കൊടുംകുറ്റവാളി വികാസ് ദുബൈ കൊല്ലപ്പെട്ടുകാൺപുർ: കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊടുംക്രിമിനൽ വികാസ് ദുബെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് ഉത്തർപ്രദേശ് പൊലീസ്. ഉജ്ജെയ്നിൽ അറസ്റ്റിലായ വികാസ് ദുബെയെ കാൺപുരിലേക്കു കൊണ്ടുവരുമ്പോൾ പൊലീസ് വാഹനം അപകടത്തിൽ പെട്ടു. ഈ സമയം വികാസ് ദുബെ രക്ഷപെടാൻ ശ്രമിച്ചു. അപ്പോഴുണ്ടായ ഏറ്റുമുട്ടലിൽ പരുക്കേറ്റ ദുബെയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു- കാൺപുർ റേഞ്ച് എഡിജിപി ജെ.എൻ. സിങ് പറഞ്ഞു.
എസ്ടിഎഫ് അംഗത്തിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങിയാണ് ദുബെ രക്ഷപെടാൻ ശ്രമിച്ചത്. എന്നാൽ, പൊലീസ് സംഘം ഇയാളെ വളഞ്ഞു. പരസ്പരമുള്ള വെടിവയ്പ്പിൽ ‍ഇയാൾക്കു പരുക്കേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചു- പൊലീസ് പറയുന്നു. കാൺപുരിലെ ബാര പ്രദേശത്തുവച്ചാണ് സംഭവം ഉണ്ടായതെന്നും പൊലീസ്. ദുബെയ്ക്ക് എന്തു മാത്രം പരുക്കേറ്റു എന്നതു സംബന്ധിച്ച വിശദാംശങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വരുമെന്നും പൊലീസ് പറയുന്നു.
ഇതിനിടെ, വികാസ് ദുബെയുടെ ഭാര്യയെയും മകനെയും ജോലിക്കാരനെയും വ്യാഴാഴ്ച വൈകിട്ട് യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉജ്ജെയ്നിൽ ദുബെ അറസ്റ്റിലായതിനു പിന്നാലെയായിരുന്നു ഇത്. കൊടുംക്രിമിനലിനെ സഹായിച്ചു എന്നതാണു കുറ്റം. 
കാൺപുരിൽ എട്ടു പൊലീസുകാരെ വധിച്ച സംഘത്തിന്‍റെ നേതാവാണ് വികാസ് ദുബെ. ഇയാളെ പിടികൂടാൻ കഴിഞ്ഞ ദിവസങ്ങളിൽ യുപി പൊലീസ് വ്യാപകമായി തെരച്ചിൽ നടത്തുകയായിരുന്നു. ഇയാളുടെ സംഘാംഗങ്ങളിൽ മൂന്നു പേർ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലുകളിൽ മരിച്ചിട്ടുണ്ട്. മറ്റു ചിലർ അറസ്റ്റിലാവുകയും ചെയ്തു.
 വ്യാഴാഴ്ച വികാസ് ദുബെ അറസ്റ്റിലാകുന്നതിനു മുൻപ് ഇയാളുടെ സംഘത്തിലെ രണ്ടു പേരെ രണ്ടു സംഭവങ്ങളിലായി ഉത്തർപ്രദേശ് പൊലീസ് വധിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രഭാത് എന്നയാൾ ഓടിരക്ഷപെടാൻ ശ്രമിച്ചപ്പോൾ വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദുബെയുടെ മറ്റൊരു സംഘാംഗം ബുവ ദുബെ എന്നറിയപ്പെടുന്ന പ്രവീൺ ഇറ്റാവയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിലും കൊല്ലപ്പെട്ടു. 
ബുധനാഴ്ച ഫരീദാബാദിൽ അറസ്റ്റിലായ കാർത്തികേയ എന്ന പ്രഭാതിനെയും കാൺപുരിൽ കൊണ്ടുവന്ന ശേഷമാണ് മരണത്തിനു കാരണമായ ഏറ്റുമുട്ടലുണ്ടായത്. ഒരു പൊലീസുകാരന്‍റെ പിസ്റ്റൾ പിടിച്ചെടുത്ത് ഓടിരക്ഷപെടാൻ ശ്രമിക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് വ്യാഴാഴ്ച പറഞ്ഞു. കാൺപുരിലെ പാങ്കി പ്രദേശത്ത് പൊലീസ് വാഹനത്തിന്‍റെ ടയർ പഞ്ചറായ സമയത്താണ് ഇയാൾ രക്ഷപെടാൻ ശ്രമിച്ചതെന്നും പൊലീസ് വിശദീകരിച്ചിരുന്നു.

 ഇറ്റാവയിൽ പൊലീസ് സംഘം വളഞ്ഞപ്പോൾ ആക്രമിച്ചതിനെത്തുടർന്നാണ് പ്രവീണിനെ വധിച്ചതെന്നാണു പൊലീസ് പറഞ്ഞത്. ഇയാളിൽനിന്ന് റൈഫിളും പിസ്റ്റളും പിടിച്ചെടുത്തിട്ടുണ്ട്. വികാസ് ദുബെയുടെ സംഘത്തിലെ പ്രധാനിയായ അമർ ദുബെയെ ബുധനാഴ്ച പൊലീസ് വധിച്ചിരുന്നു. ഹാമിർപുർ ജില്ലയിലെ മൗദാ ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget