ജമ്മു കശ്മീരില്‍ ഭീകരാക്രമണം; സിആര്‍പിഎഫ് ജവാനടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; സിആര്‍പിഎഫ് ജവാനടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു.
ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ പട്രോളിങ് സംഘത്തിനു നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാനും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. ശ്രീനഗറില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ബാരാമുള്ള ജില്ലയിലെ സോപുര്‍ നഗരത്തിലാണ് ആക്രമണം നടന്നത്. സിആര്‍പിഎഫ് പട്രോളിങ് സംഘത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സിആര്‍പിഎഫ് സൈനികര്‍ തിരിച്ചടിച്ചെങ്കിലും ഭീകരര്‍ രക്ഷപ്പെട്ടു.
ആക്രമണത്തില്‍ നാലു സിആര്‍പിഎഫ് സൈനികര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒരാളാണ് പിന്നീട് മരിച്ചത്. കുട്ടികളോടൊപ്പം കാറിലുണ്ടായിരുന്ന സാധാരണക്കാരനും ആക്രമണത്തിനിടെ വെടിയേറ്റു. ഇയാള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ആക്രമണത്തിനിടെ 3 വയസ്സുകാരനെ രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. പ്രദേശം വളഞ്ഞ് തിരച്ചില്‍ ആരംഭിച്ചതായി ജമ്മു കശ്മീര്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിങ് പറഞ്ഞു.
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget