കൊവിഡ് വിപണിയിൽ മഞ്ഞളാണ് താരം


കോട്ടയം: പൊതു വിപണിയിൽ പൊടുന്നനെ മഞ്ഞളിന് പ്രിയമേറുന്നു. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ മഞ്ഞളിന് സാധിക്കുമെന്ന 'തിരിച്ചറിവിനെ' തുടർന്നാണ് വേഗത്തിൽ മഞ്ഞൾ താരമായതും ആവശ്യക്കാരേറിയതും. പച്ചമഞ്ഞളിൻ്റെ വില കിലോയ്ക്ക് 20 രൂപയിൽ നിന്നും 80 ആയി ഉയർന്നു. നൂറു രൂപയിൽ താഴെ വിലയുണ്ടായിരുന്ന ഉണക്ക മഞ്ഞളിന് 180 രൂപയായി. എന്നാൽ വിത്തിൻ്റെ ലഭ്യതക്കുറവ് മഞ്ഞൾ കർഷകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ എന്ന രാസവസ്തുവിന് ഏറെ ഔഷധമൂല്യമുണ്ട്. അതുകൊണ്ടുതന്നെ കൊവിഡ് പ്രതിരോധഭാഗമായി നിർമ്മിക്കപ്പെടുന്ന പ്രതിരോധ മരുന്നുകളുടെ നിർമ്മാണത്തിനായി തന്നെ വിപണിയിൽ മഞ്ഞളിന് ആവശ്യക്കാരേറെയാണ്. സമൂഹ മാധ്യമങ്ങൾ വഴി പ്രതിരോധ നാട്ടു വൈദ്യം പകർന്ന് നൽകുന്നവരുടെ പങ്കും ചെറുതല്ല.  മാത്രമല്ല കടയിൽ നിന്നും വാങ്ങാൻ കിട്ടുന്ന മഞ്ഞൾപ്പൊടിയിൽ കുർകുമിന്റെ അളവ് കുറവാണെന്നും 'മഞ്ഞപ്പൊടി' യാണ് ലഭിക്കുന്നതെന്നും ജനങ്ങൾക്ക് മനസ്സിലായി തുടങ്ങുകയും ചെയ്തിട്ടുണ്ട്. വിദേശ വിപണിയിലും മഞ്ഞളിന് വൻ ഡിമാൻ്റാണിപ്പോൾ. 

ചെലവ് കുറഞ്ഞതും അധികം പരിചരണമോ സൂര്യപ്രകാശമോ ആവശ്യമില്ലാത്ത ഒരു വിളയാണിത്. അതു കൊണ്ടു തന്നെ ഇടവിളയായി മഞ്ഞൾ കൃഷി ചെയ്യാൻ സാധിക്കും എന്നതാണ് ഏറെ ഗുണകരം. എന്നാൽ വില കൂടി നിൽക്കുന്ന ഈ സമയത്ത് മഞ്ഞൾ വിത്ത് കിട്ടാനില്ലാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്ന് കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി എബി ഐപ്പ് പറയുന്നു. വിത്തിന്റെ ലഭ്യത കൃഷിഭവൻ വഴി ഉറപ്പാക്കണം എന്നതാണ് കർഷകരുടെ ആവശ്യം. കൊവിഡ് വ്യാപനം കൂടിയതിലൂടെ പൊടുന്നനെയുണ്ടായ  മഞ്ഞളിൻ്റെ താരമൂല്യം അറിയാതെപോയ കർഷകരുമുണ്ട്. മഞ്ഞൾ പറിച്ചു മാറ്റി തൽസ്ഥാനത്തു മറ്റു കൃഷി ചെയ്തവരാണിവർ

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget