കഠ്മണ്ഡു: ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടത്തിന് അംഗീകാരം ലഭിച്ച ശേഷം വീണ്ടും പ്രകോപനം തുടർന്നു നേപ്പാൾ.ദൂരദർശൻ ഒഴികെയുള്ള ഇന്ത്യൻ വാർത...
കഠ്മണ്ഡു: ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടത്തിന് അംഗീകാരം ലഭിച്ച ശേഷം വീണ്ടും പ്രകോപനം തുടർന്നു നേപ്പാൾ.ദൂരദർശൻ ഒഴികെയുള്ള ഇന്ത്യൻ വാർത്ത ചന്ദേൽകുകൾക്കു നേപ്പാളിൽ വിലക്കേർപ്പെടുത്തി.നേപ്പാൾ വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് നേപ്പാളിലെ ടെലിവിഷൻ ഓപ്പറേറ്റർമാർ ഇന്ത്യൻ ചാനലുകളുടെ സംപ്രേക്ഷണം നിർത്തിയത്.
പുതിയ ഭൂപടത്തിന് നേപ്പാൾ അംഗീകാരം നൽകിയതിന് പിന്നാലെ പ്രധാന മന്ത്രി കെ പി ശർമ്മ ഒലിക്കെതിരെയായി ഇന്ത്യൻ മാധ്യമങ്ങൾ വാർത്തകൾ നൽകുന്നതായി നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി വക്താവ് നാരായൺ കാജി ആരോപിച്ചിരിന്നു.
നേപ്പാളിനെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചിരിപികുന്നത് തടയാൻ പുതിയ വഴികൾ തേടുകയാണെന്നു നേപ്പാൾ പ്രധാന മന്ത്രിയുടെ വിദേശ കാര്യാ ഉപദേഷ്ട്ടാവ് രജൻ ഭട്ടറായി ട്വീറ്റ് ചെയ്തിരുന്നു.നേപ്പാളിന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും സർക്കാരിനെയും ബഹുമാനിക്കാനും അദ്ദേഹം അപേക്ഷിച്ചു
COMMENTS