ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒന്‍പതു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 28,498 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 553 പേര് മരിക്കുകയും ചെയ്...
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒന്‍പതു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 28,498 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 553 പേര് മരിക്കുകയും ചെയ്തു. ബിഹാറില്‍ ഈ മാസം 16 മുതല്‍ 31വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അതേസമയം, കേരളത്തില്‍ പരിശോധന കുറവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് പ്രതിദിനപരിശോധനയില് കേരളം ദേശീയനിരക്കിനേക്കാള്‍ താഴെയാണെന്നും കേന്ദ്രം.
രാജ്യത്ത് ഇതുവരെ 9,06,752 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 86 ശതമാനം രോഗികളും 10 സംസ്ഥാനങ്ങളില്‍. 50 ശതമാനവും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും. ആകെ മരണസംഖ്യ 23,727. 3,11,565 പേര് ചികില്‍സയിലുണ്ട്. 5,71,459 പേര്‍ക്ക് രോഗം ഭേദമായി. 63.02 ശതമാനമാണ് രോഗമുക്തി നിരക്ക്. കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. പ്രതിദിനം 10 ലക്ഷം പേരില്‍ 140 പരിശോധന എന്നതാണ് WHO നിര്‍ദേശം. 22 സംസ്ഥാനങ്ങളില്‍ 140ല്‍ കൂടുതല്‍ പരിശോധന നടക്കുന്നുണ്ട്. ദേശീയ നിരക്ക് പ്രതിദിനം 10 ലക്ഷം പേരില്‍ 201 ടെസ്റ്റ് എന്നതാണ്. കേരളത്തില്‍ 182 ടെസ്റ്റ്. അതിസൂക്ഷമ തുള്ളികള്‍ വായുവിലൂടെ പടര്‍ന്ന് രോഗമുണ്ടാകാം എന്ന വിലയിരുത്തലുള്ളതിനാല്‍ സാമൂഹിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും സുപ്രധാനമാണ്. തദ്ദേശീയമായ രണ്ട് വാക്സിനുകള്‍ക്ക് മനുഷ്യരില്‍ പരീക്ഷണം നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും ICMR അറിയിച്ചു. ലോക്ഡൗണ്‍ കുറച്ച് ദിവസത്തേയ്ക്ക് നടപ്പാക്കുന്നത് കോവിഡ് വ്യാപനം തടയില്ലെന്ന് ബെഗംളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് സയന്‍സസ് ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളിലെ 500 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ സംഘം മുന്നറിയിപ്പ് നല്കി. ജമ്മുകശ്മീര്‍ ബിജെപി അധ്യക്ഷന്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ഒപ്പം പൊതുചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ക്വാറന്റീനില്‍ പോയി.
COMMENTS