സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്നു മുതൽ സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തില്ല എന്ന് ബസുടമങ്ങളുടെ സംയുക്ത സമിതിയിൽ തീരുമാനമെടുത്തു..

ത്രിശ്ശൂർ:സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെക്കും. സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് സര്‍വീസ് നിര്‍ത്തിവെക്കാന്‍ ബസുടമകള്‍ തീരുമാനിച്ചത്. ബസുടമകളുടെ സംയുക്ത സമിതിയുടേതാണ് തീരുമാനം. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ബസ് ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചിരുന്നു. നിരക്ക് നിശ്ചയിക്കുന്നതിനുളള കിലോമീറ്റര്‍ പരിധി കുറച്ചായിരുന്നു പരിഷ്‌കരണം.
 
എന്നാല്‍ ഡീസല്‍ വില ക്രമാതീതമായി ഉയരുന്നത് അടക്കമുളള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചത്. നിലവില്‍ സംസ്ഥാനത്ത് നിരവധി മേഖലകള്‍ കണ്ടെയന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. അതുമൂലം ഈ പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ട്.

നിലവില്‍ ആകെ 494 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. ഓരോ ദിവസം ഹോട്ട് സ്പോട്ടുകളുടെ എണ്ണം കൂടിവരികയും ചെയ്യുന്നു. മാത്രമല്ല കൊവിഡ് ഭീതി കാരണം പലരും ബസില്‍ യാത്ര ചെയ്യാന്‍ മടിക്കുന്ന സാഹചര്യവും ഉണ്ട്.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget