തലസ്ഥാനത്ത് കർശന നിയന്ത്രണം: സാഫല്യം കോംപ്ലക്സും പാളയം മാർക്കറ്റും ഏഴ് ദിവസത്തേക്ക് അടച്ചു

തിരുവനന്തപുരം: ഉറവിടമറിയാത്ത കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. പാളയം സാഫല്യം കോപ്ലക്സിൽ ജോലി...


തിരുവനന്തപുരം: ഉറവിടമറിയാത്ത കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. പാളയം സാഫല്യം കോപ്ലക്സിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളിക്ക് വ്യാഴാഴ്ച കൊവിഡ് സ്ഥിതീകരിച്ചതോടെ സാഫല്യം കോപ്ലക്സിന് പുറമെ പാളയം മാർക്കറ്റും,ഏഴ് ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടാൻ  നിർദേശം നൽകിയതായി മേയർ കെ.ശ്രീകുമാർ അറിയിച്ചു. പാളയം മാർക്കറ്റും പരിസരവും ,സാഫല്യം കോപ്ലക്സുമെല്ലാം കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് നേരത്തെ നിയന്ത്രണങ്ങളോടെ തുറക്കാൻ തീരുമാനിച്ചിരുന്ന പാളയം മാർക്കറ്റ് കൂടി ഏഴ് ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടാൻ നഗരസഭ തീരുമാനിച്ചതെന്ന് മേയർ  പറഞ്ഞു.

കൂടാതെ പാളയം പരിസരത്തെ വലിയ തിരക്ക് അനുഭവപ്പെടുന്ന കടകളും,ഹോട്ടലുകളും ഏഴ് ദിവസത്തേക്ക് അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്.പാളയം മാർക്കറ്റിന് മുൻപിലുള്ള  തെരുവോര കച്ചവടങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ ചായ തട്ടുകളും അടഞ്ഞ് കിടക്കും.പാളയം മാർക്കറ്റിൽ നിന്ന് തുടങ്ങി,സാഫല്യം കോപ്ലക്‌സ്,സെക്രട്ടറിയേറ്റ് പരിസരം,ആയുർവേദ കോളെജ്  പരിസരം എന്നിവിടങ്ങളിലും വഞ്ചിയൂർ വരെയും മേയർ കെ.ശ്രീകുമാറിന്‍റെ  നേതൃത്വത്തിൽ നഗരസഭയുടെ എമർജൻസി റെസ്പോൺസ് ടീമിന്‍റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. കൂടാതെ പാളയം വാർഡിൽ  കർശന നിയന്ത്രണങ്ങൾ നിലവിലുണ്ട്.ആൾക്കൂട്ടം കുറക്കുന്നതിനായി നേരത്തെ ചാല,പാളയം മാർക്കറ്റുകളിലും നഗരത്തിലെ മാളുകളിലെ സൂപ്പർ മാർക്കറ്റുകളിലും മാത്രമായി നഗരസഭ ഏർപ്പടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് സമാനമായുള്ള നിയന്ത്രണങ്ങൾ നഗരത്തിലെ തിരക്കുള്ള മുഴുവൻ സൂപ്പർ മർക്കറ്റുകളിലേക്കും,മറ്റ് മാർക്കറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്നും മേയർ പറഞ്ഞു

COMMENTS

Name

Army,1,bank,3,CHARITY,9,Chellanam,1,CINEMA,24,Climate,1,Covid19,18,CRIME,6,dam,1,Dialogue,1,EDUCATION,2,Election,2,Election 2020,2,Ernakulam,1,FakeReal,1,FastTrack,4,Flood,2,FOOD,6,Gold-smuggling,1,GULF,14,Health,30,India,8,Karipur,2,kerala,381,Kerala-Flood,2,kerala-Politics,3,Latest-News,9,lottery,1,Love,1,NATIONAL,119,Onam2020,1,Parliament,1,Pathanamthitta,1,Pinarayi Vijayan,1,Politics,23,Public,2,Public Transport,1,Rain,1,Ramesh Chennithala,2,Religion,1,SPORTS,11,TATA,1,TECHNOLOGY,10,Tourism,2,Travel,1,Whatsapp,1,WORLD,52,
ltr
item
നേര്‍രേഖ24X7: തലസ്ഥാനത്ത് കർശന നിയന്ത്രണം: സാഫല്യം കോംപ്ലക്സും പാളയം മാർക്കറ്റും ഏഴ് ദിവസത്തേക്ക് അടച്ചു
തലസ്ഥാനത്ത് കർശന നിയന്ത്രണം: സാഫല്യം കോംപ്ലക്സും പാളയം മാർക്കറ്റും ഏഴ് ദിവസത്തേക്ക് അടച്ചു
https://mc.webpcache.epapr.in/mcms.php?size=large&in=https://mcmscache.epapr.in/post_images/website_272/post_17086396/thumb.jpg
നേര്‍രേഖ24X7
https://www.nerrekha.com/2020/07/blog-post_257.html
https://www.nerrekha.com/
https://www.nerrekha.com/
https://www.nerrekha.com/2020/07/blog-post_257.html
true
5026190986173234925
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content