നെറ്റ് ഫ്ളിക്സിൻ കേരള പൊറോട്ട ഉണ്ടാക്കി നടി അന്ന ബെൻ


   
കുമ്പളങ്ങി നൈറ്റ്സ്സ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധയാർജ്ജിച്ച നടിയാണ് അന്നാ ബെൻ.പ്രശസ്തനായ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകൾ എന്നതിലുപരി തന്റേതായ സ്പേസ് സിനിമയിൽ ഉണ്ടാക്കിയ നടിയാണ് അന്നാ ബെൻ.തന്റെ പുതിയ ചിത്രമായ കപ്പേളയുടെ പ്രചരണാർഥം ലോകപ്രശസ്ത ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ കേരള പൊറോട്ട ഉണ്ടാക്കി നടി അന്ന ബെൻ. നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്കു വേണ്ടിയാണ് തന്റെ ചിത്രത്തെ പരിചയപ്പെടുത്തുന്നതിനൊപ്പം പൊറോട്ടയുമുണ്ടാക്കി നടി ശ്രദ്ധ നേടിയത്. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ പ്രശസ്ത ഷോ ആയ മെനു പ്ലീസിൽ ആണ് അന്ന ബെൻ അതിഥിയായി എത്തിയത്.

അവതാരകനായ നിഖിലിനൊപ്പം സംസാരിച്ചു തുടങ്ങിയ അന്ന സിനിമയ്ക്കൊപ്പം പാചകത്തിലും കൈ വച്ചു. വെർച്വലായി അവതാരകനെയും പൊറോട്ട ഉണ്ടാക്കാൻ പഠിപ്പിച്ച താരം തന്റെ ആദ്യ ശ്രമത്തിൽ വിജയിക്കുകയും ചെയ്തു. ‍പുതിയ സിനിമകളും പാചകവും കൂട്ടിയിണക്കി അവതരിപ്പിക്കുന്ന പരിപാടിയാണ് മെനു പ്ലീസ്. ഇതാദ്യമായാണ് ഈ പരിപാടിയിൽ ഒരു മലയാള സിനിമയും നായികയും അവതരിപ്പിക്കപ്പെടുന്നത്Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget