ഡിലീറ്റ് ഫോര്‍ എവരി വണ്‍ ഓപ്ഷന് പകരം അമര്‍ത്തിയത് ഡിലീറ്റ് ഫോര്‍ മി ഓപ്ഷന്‍,പാര്‍ട്ടി വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ സ്വന്തം നഗ്നചിത്രം,പുലിവാല് പിടിച്ച് സി.പി.എം നേതാവ്

കണ്ണൂര്‍ : ഉന്നത നേതാവ് അയച്ചുവെന്നു പറയപ്പെടുന്ന വാട്‌സ്ആപ്പ് അശ്ലീല ചിത്രത്തെ തുടര്‍ന്ന് പയ്യന്നൂരിലെ സിപിഎമ്മില്‍ വിവാദം പുകയുന്നു. പയ്യന്നൂരിലെ പാര്‍ട്ടി നേതാവിനാണ് കൈപ്പിഴപ്പറ്റി പാര്‍ട്ടി അണികളുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് സ്വന്തം നഗ്‌നചിത്രം അയച്ചത്.

പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളും വര്‍ഗ-ബഹുജന സംഘടനകളുടെ പ്രവര്‍ത്തകരും അടങ്ങുന്ന ‘നാട്ടുഗ്രാമം മുത്തത്തി’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് നേതാവ് സ്വന്തം നഗ്നചിത്രം പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്തതിന് പിന്നാലെ നേതാവ് ചിത്രം ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചങ്കിലും പണിപാളി. ഡിലീറ്റ് ഫോര്‍ എവരി വണ്‍ എന്ന ഓപ്ഷന് പകരം നേതാവ് ഡിലേറ്റ് ഫോര്‍ മി ഓപ്ഷനാണ് തെരഞ്ഞെടുത്തത്. പിന്നാലെ നേതാവ് ഗ്രൂപ്പില്‍ നിന്നും എക്സിറ്റടിക്കുകയും ചെയ്തു. മറ്റാര്‍ക്കോ അയച്ച ചിത്രം മാറി ഗ്രൂപ്പിലെത്തിയതാണെന്നാണ് അണികള്‍ക്കിടയിലെ സംസാരം.

അതേസമയം ചിത്രം വ്യാപകമായി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിച്ചതോടെ നേതാവിനെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള നീക്കത്തിലാണ് സി.പി.എം ജില്ലാ നേതൃത്വം.
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget