പാസിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് മൃതശരീരമാണെന്ന് തിരിച്ചറിഞ്ഞത്. പരിക്കേറ്റവരുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല. ഗുരുതര പരിക്കേറ്റ മൂന്നുപേരെ പാലത്തറയിലെ സഹകരണ ആശുപത്രിയിലും രണ്ടുപേരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget