കോവിഡ് പോസിറ്റീവാകുന്നവർക്ക് ഇനി വീട്ടിൽ ചികിത്സ; ആർക്കൊക്കെ? എങ്ങനെ?

കേരളത്തിലെ ആശുപത്രികളൊക്കെ നിറഞ്ഞു കവിയാൻ ഇനി അധികസമയം വേണ്ടേ വേണ്ട. അതുകൊണ്ടുതന്നെ ആശുപത്രികളിലെ വെന്റിലേറ്റർ സംവിധാനങ്ങളും ഐസിയു കളും ഏറ്റവും അത്യാവശ്യമുള്ളവർക്കു മാത്രം ലഭ്യമാവണം

കോവിഡ് പോസിറ്റീവ് ആകുന്ന എല്ലാവരെയും ആശുപത്രിയിൽതന്നെ ചികിത്സിക്കണം എന്ന സ്ഥിതി വന്നാൽ നമ്മുടെ ചികിത്സാ സംവിധാനങ്ങൾ മുഴുവൻ തകരാറിലാകും. ഉറപ്പാണ്.

ആയിരക്കണക്കിന് ഡോക്ടർമാരും പതിനായിരക്കണക്കിന് ആരോഗ്യ പ്രവർത്തകരും രോഗികളാകും. വെന്റിലേറ്റർ സംവിധാനങ്ങൾ ലഭ്യമാകാതെ മരണങ്ങൾ സംഭവിക്കും.

ചിലർക്ക് വീട്ടിൽ തന്നെ ചികിത്സ നൽകാനാകും. ആരൊക്കെ?

1. കോവിഡ് 19 ലെ ഒരു നല്ല ശതമാനവും ഏതാണ്ട് 40 ശതമാനത്തോളം പേർ ഒരു രോഗലക്ഷണവും കാണിക്കാത്തവരെന്നാണ് കണക്ക്.

അതുകൊണ്ടുതന്നെ രോഗലക്ഷണം ഇല്ലാത്തവർ വീടുകളിൽ തന്നെ ചികിത്സിക്കണം, കോവിഡ്19 ടെസ്റ്റ് പോസിറ്റീവായാലും

2. കാറ്റഗറി എ

ചെറിയ തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, വയറിളക്കം തുടങ്ങിയ രോഗലക്ഷണമുള്ളവർ. ഇവരെയും വീട്ടിൽതന്നെ ചികിത്സിക്കണം.

ഇവർ മൊത്തം രോഗികളുടെ ഏതാണ്ട് 60 ശതമാനത്തിലേറെ വരും.

കാറ്റഗറി ബി യും കാറ്റഗറി സി യും തൽക്കാലം നമുക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാം.

അപ്പോ "ഹാപ്പി ഹൈപോക്സിയ "?

വീടുകളിൽ ചികിത്സിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതിരിക്കുമ്പോഴും ശരീരത്തിലെ ഓക്സിജൻ അളവ് കുറയുക. ഇതാണ് "ഹാപ്പി ഹൈപോക്സിയ ".

ഇത് പരിശോധിക്കുവാൻ ഒരു ചെറിയ ഉപകരണം , പൾസ്‌ ഓക്സിമീറ്റർ ഉപയോഗിക്കാം. ഓക്സിജൻ സാച്ചുറേഷൻ 90 ൽ താഴെ തുടർച്ചയായി കാണിച്ചാൽ ഉടൻ ആശുപത്രിയിലെത്തണം. ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ ദിവസം രണ്ടു നേരമെങ്കിലും ഏറ്റവും കുറഞ്ഞത് ഇത് പരിശോധിക്കാം

കോവിഡ് 19 പോസിറ്റീവായ ആൾക്കാരിൽ അപകട ലക്ഷണങ്ങൾ കൂടി പറഞ്ഞു പോകാം

1. ശ്വാസംമുട്ടൽ

2. നെഞ്ചുവേദന

3. കഫത്തിൽ രക്തത്തിന്റെ അംശം

4. മയക്കം

5. രക്തസമ്മർദ്ദം ക്രമാതീതമായി താഴെ നിൽക്കുന്ന അവസ്ഥ

6. ശരീരം നീലിക്കുക

പോസിറ്റീവായ കൊച്ചുകുട്ടികളിൽ

ജലദോഷപ്പനിയോടൊപ്പം

1. മയക്കം

2. ഫിറ്റ്സ്

3. പനി തുടർച്ചയായി മാറാതെ നിൽക്കുക

4. ശ്വാസംമുട്ടൽ

മേൽപ്പറഞ്ഞ അപകടസൂചനകൾ കാറ്റഗറി സി യിലേക്ക് രോഗിയെത്തിയെന്ന് കാണിക്കുന്നതാണ്.

ചികിത്സിക്കുന്ന ഡോക്ടർ നൽകുന്ന, ആരോഗ്യപ്രവർത്തകർ പറയുന്ന നിർദ്ദേശാനുസരണം വീടുകളിലോ കാറ്റഗറി അനുസരിച്ച് ആശുപത്രിയിലോ ചികിത്സിക്കാവുന്നതാണ്.

അപ്പോൾ വീട്ടിൽ ചികിത്സ ആരംഭിക്കുകയല്ലേ?
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget