സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു..അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു


സംസ്ഥാനത്തെ പല ജില്ലകളിലും മഴ കനക്കുന്നു. മഴ ശക്തമായതോടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. കൂടാതെ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസറഗോഡ്, കണ്ണൂർ എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ രണ്ട് ദിവസത്തേക്ക് കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. 31-07-2020 വരെ അറബിക്കടലിൽ കേരള,കർണാടക, ലക്ഷദ്വീപ്, മാലിദ്വീപ് എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗത്തിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. 01-08-2020 വരെ തെക്ക്-പടിഞ്ഞാറൻ അറബിക്കടലിലും 31-07-2020 മുതൽ 01-08-2020 വരെ മധ്യ-പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
31-07-2020 വരെ തെക്കൻ ബംഗാൾ ഉൾക്കടൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, കോമറിൻ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്. ഈ കാലയളവിൽ മുകളിൽ പറഞ്ഞിട്ടുള്ള പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകരുതെന്ന് അധികൃതർ.
മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് കനത്ത മഴ തുടരുന്നത്. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും ശക്തിയായി തുടരുന്നതോടെ കൊച്ചിയിൽ പള്ളുരുത്തി ഇടക്കൊച്ചി എന്നിവിടങ്ങളിൽ വെള്ളം കയറി. പനമ്പള്ളി നഗർ സൗത്ത് കടവന്ത്ര എംജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
തലസ്ഥാനത്ത് പലയിടത്തും ഇന്നലെ രാത്രിയോടെ കനത്ത മഴ ആരംഭിച്ചിരുന്നു. കോട്ടയത്തും എറണാകുളത്തും ആലപ്പുഴയിലും പുലർച്ചെ മുതൽ ആരംഭിച്ച മഴ തുടരുകയാണ്. തലസ്ഥാനത്തെ മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടർ ഉടൻ തന്നെ 30 സെ.മീ കൂടി ഉയർത്തുമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പത്തനംതിട്ടയിൽ മഴ കനത്താൽ മണിയാർ അണക്കെട്ടിലെ ഷട്ടറുകൾ 5 മുതൽ 10 സെന്റ് മീറ്റർ വരെ ഉയർത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പമ്പയാറിന്റെയും കക്കിട്ടാറിന്റെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അതിനിടെ കടലിൽ പോയ മീൻപിടിത്തക്കാരെ കാണാനില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മത്സ്യബന്ധനത്തിനു ചെറുവള്ളത്തിൽ താനൂർ തുറമുഖത്ത് പോയവരാണ് കാണാതായതെന്നാണ് റിപ്പോർട്ട്.

വരുന്ന 48 മണിക്കൂർ കൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.


Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget