പ്രളയത്തിൽ കരുതലാകാൻ പ്ളാസ്റ്റിക്ക് ഡ്രം ബോട്ട് നിർമ്മിച്ച് ഡിഗേഷ് എന്ന മത്സ്യത്തൊഴിലാളി

പ്രളയരക്ഷാപ്രവര്‍ത്തനത്തിന് യന്ത്രവല്‍കൃത പ്ളാസ്റ്റിക് ഡ്രം ബോട്ട്  നിര്‍മിച്ച് മല്‍സ്യത്തൊഴിലാളി യുവാവ്. 2018ലെ മഹാപ്രളയത്തിന്റെ രണ്ടാമാണ്ടിലും അതിതീവ്രമഴയുണ്ടാകുമെന്ന മുന്നറിയിപ്പിനിടയിലാണ് സമൂഹത്തിനായി ഈ കരുതല്‍. പ്രളയം തകര്‍ത്ത കൊച്ചി വടക്കന്‍ പറവൂരില്‍നിന്നാണ് അതിജീവത്തിന്റെ ഈ പ്രചോദനം.


ഇരച്ചുകയറിയ പ്രളയജലത്തില്‍ മുങ്ങിയ നെടുമ്പാശേരിയിലടക്കംപ്പെട്ടവര്‍ ഒരു ബോട്ട് കിട്ടിെയങ്കിലെന്ന് നെടുവീര്‍പ്പിട്ട ഒരു കാലമുണ്ടായിരുന്നു നമുക്ക്. അധികം അകലെയല്ലാത്ത ആ ഒാഗസ്റ്റില്‍നിന്ന് രണ്ടുവര്‍ഷമിപ്പുറം നില്‍ക്കുമ്പോള്‍ ആവര്‍ത്തിച്ചേക്കാവുന്ന ദുരന്തത്തിന് കരുതലൊരുക്കുകയാണ് പുത്തന്‍വേലിക്കരയില്‍നിന്നുള്ള ഡിഗേഷ് എന്ന മല്‍സ്യത്തൊഴിലാഴി. ആറ് വലിയ പ്ളാസ്റ്റിക് ഡ്രം മുറിച്ചെടുത്ത് ജി.െഎ പൈപ്പുകളും ഘടിപ്പിച്ച് പതിനാറടി നീളമുള്ള ബോട്ട് നിര്‍മിച്ചു. പഴയ ബൈക്കിന്റെ എഞ്ചിനും ഘടിപ്പിച്ചതോടെ ഡ്രം ബോട്ട് റെഡി. ഒരു സമയം ആറ് പേര്‍ക്ക് സഞ്ചരിക്കാം. 

പെരിയാറിലും ചാലക്കുടിയാറിലും ജലനിരപ്പൊന്ന് ഉയര്‍ന്നാല്‍ ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടുന്നവരാണ് ഡിഗേഷ് ഉള്‍പ്പടെയുള്ള വടക്കന്‍ പറവൂരുകാര്‍. അനുഭവം വഴികാട്ടിയാകുമ്പോള്‍ അവര്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ എല്ലാവര്‍ക്കും കഴിയുമെന്ന് തിരിച്ചറിഞ്ഞിടത്താണ് ഡിഗേഷ് തന്റെ ബോട്ടിനെ നിങ്ങള്‍ക്കും പരിചയപ്പെടുത്തുന്നത്.


Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget