ടിവി ഓൺ ചെയ്യാനാവശ്യപ്പെട്ട എട്ടുവയസുകാരിയെ അയൽക്കാരൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം...
ടിവി ഓൺ ചെയ്യാനാവശ്യപ്പെട്ട എട്ടുവയസുകാരിയെ അയൽക്കാരൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. ടിവി കാണാനായി പെൺകുട്ടി അയൽക്കാരന്റെ വീട്ടിൽ പോകാറുണ്ടായിരുന്നു.
ബുധനാഴ്ച, പ്രതി പിതാവിനോട് തർക്കിച്ചുനിൽക്കവെ ടിവി ഓൺചെയ്യാൻ പെണ്കുട്ടി ആവശ്യപ്പെട്ടു. ഇയാൾ പ്രകോപിതനായി കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന്, മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിലാക്കി. ഒരു മണിക്കൂറിന് ശേഷം, വീടിനടുത്തുള്ള ഒരു പാലത്തിൽ നിന്ന് ചാനലിലേക്ക് വലിച്ചെറിഞ്ഞു. മൃതദേഹം വെള്ളത്തിൽ വീഴുന്നത് കണ്ട ഒരാൾ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് മൃതദേഹം വെള്ളത്തിൽ നിന്ന് കണ്ടെടുത്തു.
പ്രതിയെയും മൃതദേഹം പാലത്തിലേക്ക് കൊണ്ടുപോകാൻ സഹായിച്ച സുഹൃത്തിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ പോക്സോ സെക്ഷൻ പ്രകാരം കേസെടുത്തതായി തൂത്തുക്കുടി സീനിയർ പൊലീസ് ഓഫിസർ എസ്. ജയകുമാർ അറിയിച്ചു. പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായോയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ശേഷമേ അറിയാൻ കഴിയൂവെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
COMMENTS