റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് സ്വര്‍ണ വില; 7 മാസത്തിനിടെ 8,280 രൂപയുടെ വർധന

കൊച്ചി∙ പവന് 37,000 രൂപ കടന്ന് സ്വർണവില കുതിക്കുന്നു. ഇന്ന് 520 രൂപ ഉയർന്നതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,280 രൂപയായി. ഗ്രാമിന് ഇന്നു മാത്രം ഉയർന്നത് 65 രൂപയാണ്. ഇതോടെ ഒരു ഗ്രാം പൊന്നിന്റെ വില 4,660 രൂപയായും ഉയർന്നു.

രാജ്യാന്തര വിപണിയിൽ വൻകിട നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുന്ന പ്രവണത തുടരുകയാണ്. ട്രോയ് ഔൺസിന് (31.1 ഗ്രാം സ്പോട്ട് ഗോൾഡ്) 1860 നിലവാരത്തിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. കോവിഡ് പ്രതിസന്ധി നീളുന്നതു മൂലം വിപണികളിലുള്ള അസ്ഥിരതയാണ് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്.

സ്വർണ, വജ്ര കയറ്റുമതിയിൽ വൻ ഇടിവ്
രാജ്യാന്തര വിപണിയിൽ തിരുത്തലുകളുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ തന്നെ വില റെക്കോർഡ് മറികടക്കും. ട്രോയ് ഔൺസിന് 1917.90 ഡോളറാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്. 2011 ഓഗസ്റ്റ് 22 നായിരുന്നു വില ഏറ്റവും ഉയരത്തിലെത്തിയത്. 2000ൽ 250 ഡോളർ മാത്രമായിരുന്നു ട്രോയ് ഔൺസിന്റെ വില. 20 വർഷം കൊണ്ടുണ്ടായ വില വർധന 645 ശതമാനമാണ്.

ഈ വർഷം ഇതുവരെ കൂടിയത് പവന് 8,280 രൂപയാണ്. കഴിഞ്ഞ ജനുവരി 1ന് 29,000 രൂപയായിരുന്നു ഒരു പവന്റെ വില. ഗ്രാമിന് 1,035 രൂപയും ഈ വർഷം ഇതുവരെ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 2 മാസംകൊണ്ടു മാത്രം 5,500 രൂപ ഉയർന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം വില 25,920 രൂപയായിരുന്നു. ഒരു വർഷം കൊണ്ടുണ്ടായ വർധന 11,320 രൂപ.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget