അമരാവതി: ആന്ധ്രാപ്രദേശില്‍ സാനിറ്റൈസര്‍ കുടിച്ച ഒമ്പത് പേര് മരിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ മദ്യവില്...
അമരാവതി: ആന്ധ്രാപ്രദേശില്‍ സാനിറ്റൈസര്‍ കുടിച്ച ഒമ്പത് പേര് മരിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ മദ്യവില്പനശാലകള് അടഞ്ഞു കിടക്കുകയാണ്. ഇതേ തുടര്‍ന്നാണ് യാചകരും നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ സാനിറ്റൈസര്‍ കുടിച്ചത്.
ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം നടന്നത്. മൂന്ന് പേര് കഴിഞ്ഞ ദിവസം അര്‍ധരാത്രിയും ആറ് പേര് ഇന്നും മരിച്ചു. ശ്രീനു ബോയ (25), ഭോഗെം തിരുപ്പതായ (37), ഗുണ്ടക രാമിറെഡ്ഡി (60), കഡിയം രാമനയ്യ (30), കൊനഗിരി രാമനയ്യ (65), രാജറെഡ്ഡി (65) എന്നിവരെ തിരിച്ചറിഞ്ഞു. മയക്കുമരുന്നിന് അടിമകളായിരുന്ന ഇവര്‍ ദിവസവും സാനിറ്റൈസര്‍ കുടിക്കുമായിരുന്നു എന്നാണ് ലഭിച്ച വിവരം.
COMMENTS