കേരളത്തില്‍ സമൂഹവ്യാപനമുണ്ട്; പ്രാദേശിക ലോക്ക്ഡൗണാണ് ഫലപ്രദമെന്ന് ഐഎംഎ......കൊച്ചി: കേരളത്തിൽ നിലവിലെ സാഹചര്യത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഫലപ്രദമാവില്ലെന്നും പ്രാദേശികമായ ലോക്ക്ഡൗണുകളാണ് ഗുണം ചെയ്യുകയെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹം വർഗീസ്.
നേരത്തെ കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ നടപ്പിലാക്കിയതോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും കോവിഡ് വ്യാപനം നിയന്ത്രിക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സമ്പൂർണ ലോക്ക്ഡൗണിനേക്കാളും പ്രാദേശിക ലോക്ക്ഡൗണുകളാണ് ഫലപ്രദമാവുക. രോഗവ്യാപനമുണ്ടായ ക്ലസ്റ്ററുകൾ ഉൾപ്പെടുന്ന മേഖലകൾ തിരിച്ച് ലോക്ക്ഡൗൺ നടപ്പിലാക്കണം.
സമൂഹവ്യാപനത്തിന്റെ എല്ലാ ലക്ഷണങ്ങളും കേരളത്തിലുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും തുടങ്ങി എല്ലാ പ്രദേശത്തും ഈ ലക്ഷണങ്ങൾ പ്രകടമാണ്. ഉറവിടം മനസ്സിലാവാത്ത രോഗികളുടെ എണ്ണം വർധിക്കുന്നു, ലക്ഷണങ്ങളില്ലാത്ത കോവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടാവുന്നു തുടങ്ങിയ കാരണങ്ങൾ പരിഗണിച്ചാണ് സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞുവെന്ന് ഐഎംഎ ആവർത്തിച്ച് പറയുന്നത്.
നമുക്ക് മുന്നിലെത്തുന്ന ആരും കോവിഡ് വൈറസ് വാഹകരാവാം, പരിശോധനയിലൂടെ അല്ലാതെ ഒരാൾ വൈറസ് വാഹകരല്ലെന്ന് പറയാൻ സാധിക്കില്ലെന്ന സാഹചര്യമാണുള്ളത്. അതിനാൽ സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, ശുചിത്വം പാലിക്കുക എന്നീ വഴികളിലൂടെ മാത്രമേ രോഗത്തെ ചെറുക്കാൻ സാധിക്കുകയുള്ളൂ. മുൻകരുതലുകൾ എടുത്തുകൊണ്ട് മാത്രമേ രോഗപ്രതിരോധം സാധ്യമാവുകയുള്ളൂ എന്നും ഐഎംഎ പ്രസിഡന്റ് വിശദീകരിച്ചു.
കൊച്ചി: കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഫലപ്രദമാവില്ലെന്നും പ്രാദേശികമായ ലോക്ക്ഡൗണുകളാണ് ഗുണം ചെയ്യുകയെന്നും ഐഎംഎ സംസ്ഥാന പ്ര...

Read more at: https://www.mathrubhumi.com/news/kerala/kerala-covid-19-spread-indian-medical-association-community-spread-1.4925199
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget