സര്‍വ്വീസ് ചെയ്യാന്‍ നല്‍കിയ മൊബൈല്‍ ഫോണിലെ ചിത്രങ്ങള്‍ ഉപയോഗിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി ചൂഷണത്തിന് ശ്രമം; മൊബൈല്‍ കട ജീവനക്കാരന്‍ പിടിയില്

പത്തനാപുരം: തകരാര്‍ പരിഹരിക്കാന്‍ നല്‍കിയ മൊബൈല്‍ ഫോണിലെ ചിത്രങ്ങള്‍ ഉപയോഗിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി ചൂഷണത്തിന് ശ്രമിച്ച മൊബൈല്‍ കടയിലെ ജീവനക്കാരനായ യുവാവ് പിടിയില്‍. പത്തനാപുരത്തെ മൊബൈല്‍ കടയിലെ ജോലിക്കാരനായ ആലപ്പുഴ അരൂര്‍കുറ്റി താങ്കേരില്‍ വീട്ടില്‍ ഹിലാലാണ് (37) അറസ്റ്റിലായത്.

ഫോണിലെ വ്യക്തിപരമായ ഫോട്ടോകള്‍ കൈവശമുണ്ടെന്നും മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നും പറഞ്ഞായിരുന്നു ഭീഷണി. സ്ത്രീകളെ വിളിക്കുകയും പറയുന്ന സ്ഥലത്ത് എത്തിയില്ലെങ്കില്‍ ഫോട്ടോ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണിയെന്ന് പോലീസിന് പരാതി ലഭിച്ചു. തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഹിലാലിന്റെ കലഞ്ഞൂരിലെ താമസസ്ഥലത്ത് പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി ഫോണുകള്‍ കണ്ടെത്തി. സി.ഐ ജെ. രാജീവ്, എസ്.ഐമാരായ സുബിന്‍, ജയിംസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget