ന്യൂഡൽഹി: കൊവിഡ് വൈറസിന്റെ വ്യാപനത്തെക്കുറിച്ച് വ്യക്തമായൊരു ചിത്രം ലഭിക്കാൻ രാജ്യവ്യാപകമായി സീറോ സർവെ നടത്താൻ ഐസിഎംആർ. മേയിൽ നടത്തിയ പഠനത്...
ന്യൂഡൽഹി: കൊവിഡ് വൈറസിന്റെ വ്യാപനത്തെക്കുറിച്ച് വ്യക്തമായൊരു ചിത്രം ലഭിക്കാൻ രാജ്യവ്യാപകമായി സീറോ സർവെ നടത്താൻ ഐസിഎംആർ. മേയിൽ നടത്തിയ പഠനത്തിന് തുടർച്ചയായാണ് ഇത്. മേയിലെ സർവെ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അതിന്റെ നടപടികൾ ഇപ്പോഴും പുരോഗമിക്കുകയാണെന്നാണ് ഐസിഎംആർ പറയുന്നത്.
ആയിരക്കണക്കിനു ജനങ്ങളിൽ നിന്ന് രക്തസാംപിൾ ശേഖരിച്ച് ആന്റി ബോഡി ടെസ്റ്റ് നടത്തുകയാണു ചെയ്യുന്നത്. സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നു വ്യക്തമാകാനും ആന്റി ബോഡി ടെസ്റ്റ് സഹായിക്കും. കഴിഞ്ഞ സീറോ സർവേയിൽ 83 ജില്ലകളിലെ സാംപിളുകളാണു പരിശോധിച്ചത്. ഇതിൽ 65 ജില്ലകളിൽ നിന്നുള്ള കണക്കുകൾ വച്ച് 0.73 ശതമാനം ജനങ്ങൾക്ക് കൊവിഡ് വന്നുപോയിട്ടുണ്ടാകാമെന്നു കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പഠന നടപടികൾ പൂർത്തിയായ ശേഷം പുറത്തുവിടുമെന്ന് ഐസിഎംആർ വൃത്തങ്ങൾ പറഞ്ഞു
COMMENTS