വാക്സിൻ വൈകും; തിടുക്കം കാണിക്കില്ല


ന്യൂഡൽഹി: ഇന്ത്യയുടെ കൊവിഡ് വാക്സിൻ ഓഗസ്റ്റ് 15ന് തയാറാവാനുള്ള സാധ്യത തള്ളി കേന്ദ്ര സർക്കാരിന്‍റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ. വിജയരാഘവൻ. മനുഷ്യരിൽ നടത്തുന്ന പരീക്ഷണത്തിന്‍റെ ഒന്നാം ഘട്ടത്തിന് ഏതു വാക്സിനായാലും 28 ദിവസം വേണം. അതു കഴിഞ്ഞ് മറ്റു രണ്ടു ഘട്ടങ്ങൾ കൂടിയുണ്ട്. അതെല്ലാം കഴിഞ്ഞുവേണം വാക്സിൻ പുറത്തിറക്കാൻ. തിടുക്കപ്പെട്ട്, സുരക്ഷ അവഗണിച്ച് ഒന്നും ചെയ്യില്ല- വിവേകാനന്ദ അന്താരാഷ്ട്ര ഫൗണ്ടേഷന്‍റെ വെബിനാറിൽ വിജയരാഘവൻ പറഞ്ഞു. 
പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിന്‍റെ പരീക്ഷണങ്ങൾ ഓഗസ്റ്റിൽ തന്നെ പൂർത്തിയാക്കാൻ ഐസിഎംആർ നേരത്തേ നൽകിയ നിർദേശം വിവാദമായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളടക്കം നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാതെ വാക്സിൻ തിടുക്കത്തിൽ പുറത്തിറക്കുന്നതിനെ ശാസ്ത്രജ്ഞരും വിദഗ്ധ ഡോക്റ്റർമാരും പ്രതിപക്ഷ പാർട്ടികളും ചോദ്യം ചെയ്തിരുന്നു.  
ഭാരത് ബയോടെക്കിന്‍റേതിനു പുറമേ സിഡസ് കാഡില്ലയുടെ വാക്സിൻ പരീക്ഷണങ്ങൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. രണ്ടു കമ്പനികളുടെ പരീക്ഷണങ്ങളും കർശനമായ വിലയിരുത്തലുകൾക്കു വിധേയമാക്കുമെന്ന് വിജയരാഘവൻ പറഞ്ഞു. മരുന്നുകളുടെ സുരക്ഷയിൽ യാതൊരുവിധ ഒത്തുതീർപ്പും ഉണ്ടാവില്ലെന്ന് അദ്ദേഹം.
ഒരു വാക്സിൻ ഇന്നു ലഭ്യമായാലും അത് എല്ലാവരിലും എത്താൻ ഒന്നോ രണ്ടോ വർഷങ്ങൾ എടുക്കുമെന്നും അദ്ദേഹം. കാരണം ഏറ്റവും ആവശ്യമുള്ളവർക്കാണ് ആദ്യം നൽകുക. മരുന്നു പരീക്ഷണത്തിന്‍റെ ഒന്നും രണ്ടും ഘട്ടങ്ങൾ ഒന്നിച്ചു നടത്തിയാലും മൂന്നാം ഘട്ടത്തിന് ഏറെ ദിവസം വേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധിയാളുകളും നിരവധി ദിവസവും വേണ്ടിവരുന്നതാണ് മൂന്നാം ഘട്ടം- അദ്ദേഹം പറഞ്ഞു

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget