എന്നെ കൊന്നോട്ടെ; അനിയത്തിയെ നായയിൽ നിന്നും രക്ഷിച്ച് ആറു വയസ്സുകാരൻ; വാഴ്ത്തി ലോകം


ഇപ്പോൾ ലോകം മുഴുവനുള്ളയാളുകളുടെ പ്രശംസ ഏറ്റുവാങ്ങുകയാണ് അമേരിക്കയിലെ വ്യോമങ്ങിൽ നിന്നുള്ള ബ്രിഡ്ജർ വോക്കർ എന്ന 6 വയസുകാരൻ. ആക്രമിക്കാൻ വന്ന നായയിൽ നിന്ന് സ്വന്തം ജീവൻ പണയംവച്ച് കുഞ്ഞനുജത്തിയെ രക്ഷിച്ചതാണ് ബ്രിഡ്ജറിനെ താരമാക്കുന്നത്. ആക്രമണത്തിൽ ബ്രിഡ്ജറിന് സാരമായി തന്നെ പരുക്കേറ്റു. എന്നാൽ അനുജത്തിക്ക് ഒരു പോറൽ പോലും ഏറ്റില്ല.

കുഞ്ഞനുജത്തിയുടെ അടുത്തേക്ക് നായ പാഞ്ഞടുക്കുന്നത് കണ്ടു ബ്രിഡ്ജർ അവളെ തള്ളി മാറ്റി മുന്നിലേക്ക് മുന്നിലേക്ക് കയറി നിന്നു. അതോടെ നായ ബ്രിഡ്ജറിന്റെ മുഖത്തും തലയിലും സാരമായി കടിച്ചു മുറിവേൽപ്പിച്ചു. ആക്രമണത്തെ തുടർന്ന് 90 സ്റ്റിച്ചുകൾ ആണ് ബ്രിഡ്ജറിന്റെ മുഖത്ത് മാത്രമുള്ളത്. ഇത്രയും പരുക്കുപറ്റിയിട്ടും പിന്തിരിയാതെ അനുജത്തിയുടെ കൈയും പിടിച്ച് അവളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനായിരുന്നു ബ്രിഡ്ജറിന്റെ ശ്രമം.
ബന്ധുവായ നിക്കോൾ വോക്കറിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. എന്തിനാണ് ഇങ്ങനെ ഒരു സാഹസത്തിനു മുതിർന്നത് എന്ന് ചോദിച്ചപ്പോൾ ‘നായ ആരെയെങ്കിലും കൊല്ലുന്നെങ്കിൽ അത് എന്നെ ആവട്ടെ എന്ന് കരുതി’ എന്നായിരുന്നു ബ്രിഡ്ജറിന്റെ പ്രതികരണമെന്ന് നിക്കോൾ പറയുന്നു. ചികിത്സയ്ക്കുശേഷം ബ്രിഡ്ജർ ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്.
ബ്രിഡ്ജറിനെ വാഴ്ത്തിക്കൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഹോളിവുഡ് താരം ആൻ ഹാത​്വേ 'ഒരു സൂപ്പർ ഹീറോയെ കണ്ടാൽ എനിക്ക് തിരിച്ചറിയാമെന്ന' അടിക്കുറിപ്പോടെയാണ് ബ്രിഡ്ജറിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. മാർവൽ സൂപ്പർ ഹീറോ ഹൾക്കിനെ അവതരിപ്പിക്കുന്ന പ്രശസ്ത ഹോളിവുഡ് നടനായ മാർക്ക് റുഫല്ലോയും ബ്രിഡ്ജറിന്റെ പ്രവർത്തിക്ക് ആശംസകൾ അറിയിച്ചു. 'സ്വന്തം സുഖത്തേക്കാൾ മറ്റുള്ളവരുടെ സുഖത്തിന് പ്രാധാന്യം നൽകുന്നവരാണ് യഥാർത്ഥ ഹീറോകൾ' എന്നാണ് റുഫല്ലോ പ്രതികരിച്ചത്. ബ്രിഡ്ജറിന്റെ ധൈര്യത്തെയും മനസിന്റെ നന്മയേയും ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം കുറിച്ചു.

Post a comment

Weldone my sweet boy. Keep it up. God always with you.

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget