കോവിഡ് ഗുരുതരമായി ബാധിക്കാന്‍ സാധ്യത ആര്‍ക്കൊക്കെ?; പുതുക്കിയ പട്ടിക ഇങ്ങനെസെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കോവിഡ് ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടിക പുതുക്കി. അരിവാള്‍ രോഗവും ഗര്‍ഭാവസ്ഥയും താരതമ്യേന രോഗസാധ്യത കൂട്ടുമെന്ന് പുതുക്കിയ പട്ടിക പറയുന്നു. പ്രായക്കൂടുതലിന്റെ പരിധിയിലും സംഘടന ചില മാറ്റങ്ങള്‍ കൊണ്ടുവന്നു. അറുപത്തഞ്ചോ അതിനു മുകളിലോ പ്രായമുള്ളവര്‍ എന്നതിന് പകരം പ്രായം കൂടുന്തോറും രോഗം പിടിപെടാനുള്ള സാധ്യതയും കൂടുന്നു എന്നാക്കി.

കോവിഡ് ഏതു സമയത്തും വരാം. എന്നാല്‍ പ്രത്യേക രോഗാവസ്ഥകളുണ്ടെങ്കില്‍ സാധാരണയിലും കൂടുതല്‍ ആയിരിക്കും രോഗ സാധ്യത. കോവിഡ് ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നു സിഡിസി കണക്കാക്കുന്ന രോഗാവസ്ഥകള്‍ ഇവയാണ്.

ഡിമെന്‍ഷ്യ ഉള്‍പ്പെടെയുള്ള നാഡീസംബന്ധമായ രോഗങ്ങള്‍

കരള്‍ രോഗം

ഗര്‍ഭാവസ്ഥ

പള്‍മണറി ഫൈബ്രോസിസ് ( ശ്വാസകോശ രോഗം )

പുകവലി

തലാസീമിയ

ടൈപ് 1 പ്രമേഹം

ഗുരുതരമായ വൃക്ക രോഗം

സി ഒ പി ഡി (Chronic Obstructive Pulmonary Disease)

പൊണ്ണത്തടി ( ബി എം ഐ മുപ്പതോ അതിനു മുകളിലോ )

ഗുരുതരമായ ഹൃദ്രോഗം ( ഹൃദയത്തിന്റെ തകരാറ്, കൊറോണറി ആര്‍ട്ടറി ഡിസീസ്, കാര്‍ഡിയോ മയോപ്പതി )

സിക്കിള്‍ സെല്‍ ഡിസീസ്

ടൈപ് 2 പ്രമേഹം

അവയവം മാറ്റി വച്ചതിലൂടെ പ്രതിരോധ സംവിധാനം ദുര്‍ബലമായവര്‍

താഴെപ്പറയുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരെയും കോവിഡ് ഗുരുതരമായി ബാധിക്കാം എന്ന് സി ഡി സി പറയുന്നു.

ആസ്മ (സാധാരണ മുതല്‍ ഗുരുതരമായതുവരെ )

സെറിബ്രോ വാസ്‌കുലര്‍ ഡിസീസ്

സിസ്റ്റിക് ഫൈബ്രോസിസ്

ഉയര്‍ന്ന രക്തസമ്മര്‍ദം

മുന്‍പ് പറഞ്ഞ രോഗങ്ങള്‍ ഉള്ളതു കൊണ്ട് കോവിഡ് വരും എന്നര്‍ത്ഥമില്ല. ആരോഗ്യകരമായ ഭക്ഷണ ക്രമം, വ്യായാമം ഇവ ശീലിക്കുക. മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക, പരിശോധനകള്‍ ആവശ്യമെങ്കില്‍ നടത്തുക. ഇതിനെല്ലാം ഉപരിയായി സാമൂഹിക അകലം പാലിക്കുക. മാസ്‌ക് ധരിക്കുക.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget