ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാഖ് സന്ദർശനം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ടെലിഫോണിൽ ചർച്ച നടത്തിയതിനു പിന്നാലെ. 2036 വ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാഖ് സന്ദർശനം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ടെലിഫോണിൽ ചർച്ച നടത്തിയതിനു പിന്നാലെ. 2036 വരെ പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ പുടിനെ അനുവദിക്കുന്ന നിയമഭേദഗതി അംഗീകരിക്കപ്പെട്ട സാഹചര്യത്തിൽ അഭിനന്ദനമറിയിക്കാനായിരുന്നു മോദി വിളിച്ചത്. നിയമഭേദഗതിയിലെ വോട്ടെടുപ്പിനുശേഷം പുടിനുമായി സംസാരിക്കുന്ന ആദ്യ രാഷ്ട്രത്തലവനും മോദിയാണ്.
ഇതിനുശേഷമായിരുന്നു ലഡാഖിലേക്ക് മോദിയുടെ അപ്രതീക്ഷിത സന്ദർശനം. യുഎസ് പ്രതിരോധ സെക്രട്ടറിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു. ഇതിനു പുറമേ ഓസ്ട്രേലിയൻ ഭരണനേതൃത്വവുമായും കേന്ദ്ര സർക്കാർ ആശയവിനിമയം നടത്തിയിരുന്നു.
എസ് 400 മിസൈൽ കവചമുൾപ്പെടെ പ്രതിരോധ സാമഗ്രികളുടെ കൈമാറ്റം വേഗത്തിലാക്കുന്നതു സംബന്ധിച്ചും ഇന്ത്യയും ചൈനയും ചർച്ച നടത്തിയെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങൾ. അടുത്തിടെ റഷ്യ സന്ദർശിച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഈ ആവശ്യം മുന്നോട്ടുവച്ചിരുന്നു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മിസൈൽ കവചത്തിന്റെ കൈമാറ്റം ഡിസംബറിലേക്കു മാറ്റുന്നത് റഷ്യ പരിഗണിച്ചിരുന്നു.
രണ്ടാം ലോകയുദ്ധത്തിൽ ജർമനിയെ പരാജയപ്പെടുത്തിയതിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങൾക്ക് റഷ്യയെ അഭിനന്ദിച്ച പ്രധാനമന്ത്രി കൊവിഡാനന്തര ലോകത്ത് ഇന്ത്യയും റഷ്യയും ഒരുമിച്ചു പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. അഭിനന്ദനത്തിനു പുടിൻ നന്ദി അറിയിച്ചു
COMMENTS