ഇന്ത്യയിൽ ആദ്യമായി അമ്മയിൽ നിന്ന് ഗർഭസ്ഥശിശുവിന് കോവിഡ് ; ഇരുവരും സുരക്ഷിതർ

പുണെ∙ രാജ്യത്ത് ആദ്യമായി അമ്മയിൽനിന്ന് ഗർഭസ്ഥ ശിശുവിലേക്ക് കോവിഡ്–19 പടർന്നു. മഹാരാഷ്ട്രയിലെ പുണെയിലാണ് ‘വെർട്ടിക്കൽ ട്രാൻസ്മിഷൻ’ എന്നു വിളിക്കപ്പെടുന്ന രോഗ വ്യാപനം നടന്നത്. അമ്മയിൽനിന്ന് പ്ലാസെന്റയിലൂടെ കുഞ്ഞിലേക്ക് കൊറോണ വൈറസ് എത്തിപ്പെടുകയായിരുന്നു.

‘സാധാരണഗതിയിൽ അമ്മയ്ക്ക് രോഗമുണ്ടെങ്കിൽ കുഞ്ഞ് ജനിച്ച ശേഷം മുലയൂട്ടുന്നതിലൂടെയും കു‍ഞ്ഞുമായി അടുത്തിടപഴകുന്നതിലൂടെയും മറ്റുമാണ് രോഗം പകരുക. അതായത്, ജനിക്കുമ്പോൾ കുഞ്ഞിന് കോവിഡ് ഉണ്ടായിരിക്കില്ല. പിന്നീട് മൂന്ന് നാലു ദിവസങ്ങൾക്കുശേഷമാണ് രോഗം വരിക’ – പുണെയിലെ സസ്സൂൺ ജനറൽ ആശുപത്രിയിലെ പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ. ആരതി കിനികർ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.

പ്രസവത്തിന് ഒരാഴ്ച മുൻപ് യുവതിക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പരിശോധിച്ചപ്പോൾ നെഗറ്റീവ് എന്നാണ് കണ്ടത്. പിന്നീട് കുഞ്ഞ് ജനിച്ചതിനുശേഷം നടത്തിയ പരിശോധനയിൽ കുഞ്ഞിന്റേത് പോസിറ്റീവ് എന്നു വരികയായിരുന്നു. ഇതേത്തുടർന്ന് കുഞ്ഞിനെ പ്രത്യേക വാർഡിലാണ് പരിചരിച്ചത്. ജനിച്ച് രണ്ട് മൂന്ന് ദിവസങ്ങൾക്കുശേഷം കുഞ്ഞിന് കടുത്ത പനിയും സൈറ്റോകൈൻ സ്റ്റോമിന്റെ ലക്ഷണങ്ങളും വന്നു. രണ്ടാഴ്ച ഐസിയുവിൽ കിടത്തേണ്ടി വന്നു.

മൂന്നാഴ്ചയ്ക്കുശേഷം ഇരുവരുടെയും രക്തപരിശോധന നടത്തിയപ്പോൾ ആന്റിബോഡി കണ്ടെത്തിയിരുന്നു. അമ്മയ്ക്ക് വർധിച്ച അളവിലും കുഞ്ഞിന് കുറഞ്ഞ അളവിലുമാണ് ആന്റിബോ‍ഡികൾ കണ്ടെത്തിയത്. ഇപ്പോൾ എല്ലാ ഭേദമായി. അമ്മയും കുഞ്ഞും ഡിസ്ചാർജ് ആയെന്നും ‍ഡോ. കിനികർ പറഞ്ഞു.

ഇക്കാര്യം രേഖപ്പെടുത്തി ഉടൻതന്നെ ഒരു രാജ്യാന്തര ജേണലിൽ പ്രസിദ്ധീകരിക്കും. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ട്രാൻസ്മിഷനാണ് ഇതെന്ന് ആശുപത്രി ഡീൻ ഡോ. മുരളീധർ താംബെ അറിയിച്ചു
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget