മുംബൈ: 2013-ല്‍ മത്സര ക്രിക്കറ്റിനോട് വിടപറഞ്ഞ ശേഷം ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തെണ്ടുല്‍ക്കര്‍ ജ്യോതിഷത്തില്‍ ഒരു കൈ നോക്ക...
മുംബൈ: 2013-ല്‍ മത്സര ക്രിക്കറ്റിനോട് വിടപറഞ്ഞ ശേഷം ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തെണ്ടുല്‍ക്കര്‍ ജ്യോതിഷത്തില്‍ ഒരു കൈ നോക്കിയോ? ഈ സംശയം വെറുതെയങ്ങ് തോന്നുന്നതല്ല. മാഞ്ചെസ്റ്ററില്‍ നടന്ന ഇംഗ്ലണ്ട് – വെസ്റ്റിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഫലം സച്ചിന് കൃത്യമായി പ്രവചിച്ചിരുന്നു. മുംബൈ താരം സൂര്യകുമാര്‍ യാദവാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.
ടെസ്റ്റിന്റെ അവസാന ദിനമായിരുന്ന തിങ്കളാഴ്ച രാവിലെ സച്ചിനുമായി സംസാരിച്ചിരുന്നുവെന്നും ഇംഗ്ലണ്ട് വിന്‍ഡീസിനു മുന്നില്‍ ഏതാണ്ട് 300 റണ്‍സ് വിജയലക്ഷ്യം വെക്കുമെന്നും ടെസ്റ്റ് ജയിക്കുമെന്നും സച്ചിന് പറഞ്ഞതായാണ് സൂര്യകുമാര്‍ യാദവിന്റെ ട്വീറ്റ്. മത്സരം അവസാനിച്ച തിങ്കളാഴ്ച രാവിലെയാണ് സൂര്യകുമാര്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. അഞ്ചാം ദിവസത്തെ അവസാന സെഷനിലാണ് ഇംഗ്ലണ്ട് വിജയം കുറിച്ചത്
COMMENTS