നിയന്ത്രണം വിട്ട് മണ്ണുമാന്തി യന്ത്രം; വന്നിടിച്ചത് ബൊലോറയിൽ,ബൈക്ക് യാത്രികൻ തലനാരിഴക്ക് രക്ഷപ്പെട്ടു


പാലക്കാട് കരിങ്കല്ലത്താണിയില്‍ മണ്ണുമാന്തിയന്ത്രത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം. തൊടുകാപ്പ് ഇറക്കത്തില്‍ വച്ച് മണ്ണുമാന്തിയന്ത്രം മരത്തിൽ‌ ഇടിച്ച് മുന്നോട്ട് നീങ്ങുമ്പോൾ എതിരെ വന്ന ബൊലേറോ മണ്ണ് മാന്തി യന്ത്രത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ‌ഒരു ബൈക്ക് യാത്രികനും സമീപം ഉണ്ടായിരുന്നു. ബൊലേറോ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം തലനാരിഴക്കാണ് ഇയാളുടെ ജീവൻ രക്ഷപെട്ടത്. 

ഇറക്കത്തിൽ വെച്ചാണ് മണ്ണുമാന്തി യന്ത്രത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടത്. കൂടുതൽ അപകടങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാലാണ് ഡ്രൈവർ എതിര്‍വശത്തുള്ള മരത്തിൽ ഇടിച്ചുനിർത്താന്‍ ശ്രമിച്ചത്. അതേ റോഡിന്റെ അരികിലായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ബൈക്ക് യാത്രികൻ. ഇതേ സമയം തന്നെ എതിരെ വന്ന ബൊലേറോ മണ്ണുമാന്തി യന്ത്രത്തിൽ ഇടിച്ചുനിർത്തി. ബൈക്ക് യാത്രികനെയും തള്ളിമാറ്റി. 

വലിയ അപകടം ഉണ്ടാകാമായിരുന്നിട്ടും മൂന്ന് വാഹനങ്ങളിലെയും യാത്രക്കാർ നിസാര പരുക്കുകളോടെ രക്ഷപെട്ടു. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പരുക്കുകളില്ലാത്തതിനാൽ ഡിസ്ചാർജ് ചെയ്തു. രണ്ട് വാഹനങ്ങളുടെയും മുൻവശത്ത് കാര്യമായ തകരാറുകൾ ഉണ്ടായിട്ടുണ്ട്. 
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget