കുടുക്കിയത് ഫോൺ കോൾ, അതിർത്തി കടന്ന യാത്രയിൽ സഹായത്തിന് ഉന്നത ബന്ധങ്ങൾ

കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻഐഎ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നേരത്തോട് നേരം പിന്നിടുമ്പോഴാണ് പ്രധാന പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായത്. സന്ദീപിനും ഭർത്താവിനും മകൾക്കുമൊപ്പം ബംഗളൂരുവിലേക്ക് കടന്ന സ്വപ്നയുടെ മകളുടേത് ഉൾപ്പെടെയുള്ള ഫോൺ കോളുകൾ പിന്തുടർന്നാണ് എൻഐഎ ഇവരെ പിടികൂടിയത്.

ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് എൻഐഎ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അതേസമയം സംഭവത്തിൽ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഡൊംലൂരിലെ എൻഐഎ ഓഫിസിൽ ഇന്നലെ രാത്രി ഇവരെ വിശദമായി ചോദ്യം ചെയ്തു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

റോഡ് മാർഗമാണ് ഇരുവരെയും കേരളത്തിലേക്കു കൊണ്ടുവരുന്നത്. ഇവരെ കൊച്ചിയിലാണ് എത്തിക്കുകയെന്നാണു സൂചന. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയ ശേഷമാണ് ഇവരെ കേരളത്തിലേക്കു കൊണ്ടുവരുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. വിഡിയോ കോൺഫറൻസിങ് വഴിയാകും കൊച്ചിയിലെ എന്‍ഐഎ കോടതിയിൽ ഹാജരാക്കുകയെന്നും സൂചനയുണ്ട്.

പിടിയിലാകുമ്പോൾ സ്വപ്നക്കൊപ്പം കുടുംബാംഗങ്ങൾ ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകൾ എൻഐഎ തള്ളിക്കളയുന്നുണ്ട്. കോറമംഗല 7 ബ്ലോക്കിലെ അപ്പാർട്ട്മെന്‍റ് ഹോട്ടലിൽ താമസിക്കുകയായിരുന്നു സ്വപ്നയെന്നാണു പറയുന്നത്. രണ്ടു ദിവസം മുൻപാണ് കൊച്ചിയിൽ നിന്നു ബംഗളൂരുവിൽ എത്തിയത്. സന്ദീപിനെ കസ്റ്റഡിയിലെടുത്തത് മൈസൂരുവിൽ നിന്നാണെന്നും എൻഐഎ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള കർശന പരിശോധനകൾ അതിർത്തികളിൽ നടക്കുമ്പോൾ സ്വപ്ന എങ്ങനെ കേരളം വിട്ട് ബംഗളൂരുവിലെത്തി എന്നതു സംബന്ധിച്ചും വിശദമായ അന്വേഷണമുണ്ടാകും. ഉയർന്ന തലത്തിലുള്ള ആരുടെയെങ്കിലുമൊക്കെ സഹായം സ്വപ്നയ്ക്കു കിട്ടിയിരിക്കാനുള്ള സാധ്യത അന്വേഷണ ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല.

തിരുവനന്തപുരത്തു നിന്ന് സ്വപ്ന കൊച്ചിയിലെത്തിയതും അവിടെ നിന്ന് ബംഗളൂരുവിലേക്കു പോന്നതും അതീവ രഹസ്യമായാണ്. ജില്ലാ അതിർത്തികളിൽ പിടിക്കപ്പെട്ടില്ല, എന്നതിനപ്പുറം കർശന പരിശോധനയുള്ള സംസ്ഥാന അതിർത്തിയും അവർ കടന്നുപോയി. ഇതേക്കുറിച്ചുള്ള വിവാദത്തിന് ശനിയാഴ്ച രാത്രി തന്നെ രാഷ്ട്രീയ നേതാക്കൾ തുടക്കമിട്ടിട്ടുമുണ്ട്

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget