ഇന്ത്യയിൽ 75,000 കോടിയുടെ നിക്ഷേപവുമായി ഗൂഗിൾ ന്യൂഡല്‍ഹി; ഇന്ത്യയില്‍ ഡിജിറ്റല്‍വല്‍ക്കരണത്തിന് വന്‍ നിക്ഷേപവുമായി ഗൂഗിള്‍. അഞ്ചു മുതല്‍ ഏഴ...
ഇന്ത്യയിൽ 75,000 കോടിയുടെ നിക്ഷേപവുമായി ഗൂഗിൾ
ന്യൂഡല്‍ഹി; ഇന്ത്യയില്‍ ഡിജിറ്റല്‍വല്‍ക്കരണത്തിന് വന്‍ നിക്ഷേപവുമായി ഗൂഗിള്‍. അഞ്ചു മുതല്‍ ഏഴ് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപമാണ് ഗൂഗിള്‍ നടത്തുകയെന്ന് സിഇഓ സുന്ദര്‍ പിച്ചെ അറിയിച്ചു. ഇന്ത്യയിലുടനീളം 75,000 കോടി രൂപയുടെ നിക്ഷേപമാണ് ഡിജിറ്റല്‍ വല്ക്കരണത്തിന്റെ് ഭാഗമായി ഗൂഗിള്‍ നടത്തുന്നത്
അടിസ്ഥാനസൗകര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുക, ഓഹരി പങ്കാളിത്തം ഉറപ്പാക്കുക, മൂലധന നിക്ഷേപം നടത്തുക തുടങ്ങി വിവിധ തലത്തില്‍ ആകും തുക ഗൂഗിള്‍ നിക്ഷേപിക്കുക. ഓരോ ഇന്ത്യക്കാരനും കുറഞ്ഞ നിരക്കില്‍ വളരെ എളുപ്പത്തില്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഹിന്ദി, തമിഴ്, പഞ്ചാബി തുടങ്ങി വിവിധ ഭാഷകളില്‍ വിവര ലഭ്യത എളുപ്പത്തില്‍ ഉറപ്പാക്കാന്‍ സാധിക്കുമെന്ന് ഗൂഗിള്‍ സിഇഓ സുന്ദര്‍ പിച്ചെ അറിയിച്ചു.
ബിസിനസ്, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ പ്രധാന മേഖലകളിലെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള സേവനം പ്രയോജനപ്പെടുത്താന്‍ ആണ് തീരുമാനം.
COMMENTS