ഭോപ്പാല്‍: ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ റെവയില്‍ നിര്‍മ്മിച്ച പ്ലാന്റാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്തിന് സമര്‍പ്പിച്ചത്.
പുതിയ സോളാര്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതിലൂടെ പ്രതിവര്‍ഷം 15 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടുന്നത് തടയാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. 750 മെഗാവാട്ടിന്റെ അള്‍ട്രാ മെഗാ സോളാര്‍ പവര്‍ പ്രൊജക്ടാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരിക്കുന്നത്. സൗരോര്‍ജം എന്നാല്‍ ഇന്നത്തേക്ക് മാത്രമല്ല, മറിച്ച് വരും തലമുറക്കും ഉപയോഗപ്രദമാകുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് റെവ ചരിത്രം കുറിച്ചിരിക്കുകയാണ്. നര്‍മ്മദ നദിയുടേയും വെള്ളക്കടുവകളുടേയും പേരില്‍ അറിയപ്പെട്ടിരുന്ന റെവയുടെ പേരിനൊപ്പം ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റിന്റെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. റെവയിലേയും മധ്യപ്രദേശിലേയും ജനങ്ങള്‍ക്ക് അദ്ദേഹം ആശംസകളറിയിക്കുകയും ചെയ്തു.
COMMENTS